Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെയില്‍ മാറ്റം അനിവാര്യം; വരുന്ന സീസണില്‍ ടീം ലക്ഷ്യമിടാന്‍ സാധ്യത ഈ അഞ്ച് താരങ്ങളെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഇനി നാല് മത്സരം മാത്രം അവശേഷിക്കെ പ്ലേ ഓഫില്‍ കടക്കുകയെന്നത് അസാധ്യമായ കാര്യമാണ്. സീനിയര്‍ താരങ്ങളില്‍ അമിതമായി പ്രതീക്ഷവെച്ചതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്. ഇതോടെ വരുന്ന സീസണില്‍ ടീമില്‍ മാറ്റം വരുത്തണമെന്ന ആവിശ്യം ശക്തമായിക്കഴിഞ്ഞു. വരുന്ന സീസണില്‍ സിഎസ്‌കെ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ സൂര്യകുമാര്‍ യാദവിനെ വരുന്ന സീസണില്‍ ടീമിലെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള സൂര്യകുമാര്‍ ഈ സീസണിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സൂര്യകുമാറിനെ ടീമിലെത്തിക്കുന്നത് സിഎസ്‌കെയ്ക്ക വളരെയധികം ഗുണം ചെയ്യും. 3.2 കോടി രൂപയ്ക്ക് മുംബൈ ടീമിലെത്തിച്ച സൂര്യകുമാറിന് വരുന്ന സീസണിലെ മുംബൈ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. അതിനാല്‍ ഉയര്‍ന്ന തുകയ്ക്ക് താരത്തെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്ക് അവസരമുണ്ട്.

ടോം ബാന്റന്‍

ടോം ബാന്റന്‍

നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ടോം ബാന്റനെ വരുന്ന സീസണില്‍ സിഎസ്‌കെ ലക്ഷ്യമിട്ടേക്കും. ഓപ്പണറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഈ ഇംഗ്ലണ്ട് താരം. ഈ സീസണില്‍ കെകെആര്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബാന്റന് അവസരം നല്‍കിയത്. ഇത് മുതലാക്കാന്‍ താരത്തിന് സാധിച്ചുമില്ല. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബാന്റന്‍ ഓപ്പണറെന്ന നിലയില്‍ സിഎസ്‌കെയിലെത്താന്‍ സാധ്യത കൂടുതലാണ്.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഇത്തവണ കെകെആറിനൊപ്പം നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവ് ഇന്ത്യന്‍ മൈതാനങ്ങളില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള സ്പിന്‍ ബൗളറാണ്. മികച്ച ഇന്ത്യന്‍ സ്പിന്നറുടെ അഭാവം അലട്ടുന്ന സിഎസ്‌കെയ്ക്ക് എന്തുകൊണ്ടും അനുയോജ്യനായ താരമാണ് കുല്‍ദീപ്. വരുന്ന സീസണില്‍ കെകെആര്‍ കുല്‍ദീപിനെ കൈവിടാന്‍ സാധ്യത കൂടുതലായതിനാല്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് അധികം കഷ്ടപ്പെടേണ്ടി വരില്ല.

 മാര്‍ക്കസ് സ്റ്റോയിനിസ്

മാര്‍ക്കസ് സ്റ്റോയിനിസ്

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് ഓള്‍റൗണ്ടറേയും സിഎസ്‌കെ ലക്ഷ്യം വെച്ചേക്കും. ഡ്വെയ്ന്‍ ബ്രാവോ വരുന്ന സീസണില്‍ കളിക്കുന്ന കാര്യം കണ്ടറിയണം. അതിനാല്‍ത്തന്നെ മികച്ചൊരു ഓള്‍റൗണ്ടറുടെ അഭാവം സിഎസ്‌കെയിലുണ്ട്. സ്‌റ്റോയിനിസ് എത്തിയാല്‍ ഇതിന് പരിഹാരമാകും. ഈ സീസണില്‍ ഡല്‍ഹിയുടെ നട്ടെല്ലാണ് സ്റ്റോയിനിസ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുന്ന താരത്തെ വരുന്ന സീസണില്‍ ഡല്‍ഹി കൈവിടുമോയെന്ന് വ്യക്തമല്ല. താരലേലത്തിലേക്ക് സ്‌റ്റോയിനിസ് എത്തിയാല്‍ ടീമിലെത്തിയാല്‍ താരത്തിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. ഈ സീസണില്‍ 9 മത്സരത്തില്‍ നിന്ന് 160 സ്‌ട്രൈക്കറേറ്റില്‍ 200 റണ്‍സ് സ്‌റ്റോയിനിസ് നേടിക്കഴിഞ്ഞു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം മനീഷ് പാണ്ഡെയേയും സിഎസ്‌കെ ലക്ഷ്യം വെച്ചേക്കും. ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ലെങ്കിലും മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങാനുള്ള മികവ് മനീഷിനുണ്ട്. സിഎസ്‌കെയില്‍ മികച്ച ബാറ്റ്‌സ്മാന്റെ അഭാവം ഉള്ളതിനാല്‍ പരിചയസമ്പന്നനായ മനീഷിനെ വരുന്ന സീസണില്‍ പരിഗണിച്ചേക്കും. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ സജീവമാണ് മനീഷ്. സെഞ്ച്വറിയടക്കം നേടിയിട്ടുള്ള മനീഷ് 200 റണ്‍സിലധികം ഈ സീസണില്‍ നേടിക്കഴിഞ്ഞു. ധോണി വിരമിച്ചാല്‍ നായകസ്ഥാനത്തേക്ക് മനീഷ് പരിഗണിക്കപ്പെട്ടേക്കും.

Story first published: Tuesday, October 20, 2020, 14:05 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+