IPL: ഓരോ ഓവറിലും കൂടുതല്‍ റണ്‍സ് ആര്‍ക്കൊക്കെ? 15 മുതല്‍ 20 വരെ ധോണിമയം!
ഐപിഎല്ലിന്റെ 14 സീസണുകളുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത സീസണ്‍ 26ന് തുടങ്ങാനിരിക്കുകയാണ്. 26നു നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള പോരാട്ടത്തോടെയാണ് പൂരത്തിനു കൊടിയേറുന്നത്. ഇത്തവണ ടീമുകളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി വര്‍ധിച്ചിരിക്കുകയാണ്. 70 മല്‍സരങ്ങളാണ് ലീഗ് ഘട്ടത്തിലുള്ളത്. പ്ലേഓഫ് മല്‍സരങ്ങളുടെ തിയ്യതിയും വേദികളും പിന്നീടായിരിക്കും പ്രഖ്യാപിക്കുക.
ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഒരുപിടി അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒന്ന് മുതല്‍ 20 വരെയുള്ള ഓരോ ഓവറിലും ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയിട്ടുള്ള താരങ്ങളുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഒരിന്നിങ്‌സില്‍ ആദ്യത്തെ ഓവര്‍ മുതല്‍ അഞ്ച് ഓവറുകള്‍ വരെയെടുത്താല്‍ അതില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ ആധിപത്യമായിരിക്കും നമുക്ക് കാണാന്‍ സാധിക്കുക. അഞ്ചില്‍ മൂന്ന് ഓവറുകളിലും അദ്ദേഹമാണ് ടോപ്‌സ്‌കോറര്‍. ശേഷിച്ച രണ്ടോവറുകളിലും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് കൂടൂതല്‍ റണ്‍സെടുത്തിട്ടുള്ളത്.

ആദ്യ ഓവറില്‍ 404 റണ്‍സുമായാണ് വാര്‍ണര്‍ കേമനായത്. രണ്ടാമത്തെ ഓവറില്‍ 535 റണ്‍സുള്ള ധവാനാണ് നമ്പര്‍ വണ്‍. മൂന്നും നാലും ഓവറുകളിലും ധവാനെ വെല്ലാന്‍ ആരുമില്ല. 575ഉം 498ഉം റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 475 റണ്‍സോടെ അഞ്ചാം നമ്പറിലെ ടോപ്‌സ്‌കോറര്‍ ധവാനാണ്.
പുതിയ സീസണില്‍ രണ്ടു പേരും പുതിയ ഫ്രാഞ്ചൈസികള്‍ക്കൊപ്പമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിട്ട വാര്‍ണര്‍ പഴയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ തിരിച്ചെത്തിയപ്പോള്‍ ധവാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരിക്കുകയാണ്.

ആറ് മുതല്‍ 10 ഓവറുകളിലെ റണ്‍വേട്ടക്കാരിലേക്കു വന്നാല്‍ അവിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കാണ് മുന്‍തൂക്കം. രണ്ട് ഓവറുകളില്‍ അദ്ദേഹമാണ് ടോപ്‌സ്‌കോറര്‍. ശേഷിച്ച മൂന്ന് ഓവറുകള്‍ മൂന്നു പേര്‍ പങ്കിടുകയാണ്. ആറാമത്തെ ഓവറില്‍ കൂടുതല്‍ റണ്‍സുള്ളത് ഡേവിഡ് വാര്‍ണര്‍ക്കാണ് (462 റണ്‍സ്). 325 റണ്‍സുമായി ശിഖര്‍ ധവാനാണ് ഏഴാം ഓവറിലെ രാജാവ്.

എട്ടാം ഓവര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിക്കു അവകാശപ്പെട്ടതാണ്. അദ്ദേഹം 359 റണ്‍സെടുത്തിട്ടുണ്ട്. ഒമ്പതും പത്തും ഓവറുകളില്‍ റെയ്‌നാണ് ഹീറോ. യഥാക്രമം 363ഉം 369ഉം റണ്‍സ് അദ്ദേഹം ഈ ഓവറുകളില്‍ സ്‌കോര്‍ ചെയ്തു.

