For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ റദ്ദാക്കില്ല, നടക്കും! അന്ന് ആരംഭിക്കാനായാല്‍ മാത്രം- സൂചന നല്‍കി ബിസിസിഐ

ഏപ്രില്‍ 15നാണ് പുതിയ സീസണ്‍ ആരംഭിക്കാനിരിക്കുന്നത്

മുംബൈ: കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്‍ തുലാസിലായിരിക്കുകയാണ്. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന 13ാം സീസണ്‍ ഏപ്രില്‍ 15ലേക്കു ബിസിസിഐ നീട്ടി വച്ചിരുന്നു. എങ്കിലും ഈ തിയ്യതിക്കും ഇപ്പോള്‍ തുടങ്ങാനാവുമോയെന്നുറപ്പില്ല. രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസം കൂടിക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഏപ്രിലില്‍ ഐപിഎല്‍ നടക്കില്ലെന്ന കാര്യമുറപ്പാണ്.

എങ്കിലും ഐപിഎല്‍ നടക്കുമെന്ന നേരിയ പ്രതീക്ഷ ഇപ്പോഴും ബിസിസിഐയ്ക്കുണ്ട്. ടൂര്‍ണമെന്റിനെക്കുറിച്ച് ബിസിസിഐ ഒഫീഷ്യല്‍ പുതിയ സൂചനകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്.

മേയില്‍ നടത്താം

മേയ് ആദ്യവാരം ഉദ്ഘാടന മല്‍സരം നടത്താന്‍ സാധിച്ചാല്‍ ഈ വര്‍ഷം ഐപിഎല്‍ ഉണ്ടാവുമെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2009ലെ ഐപിഎല്‍ എങ്ങനെയാണ് തങ്ങള്‍ സംഘടിപ്പിച്ചത് എന്നതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇത്തവണ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു 2009ലെ ഐപിഎല്ലിനു ഇന്ത്യ വേദിയായിരുന്നില്ല. പകരം ദക്ഷിണാഫ്രിക്കയിലായിരുന്നു ടൂര്‍ണമെന്റ് അരങ്ങേറിയത്.

37 ദിവസം 59 മല്‍സരങ്ങള്‍

2009ലെ ഐപിഎല്‍ വെറും 37 ദിവസങ്ങള്‍ കൊണ്ടാണ് അവസാനിച്ചത്. അതേ മാതൃകയില്‍ മേയ് ആദ്യംവാരം മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ഏപ്രില്‍ അവസാനം വരെ കാത്തിരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. മേയ് ആദ്യവാരം ഉദ്ഘാടന മല്‍സരം നടന്നില്ലെങ്കില്‍ പിന്നെ ഈ വര്‍ഷം ഐപിഎല്ലെന്നത് ഏറെക്കുറെ അസാധ്യമാണ്. ഏപ്രില്‍ അവസാനത്തെ ആഴ്ച സ്ഥിതിഗതികള്‍ വിലയിരുത്തും. കാര്യങ്ങള്‍ അനുകൂലമാണെങ്കില്‍ മാത്രം ദക്ഷിണാഫ്രിക്കന്‍ മാതൃകയില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.

ദൈര്‍ഘ്യം കുറഞ്ഞ ഐപിഎല്‍

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടൂര്‍ണമെന്റായിരുന്നു 2009ലേത്. 37 ദിവസങ്ങള്‍ക്കുള്ളില്‍ 59 മല്‍സരങ്ങള്‍ അന്നു സംഘടിപ്പിക്കാന്‍ സാധിച്ചു. അതേ രീതിയില്‍ ഇത്തവണയും ടൂര്‍ണമെന്റ് നടത്താവുന്നതാണെന്നും ബിസിസിഐ ഒഫീഷ്യല്‍ പറയുന്നു.
മഹാരാഷ്ട്രയില്‍ നിലവില്‍ നാല് അന്താരാഷ്ട്ര സ്റ്റേഡിയങ്ങളുണ്ട്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റിലെ എല്ലാ മല്‍സരങ്ങളും ഈ നാലു വേദികളിലായി നടത്താം. ഇതു യാത്രാഭാരം കുറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രായോഗികമല്ല

നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്യുക പ്രായോഗികമല്ല. അനുമതി ലഭിക്കുകയാണെങ്കില്‍ മഹാരാഷ്ട്ര പോലൊരു സ്ഥലത്ത് ടൂര്‍ണമെന്റ് സംഘടിപ്പിക്കും. യാത്ര കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല ഫ്രഷ് വിക്കറ്റില്‍ കളിക്കാന്‍ ഇതു ടീമുകള്‍ക്കു അവസരമൊരുക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി.
ഇവയെല്ലാം നടക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി കൂടി ആവശ്യമാണ്. പൊതുജനങ്ങളുടെയും താരങ്ങളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ഇക്കാര്യം നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞതാണെന്നും ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 24, 2020, 10:28 [IST]
Other articles published on Mar 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+