Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഹാര്‍ദിക്കിന്റെ തുടക്കം മുംബൈയ്‌ക്കൊപ്പം, കന്നി സീസണിലെ ശമ്പളമറിയുമോ?

ഐപിഎല്ലില്‍ കളിച്ച രണ്ടു ഫ്രാഞ്ചൈസികള്‍ക്കൊപ്പവും കിരീടം ചൂടിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനോടൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍. കഴിഞ്ഞ സീസണിനു ശേഷം മുംബൈ കൈവിട്ടതോടെ അദ്ദേഹത്തെ ഹോം ഫ്രാഞ്ചൈസി കൂടിയായ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കുകയായിരുന്നു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയും നല്‍കി.

1

ക്യാപ്റ്റനായുള്ള കന്നി സീസണില്‍, ജിടിയുടെ അരങ്ങേറ്റ സീസണില്‍ തന്നെ കിരീടവുമായി ചരിത്രം കുറിച്ചിരിക്കുകയാണ് ഹാര്‍ദിക്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിനു തകര്‍ത്തായിരുന്നു ജിടി ട്രോഫിയില്‍ മുത്തമിട്ടത്. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഹാര്‍ദിക് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. കന്നി ഐപിഎല്‍ സീസണില്‍ മുംബൈ ടീമിലേക്കു വന്നപ്പോള്‍ ഹാര്‍ദിക്കിനു ലഭിച്ച ശമ്പളമെത്രയെന്ന് അറിയാമോ?

2

2015ലാണ് ഹാര്‍ദിക് പാണ്ഡ്യയെന്ന ബറോഡക്കാരനായ ഓള്‍റൗണ്ടറെ മുംബൈ ഇന്ത്യന്‍സ് നോട്ടമിട്ടത്. ആഭ്യന്തര ക്രിക്കറ്റില്‍ ബറോഡയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തെ മുംബൈയുടെ സ്‌കൗട്ടിങ് സംഘമാണ് കണ്ടെത്തിയത്. താരത്തിന്റെ പ്രകടനത്തില്‍ ആകൃഷ്ടരായ സ്‌കൗട്ടിങ് ടീം മുംബൈ കോച്ചിങ് സംഘത്തെ ഇക്കാര്യം അറിയിക്കുകയായിരുന്നു. മുംബൈ ടീമുടമകളുടെ പച്ചക്കൊടിയും ലഭിച്ചതോടെ ഹാര്‍ദിക്കിന്റെ റൂട്ട് ക്ലിയറായി.
വെറും 10 ലക്ഷം രൂപയ്ക്കാണ് അന്നു ഹാര്‍ദിക്കിനെ മുംബൈ സ്വന്തമാക്കിയത്. ഇന്നു കോടികള്‍ വിലമതിക്കുന്ന താരമായി അദ്ദേഹം മാറുകയും ചെയ്തിരിക്കുകയാണ്.

3

2015ലെ കന്നി സീസണില്‍ തന്നെ മുംബൈ ഇന്ത്യന്‍സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യക്കു താരപരിവേഷം ലഭിച്ചു. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു ഹാര്‍ദിക്കിന്റെ വളര്‍ച്ച.
മുംബൈയുടെ കടുംനീല ജഴ്‌സിയിലെ മിന്നുന്ന പ്രകടനങ്ങള്‍ വൈകാതെ ഹാര്‍ദിക്കിന് ഇന്ത്യന്‍ ടീമിലേക്കും വഴി തുറന്നു. ദേശീയ ടീമിലെയും അവിഭാജ്യഘകമായി അദ്ദേഹം മാറിയത് വളരെ പെട്ടെന്നായിരുന്നു.

4

2017ല്‍ മുംബൈ ഇന്ത്യന്‍സിനെ മറ്റൊരു കിരീട വിജയത്തിലേക്കു കൂടി നയിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യയെ ഫ്രാഞ്ചൈസി നിലനിര്‍ത്തുകയായിരുന്നു. 2018-21 വരെയുള്ള കാലയളവിലേക്കു 11 കോടി നല്‍കിയാണ് അദ്ദേഹത്തെ മുംബൈ തങ്ങളുടെ കൂടാരത്തില്‍ നിലനിര്‍ത്തിയത്. ഇതിനിടെ രണ്ടു കിരീട വിജയങ്ങളില്‍ കൂടി ഹാര്‍ദിക് മുംബൈയ്‌ക്കൊപ്പം പങ്കാളിയാവുകയും ചെയ്തു. 2019, 20 സീസണുകളിലായിരുന്നു ഇത്.

5

പക്ഷെ കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. ബൗളിങില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്ന അദ്ദേഹത്തിനു ബാറ്റിങിലും തിളങ്ങാനായില്ല. ഇതോടെയാണ് മുംബൈ ടീം മാനേജ്‌മെന്റ് കടുപ്പമേറിയ ആ തീരുമാനത്തിലേക്ക് എത്തിയത്. സീസണിനു ശേഷം ഹാര്‍ദിക്കിനെ നിലനിര്‍ത്തേണ്ടെന്നു മുംബൈ തീരുമാനിക്കുകയായിരുന്നു.

6

ഇതു ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മണ്ടത്തരമായി മാറിയെന്നു ഇപ്പോള്‍ തെളിയുകയും ചെയ്തിരിക്കുകയാണ്. മുംബൈ തഴഞ്ഞ ഹാര്‍ദിക്കിനെ മെഗാ ലേലത്തിനു മുമ്പ് തന്നെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങി. 15 കോടി രൂപയാണ് ഇതിനു വേണ്ടി ജിടി മുടക്കിയത്. കന്നി സീസണില്‍ തന്നെ ടീമിനെ ചാംപ്യന്‍മാരാക്കി ഹാര്‍ദിക് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയും ചെയ്തിരിക്കുകയാണ്.

7

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല ബാറ്റിങ്, ബൗളിങ് എന്നിവയിലും ഹാര്‍ദിക് പാണ്ഡ്യ കസറിയിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നും 131.26 സ്‌ട്രൈക്ക് റേറ്റോടെ ഹാര്‍ദിക് നേടിയത് 487 റണ്‍സാണ്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെയാണ്. ബൗളിങിലേക്കു വരികയാണെങ്കില്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ ഹാര്‍ദിക് വീഴ്ത്തി.

Story first published: Monday, May 30, 2022, 14:21 [IST]
Other articles published on May 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+