Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഇവര്‍ സിക്‌സര്‍ വീരന്‍മാര്‍- ഗെയ്‌ലിനെ തൊടാന്‍ കിട്ടില്ല, രോഹിത് മൂന്നാമന്‍

ഐപിഎല്ലില്‍ ഒരു ക്രിക്കറ്റ് പ്രേമിയെ സംബന്ധിച്ച് വമ്പന്‍ സിക്‌സറുകള്‍ എക്കാലനും ഹരമാണ്. ബൗളര്‍മാരെ നിലംതൊടീക്കാതെയുള്ള ബാറ്റര്‍മാരുടെ 'അഴിഞ്ഞാട്ടങ്ങള്‍ക്കു' എത്രയെത്ര സീസണുകളില്‍ നമ്മള്‍ സാക്ഷിയായിട്ടുണ്ട്. ഇനിയും ഇതു തുടരുക തന്നെ ചെയ്യും. ഇന്ത്യന്‍ താങ്ങളിലേക്കു വന്നാല്‍ എംഎസ് ധോണി, രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് എന്നിവരൊന്നും സിക്‌സറുകളുടെ കാര്യത്തില്‍ മോശക്കാരല്ല.

വിദേശ താരങ്ങളുടെ ലിസ്‌റ്റെടുത്താല്‍ സിക്‌സര്‍ വീരന്‍മാരുടെ നിര വലുതായിരിക്കും. ക്രിസ് ഗെയ്‌ലില്‍ തുടങ്ങി ഡേവിഡ് വാര്‍ണറില്‍ വരെ ഇതു എത്തി നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ക്രിസ് ഗെയ്ല്‍ (357 സിക്‌സര്‍)

ക്രിസ് ഗെയ്ല്‍ (357 സിക്‌സര്‍)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന ടി20 ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരമായ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഐപിഎല്ലില്‍ ഇതുവരെ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി 357 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. സിക്‌സറുകളുടെ കാര്യത്തില്‍ ഗെയ്‌ലിന്റെ അരികില്‍പ്പോലും ആരുമില്ല. ഇനിയെത്തുമോയെന്ന കാര്യവും സംശയമാണ്.

2

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായിരുന്നപ്പോഴായിരുന്നു ഗെയ്ല്‍ ഏറ്റവുമധികം അപകടകാരിയായി മാറിയത്. അവസാനമായി പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഴിഞ്ഞ സീസണിലാണ് ഗെയ്‌ലിനെ അവസാനമായി കണ്ടത്. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹം കളിക്കുന്നില്ല. ലേലത്തില്‍ നിന്നു ഗെയ്ല്‍ സ്വയം പിന്‍മാറുകയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ 142 മല്‍സരങ്ങളില്‍ നിന്നായി 39.72 ശരാശരിയില്‍ 148.96 സ്‌ട്രൈക്ക് റേറ്റോടെ 4965 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

എബി ഡിവില്ലിയേഴ്‌സ് (251 സിക്‌സ്)

എബി ഡിവില്ലിയേഴ്‌സ് (251 സിക്‌സ്)

മിസ്റ്റര്‍ 360യെന്നു ലോകം വിശേഷിപ്പിച്ച സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ് ഐപിഎല്ലിലെ സിക്‌സര്‍ വീരന്‍മാരില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. 251 സിക്‌സറുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സിലൂടെയാണ് (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കരിയര്‍ തുടങ്ങിയതെങ്കിലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടിയാണ് ഏറ്റവുമധികം കാലം കളിച്ചത്.

4

കഴിഞ്ഞ സീസണ്‍ വരെ എബിഡി ആര്‍സിബിക്കൊപ്പം തുടരുകയും ചെയ്തു. പക്ഷെ ഒരിക്കല്‍പ്പോലും ഐപിഎല്‍ കിരീടമേറ്റുവാങ്ങാനുള്ള ഭാഗ്യം ഇതിഹാസ താരത്തിനുണ്ടായില്ല. കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും എബിഡി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഇനിയൊരിക്കലും അദ്ദേഹത്തെ കാണാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു അവസരമുണ്ടാവില്ല. 184 ഐപിഎല്‍ മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് എബിഡിക്കുണ്ട്. 151.68 സ്‌ട്രൈക്ക് റേറ്റോടെ 39.70 ശരാശരിയില്‍ 5162 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു.

രോഹിതി ശര്‍മ (227 സിക്‌സ്)

രോഹിതി ശര്‍മ (227 സിക്‌സ്)

മുംബൈ ഇന്ത്യന്‍സിന്റെയും ദേശീയ ടീമിന്റെയും ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഐപിഎല്ലിലെ സിക്‌സര്‍ വേട്ടക്കാരിലെ മൂന്നാമന്‍. 227 സിക്‌സറുകളുമായാണ് അദ്ദേഹം ഈ പൊസിഷനില്‍ നില്‍ക്കുന്നത്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകളടിച്ച ഇന്ത്യന്‍ താരവും രോഹിത് തന്നെയാണ്.
ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച് പിന്നീട് മുംബൈ ടീമിന്റെ ഭാഗമായ താരമാണ് അദ്ദേഹം.

6

വൈകാതെ നായകസ്ഥാനത്തേക്കും വന്ന രോഹിത് അഞ്ചു തവണ മുംബൈയ്ക്കു കിരീടം നേടിക്കൊടുക്കുകയും ചെയ്തു. എബിഡി വിരമിച്ചതിനാല്‍ തന്നെ അദ്ദേഹത്തെ മറികടന്ന് സിക്‌സര്‍ വീരന്‍മാരില്‍ രണ്ടാംസ്ഥാനത്തേക്കുയരാന്‍ സാധ്യതയുള്ള താരവുമാണ് രോഹിത്.ഐപിഎല്ലില്‍ ഇതുവരെ 213 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 130.39 സ്‌ട്രൈക്ക് റേറ്റോടെ 31.17 ശരാശരിയില്‍ 5611 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

Story first published: Tuesday, March 8, 2022, 18:44 [IST]
Other articles published on Mar 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+