11 മുതല്‍ 15 വരെയുള്ള ഓവറുകളെടുത്താല്‍ അവിടെ വിരാട് കോലിയാണ് കിങെന്നു കാണാം. രണ്ട് ഓവറുകളില്‍ കൂടുതല്‍ റണ്‍സുള്ളത് അദ്ദേഹത്തിനാണ്. ശേഷിച്ച മൂന്നോവറുകളില്‍ വ്യത്യസ്ത താരങ്ങളാണ് കൂടുതല്‍ റണ്‍സടിച്ചത്. 11ാം ഓവറിലെ റണ്‍വേട്ടക്കാരന്‍ സുരേഷ് റെയ്‌നയാണ്. 391 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്.
12, 13 ഓവറുകളിലാണ് കോലി മുന്നിട്ടുനില്‍ക്കുന്നത്. 380ഉം 347ഉം റണ്‍സാണ് ഈ ഓവറുകളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. 14ാം ഓവറില്‍ കൂടുതല്‍ റണ്‍സുള്ളത് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനാണ്. പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമുള്ള അദ്ദേഹം 385 റണ്‍സടിച്ചിട്ടുണ്ട്. 15ാം ഓവറിലെ കേമന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ്. 442 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

16 മുതല്‍ 20 വരെയുള്ള ഓവറുകളെടുത്താല്‍ അവിടെ എംഎസ് ധോണിയെ മാത്രമേ കാണാന്‍ സാധിക്കൂ. എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്നു അദ്ദേഹത്തെ വിളിക്കുന്നതെന്ന് ഈ പ്രകടനം അടിവരയിടുകയാണ്. ബാറ്റിങ് ഏറ്റവും ദുഷ്‌കമായ ഡെത്ത് ഓവറുകളില്‍ അവിശ്വസനീയ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഒരോവറിലൊഴികെ മറ്റെല്ലാ ഓവരുകളിലും 500ന് മുകളില്‍ റണ്‍സ് ധോണി വാരിക്കൂട്ടി. ഒരു തവണ 600 കടക്കുകയും ചെയ്തു. മറ്റ് ഓവറുകളില്‍ വിവിധ താരങ്ങളുടെ പ്രകടനമെടുത്താല്‍ ധോണിയുടെ അരികില്‍പ്പോലും ആരുമില്ലെന്നതാണ് ആശ്ചര്യകരം.

16ാമത്തെ ഓവറില്‍ 476 റണ്‍സാണ് എംഎസ് ധോണി നേടിയിട്ടുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കൂടാതെ രണ്ടു സീസണുകളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഓരോ ഓവര്‍ കഴിയുന്തോറും ധോണിയുടെ റണ്‍സ് കൂടിക്കൂടി വരുന്നതായി നമുക്ക് കാണാന്‍ കഴിയും.
17ാം ഓവറില്‍ 572ഉം 18ാം ഓവറില്‍ 596ഉം 19ാം ഓവറില്‍ 599ഉം റണ്‍സ് ധോണി വാരിക്കൂട്ടിയിട്ടുണ്ട്. ഏറ്റവും അവസാന ഓവറില്‍ 600 റണ്‍സെന് കടമ്പയും അദ്ദേഹം മറികടന്നിരിക്കുകയാണ്. ഓരോ ഓവറിലെയും ഏറ്റവുമധികം റണ്‍സെടുത്ത താരങ്ങളെയെടുത്താല്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ധോണി തന്നെയാണ്. 610, 599, 596 എന്നിങ്ങനെ റണ്‍സുമായിട്ടാണിത്. നാലാം സ്ഥാനം ശിഖര്‍ ധവാനാണ്. മൂന്നാം ഓവറിലാണ് അദ്ദേഹം ഇത്രയും റണ്ണെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications