
ധോണി കളിയ്ക്കും
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിലക്ക് വീണതോടെ മഹേന്ദ്ര സിങ് ധോണിയ്ക്ക് ഈ ഐപിഎല്‍ സീസണില്‍ കളിയ്ക്കാനാകാതെ പോകുമോ എന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയമാണ് ഇപ്പോള്‍ ഇല്ലാതായത്.

പന്ത്രണ്ടര കോടി
പന്ത്രണ്ടര കോടി രൂപയ്ക്കാണ് ധോണിയെ പൂണെ ടീം സ്വന്തമാക്കിയത്. ആദ്യം ലേലം വിളിയ്ക്കാനുള്ള അവസരം ലഭിച്ചത് പൂണെയ്ക്കായിരുന്നു. അവര്‍ അത് ഉപയോഗിയ്ക്കുകയും ചെയ്തു.

സുരേഷ് റെയ്‌ന
രണ്ടാത് വിളിയ്ക്കാനുള്ള അവസരം ലഭിച്ച രാജ്‌കോട്ട് ടീം സുരേഷ് റെയ്‌നയെ ആണ് സ്വന്തമാക്കിയത്. ധോണിയ്ക്ക് ലഭിച്ച അതേ തുക തന്നെ റെയ്‌നയ്ക്കും ലഭിച്ചു.

രഹാനെ
അജിന്‍ക്യ രഹാനെയെ സ്വന്തമാക്കിയത് പൂണെ ടീം ആണ്. 9.5 കോടി രൂപയ്ക്കാണിത്.

രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജയെ ലേലത്തില്‍ പിടിച്ചത് രാജ്‌കോട്ട് ടീം ആണ്. 9.5 കോടി രൂപ.

അശ്വിന്‍ ധോണിയ്‌ക്കൊപ്പം
ആര്‍ അശ്വിന്‍ ഇത്തവണയും ധോണിയുടെ ടീമില്‍ തന്നെ. പൂണെ അശ്വിനെ സ്വന്തമാക്കിയത് 7.5 കോടി രൂപയ്ക്കാണ്.

മക്കല്ലം, ഫോക്‌നര്‍, ബ്രാവോ
ബ്രണ്ടന്‍ മക്കല്ലം, ജെയിംസ് ഫോക്‌നര്‍, ഡ്വയിന്‍ ബ്രാവോ എന്നിവരെ രാജ്‌കോട്ട് ടീം സ്വന്തമാക്കി. യാഥാക്രമം 7.5 കോടി, 55. കോടി, 4 കോടി രൂപയ്ക്കാണ് ഈ താരങ്ങളെ രാജ്‌കോട്ട് ലേലത്തില്‍ പിടിച്ചത്.

സ്മിത്തും ഡുപ്ലസിയും
സ്റ്റീവ് സ്മിത്തിനേയും ഡുപ്ലസ്സിയേയും പൂണെ ടീം ആണ് സ്വന്തമാക്കിയത്. സ്മിത്തിന് 5.5 കോടി കിട്ടിയപ്പോള്‍ ഡുപ്ലസ്സിയ്ക്ക് കിട്ടിയത് നാല് കോടി.

അഞ്ച് താരങ്ങള്‍
അഞ്ച് താരങ്ങളെ വീതം തിരഞ്ഞെടുക്കാനായിരുന്നു ലേലം. അടുത്ത താരലേലം ഫെബ്രുവരിയില്‍ നടക്കും.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications











