Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'ഫസ്റ്റ് ഓവറില്‍ ഇവര്‍ പുലികള്‍', കൂടുതല്‍ വിക്കറ്റ് ആര്‍ക്ക് ? മലിംഗയല്ല, തലപ്പത്ത് മറ്റൊരാള്‍

1

ഐപിഎല്ലിന്റെ 15ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇത്തവണ പുതിയതായി രണ്ട് ടീമുകള്‍കൂടി എത്തിയതോടെ 10 ടീമുകളുമായാവും ടൂര്‍ണമെന്റ് നടക്കുക. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ഇത്തവണ എത്തിയ പുതിയ ടീമുകള്‍. ഇതോടെ ഐപിഎല്‍ ആവേശം കൂടുതല്‍ ദിനം ആരാധകര്‍ക്ക് ആസ്വദിക്കാനാവും.

ടി20 ഫോര്‍മാറ്റ് പൊതുവേ ബൗളര്‍മാരെ സംബന്ധിച്ച് പ്രയാസമുള്ളതാണ്. അതിവേഗം റണ്‍സുയര്‍ത്തേണ്ട ഫോര്‍മാറ്റില്‍ ബാറ്റ്‌സ്മാനെ പിടിച്ചുനിര്‍ത്തി റണ്ണൊഴുക്കിന്റെ വേഗം കുറക്കുക പ്രയാസമാണ്. ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റുകള്‍ നേടേണ്ടത് ടി20യില്‍ വളരെ പ്രധാനപ്പെട്ടതാണ്. പവര്‍പ്ലേ മുതലാക്കാന്‍ അനുവദിക്കാതെ ബാറ്റ്‌സ്മാനെ പിടിച്ചുകെട്ടുക എളുപ്പമല്ല. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യ ഓവറില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍ ആരാണ്? പട്ടിക പരിശോധിക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഈ റെക്കോഡിനുടമ ഇന്ത്യയുടെ സ്വിങ് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. തുടക്കത്തിലേ തന്നെ ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ ഭുവി മിടുക്കനാണ്. അതുകൊണ്ട് തന്നെ വിക്കറ്റ് വീഴ്ത്താനും അദ്ദേഹത്തിന് മിടുക്കുണ്ട്. 19 വിക്കറ്റാണ് ആദ്യ ഓവറില്‍ ഭുവി വീഴ്ത്തിയത്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഭുവിക്ക് പഴയ മൂര്‍ച്ച നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഇപ്പോഴും താരം ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും സജീവമാണ്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തന്നെയാണ് താരത്തെ ലേലത്തില്‍ വിളിച്ചെടുത്തത്.

പ്രവീണ്‍ കുമാര്‍

പ്രവീണ്‍ കുമാര്‍

ഇന്ത്യയുടെ സ്വിങ് പേസര്‍മാരിലെ മറ്റൊരാളായ പ്രവീണ്‍ കുമാറാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 15 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യന്‍ ടീമിനുവേണ്ടി മിന്നും പ്രകടനം നടത്തിയ താരം ഐപിഎല്ലിലും തിളങ്ങിയിരുന്നു. എന്നാല്‍ പരിക്കും ഫിറ്റ്‌നസ് കുറവും വലിയ കരിയറിലേക്ക് എത്താന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. ആര്‍സിബി, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള പ്രവീണ്‍ കുമാര്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണ്.

സന്ദീപ് ശര്‍മ

സന്ദീപ് ശര്‍മ

മറ്റൊരു ഇന്ത്യന്‍ പേസറായ സന്ദീപ് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കായി രണ്ട് ടി20 മാത്രമാണ് കളിച്ചതെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം പുലിയാണ്. 15 തവണയാണ് സന്ദീപും ആദ്യ ഓവറില്‍ വിക്കറ്റ് നേടിയത്. 99 ഐപിഎല്ലില്‍ നിന്ന് 112 വിക്കറ്റുകളാണ് താരം നേടിയത്. 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ് സന്ദീപുള്ളത്.

സഹീര്‍ ഖാന്‍

സഹീര്‍ ഖാന്‍

മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനാണ് നാലാം സ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, ഡല്‍ഹി എന്നീ ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള സഹീര്‍ 12 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ഇടം കൈയന്‍ പേസറായിരുന്ന അദ്ദേഹം മിന്നല്‍ യോര്‍ക്കര്‍ എറിയാന്‍ മിടുക്കനായിരുന്നു. പന്തില്‍ നന്നായി സ്വിങ് കണ്ടെത്താനും സാധിച്ച സഹീര്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ്.

ഡെയ്ന്‍ സ്റ്റെയിന്‍

ഡെയ്ന്‍ സ്റ്റെയിന്‍

പേസ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന ഡെയ്ല്‍ സ്റ്റെയിനാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. 11 തവണയാണ് സ്‌റ്റെയിന്‍ ഈ നേട്ടത്തിലെത്തിയത്. കൃത്യമായ ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന സ്റ്റെയിന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ആര്‍സിബി, ഹൈദരാബാദ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിന്റെ അവസാന സമയത്ത് പരിക്ക് വേട്ടയാടിയെങ്കിലും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് അദ്ദേഹം.

Story first published: Sunday, February 20, 2022, 20:40 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+