IPL: ആദ്യ 10 ഓവറിനുള്ളില്‍ കൂടുതല്‍ തവണ 50 റണ്‍സ്, ടോപ് ഫൈവില്‍ രണ്ട് ഇന്ത്യക്കാര്‍, പട്ടിക

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് 26ാം തീയ്യതി തുടക്കമാവുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരുക്കുന്ന ടൂര്‍ണമെന്റ് എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് നടത്തുന്നത്. ടീമുകളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലാണ്. ശക്തമായ താരനിരയുമായാണ് 10 ടീമുകളും എത്തുന്നത്. മുംബൈയിലും പൂനെയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദിയാവുന്നത്.
ടി20 ഫോര്‍മാറ്റില്‍ ഓപ്പണര്‍മാരുടെ പ്രകടനത്തിന് വലിയ പ്രാധാന്യമുണ്ട്. ഓപ്പണിങ്ങില്‍ പാളിയാല്‍ ടീമിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുക വലിയ പ്രയാസം തന്നെയാവും. ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മികച്ച ഓപ്പണര്‍മാരെന്നും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരെന്നും വിശേഷിപ്പിക്കാവുന്ന നിരവധി താരങ്ങളെ കാണാനാവും. എന്നാല്‍ ആദ്യ 10 ഓവറിനുള്ളില്‍ കൂടുതല്‍ തവണ 50 പ്ലസ് റണ്‍സ് നേടിയ താരമാരാണെന്ന് അറിയാമോ ? ടോപ് ഫൈവിന്റെ പട്ടിക ഇതാ.

ഡേവിഡ് വാര്‍ണര്‍
മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. വെട്ടിക്കെട്ട് ഓപ്പണറായ വാര്‍ണര്‍ 24 തവണയാണ് ഈ നേട്ടത്തിലെത്തിയത്. 50 ഫിഫ്റ്റികളുമായി അര്‍ധ സെഞ്ച്വറി റെക്കോഡില്‍ തലപ്പത്തുള്ള വാര്‍ണര്‍ ഓപ്പണറെന്ന നിലയില്‍ മികച്ച സ്ഥിരതയുള്ള താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള ഏക താരമാണ്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അദ്ദേഹം കളിക്കുന്നത്.

ക്രിസ് ഗെയ്ല്‍
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 14 തവണയാണ് വെടിക്കെട്ട് ഓപ്പണറായ ഗെയ്ല്‍ ഈ നേട്ടത്തിലെത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് ടീമുകളുടെ ഭാഗമായിട്ടുള്ള ഗെയ്‌ലിന്റെ പേരിലാണ് (175) ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ്. ടി20 ഫോര്‍മാറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കാവുന്ന ഗെയ്ല്‍ ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. 2021ലെ ടി20 ലോകകപ്പോടെ ഗെയ്ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗ് ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായാണ് ഐപിഎല്‍ കളിച്ചത്. 13 തവണയാണ് സെവാഗ് ആദ്യ 10 ഓവറിനുള്ളില്‍ 50 പ്ലസ് റണ്‍സ് നേടിയത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷണത്തിന് അര്‍ഹനാണ്. നിലയുറപ്പിച്ചാല്‍ ഏറ്റവും അപകടകാരിയായി മാറുന്ന സെവാഗ് ടൂര്‍ണമെന്റില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്.

ശിഖര്‍ ധവാന്‍
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള താരങ്ങളിലൊരാളാണ്. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള ശിഖര്‍ ധവാന്‍ ഒമ്പത് തവണയാണ് ഈ നേട്ടത്തിലെത്തിയത്. വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും നിലയുറപ്പിച്ചാല്‍ വലിയ പ്രകടനം കാഴ്ചവെക്കാന്‍ ധവാന് സാധിക്കും. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ് ധവാന്‍.

ഡ്വെയ്ന്‍ സ്മിത്ത്
വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ സ്മിത്ത് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനക്കാരനാണ്. എട്ട് തവണയാണ് സ്മിത്ത് ഈ നേട്ടത്തിലെത്തിയത്. തല്ലിത്തകര്‍ക്കുന്ന ഓപ്പണറായ താരം മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ വലിയ താരമൂല്യമുള്ള താരങ്ങളിലൊരാളാണ് സ്മിത്ത്. ഷെയ്ന്‍ വാട്‌സന്‍, ആദം ഗില്‍ക്രിസ്റ്റ്, ക്വിന്റന്‍ ഡീകോക്ക്, പൃഥ്വി ഷാ എന്നിവര്‍ ഏഴ് തവണ വീതവും ഈ റെക്കോഡില്‍ എത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications