IPL: കൊച്ചി ടസ്‌കേഴ്‌സ് ഇനിയും മുഴുവന്‍ പണം നല്‍കിയിട്ടില്ല! വെളിപ്പെടുത്തലുമായി മുന്‍ താരം ഹോഡ്ജ്
ഐപിഎല്ലില്‍ നേരത്തേ കേരളത്തില്‍ നിന്നുള്ള ഏക ഫ്രാഞ്ചൈസിയായിരുന്നു കൊച്ചി ടസ്‌കേഴ്‌സ് കേരള. ടസ്‌കേഴ്‌സിനെതിരേ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ താരമായ ഓസ്‌ട്രേലിയുടെ ബ്രാഡ് ഹോഡ്ജ്. ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ച വകയില്‍ കരാര്‍ പ്രകാരമുള്ള തുക മുഴുവന്‍ തനിക്കു ഇനിയും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഐസിസിയുടെ 2020ലെ ടി20 ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐ ഇനും സമ്മാനത്തുക നല്‍കിയിട്ടില്ലെന്നു ടെലഗ്രാഫ് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവരുടെ ട്വിറ്റര്‍ പേജിലെ ഈ റിപ്പോര്‍ട്ടിനു താഴെയാണ് താനുള്‍പ്പെടയുള്ളവര്‍ക്കു ടസ്‌കേഴ്‌സില്‍ കളിച്ചതിന്റെ പണം ഇനിയും ലഭിക്കാനുണ്ടെന്നു ഹോഡ്ജ് തുറന്നു പറഞ്ഞത്.

35 ശതമാനം ലഭിക്കാനുണ്ട്
ടസ്‌കേഴ്‌സ് കേരള ടീമില്‍ നിന്നും താനുള്‍പ്പെടെയുള്ള കളിക്കാര്‍ക്കു 35 ശതമാനം തുക ഇനിയും ലഭിക്കാനുണ്ടെന്നാണ് ഹോഡ്ജ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 2011ലെ ഐപിഎല്ലിലായിരുന്നു താരം ടസ്‌കേഴ്‌സിനു വേണ്ടി ഇറങ്ങിയത്. ബിസിസിഐ ഇടപെട്ടു ബാക്കിയുള്ള പണം താരങ്ങള്‍ക്കു എത്തിച്ചു നല്‍കുമോയെന്നും ഹോഡ്ജ് ചോദിക്കുന്നുണ്ട്.
ഏഴു സീസണുകളില്‍ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് ഹോഡ്ജ്. ടസ്‌കേഴ്‌സിനെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയും താരം ഇറങ്ങി. 66 മല്‍സരങ്ങളില്‍ നിന്നും 1400 റണ്‍സും 17 വിക്കറ്റുകളും ഹോഡ്ജ് നേടിയിട്ടുണ്ട്.

ടസ്‌കേഴ്‌സ് ഐപിഎല്ലില്‍ ഇല്ല
ടസ്‌കേഴ്‌സ് ടീം ഐപിഎല്ലില്‍ ഒരേയൊരു സീസണില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. 2011ലെ ഐപിഎല്ലിലായിരുന്നു ഇത്. തൊട്ടടുത്ത സീസണില്‍ ബിസിസിഐ ആവശ്യപ്പെട്ട ബാങ്ക് ഗ്യാരന്റി കെട്ടിവയ്ക്കുന്നതില്‍ ഫ്രാഞ്ചൈസി പരാജയപ്പെട്ടു. ഇതേ തുടര്‍ന്നു ടസ്‌കേഴ്‌സുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കുകയായിരുന്നു.
നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു ഫ്രാഞ്ചൈസി ഉടമകള്‍ക്കെതിരേ കേസ് കൊടുക്കാന്‍ ടീമിലെ വിദേശതാരങ്ങളെ ബിസിസിഐ പിന്നീട് ഉപദേശിച്ചിരുന്നു.

ടസ്‌കേഴ്‌സ് ടീമിന്റെ പ്രകടനം
2011ലെ ഒരേയൊരു സീസണില്‍ കളിച്ച ടസ്‌കേഴ്‌സ് കേരള ടീം മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു. 14 മല്‍സരങ്ങളില്‍ ആറെണ്ണത്തില്‍ വിജയിച്ച അവര്‍ എട്ടെണ്ണത്തില്‍ പരാജയപ്പെടുകയായിരുന്നു. 10 ടീമുകള്‍ മല്‍സരിച്ച സീസണില്‍ എട്ടാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അവര്‍ക്കായുള്ളൂ.
ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മഹേല ജയവര്‍ധനെയായിരുന്നു ടസ്‌കേഴ്‌സ് ടീമിന്റെ നായകന്‍. ബ്രെന്‍ഡന്‍ മക്കുല്ലം, മുത്തയ്യ മുരളീധരന്‍, ഒവെയ്‌സ് ഷാ, പാര്‍ഥീവ് പട്ടേല്‍, രവീന്ദ്ര ജഡേജ, വിവിഎസ് ലക്ഷ്മണ്‍, ശ്രീശാന്ത്, ആര്‍പി സിങ്, തുടങ്ങിയ മികച്ച താരങ്ങള്‍ ടസ്‌കേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications