Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ഭുവിയെ കെകെആര്‍ 'നിലത്തുനിര്‍ത്തില്ല'! നാണക്കേടിന്റെ റെക്കോര്‍ഡ്, പിന്നാലെ മോഹിത്

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ പത്തു ഫ്രാഞ്ചൈസികളാണ് കിരീടമോഹവുമായി ഇറങ്ങുന്നത്. നേരത്തേയുണ്ടായിരുന്ന രണ്ടു ഫ്രാഞ്ചൈസികളോടൊപ്പം ലഖ്ൗ സൂപ്പര്‍ ജയന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ രണ്ടു ടീമുകള്‍ കൂടി ഇത്തവണ അങ്കത്തിനിറങ്ങുന്നുണ്ട്.

ഏതൊരു ബൗളറെ സംബന്ധിച്ചും അവര്‍ക്കു ഐപിഎല്ലില്‍ ചില ടീമുകള്‍ക്കെതിരേ പന്തെറിയാന്‍ ഒട്ടും താല്‍പ്പര്യമുണ്ടാവില്ല. അവര്‍ക്ക് ആ ടീമില്‍ നിന്നേറ്റ പ്രഹരം തന്നെയായിരിക്കും ഇതിനു കാരണം. അത്തരം ബൗളര്‍മാരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടൂര്‍ണമെന്റില്‍ ഒരു ടീമിനെതിരേ കൂടുതല്‍ ബൗണ്ടറികള്‍ വഴങ്ങിയിട്ടുള്ള ബൗളര്‍മാര്‍ ആരൊക്കെയാണന്നു പരിശോധിക്കാം.

1

ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഏതെങ്കിലുമൊരു ടീമിനെതിരേ ഏറ്റവുമധികം ബൗണ്ടറികള്‍ വിട്ടുകൊടുത്ത ബൗളറെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ്. രണ്ടു തവണ ജേതാക്കളായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സാണ് അദേഹത്തിന്റെ ഉറക്കെ കെടുത്തിയിട്ടുള്ള ടീം. കൊല്‍ക്കയ്‌ക്കെതിരേ 84 ബൗണ്ടറികളാണ് ഭുവി വിട്ടുകൊടുത്തിട്ടുള്ളത്.
സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റായ അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുള്ള താരമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. പക്ഷെ കെകെആറിനെതിരേ ഭുവിക്ക് ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാറില്ലെന്ന് ഈ ബൗണ്ടറികള്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിത്തന്നെയാണ് ഭുവി പുതിയ സീസണിലും കളിക്കുന്നത്.

2

ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞാല്‍ ലിസ്റ്റിലെ രണ്ടാമന്‍ ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളറായിട്ടുള്ള മോഹിത് ശര്‍മയാണ്. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ് ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേടിസ്വപ്‌നം അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ്. മുംബൈയ്‌ക്കെതിരേ മോഹിത് വിട്ടുകൊടുത്തത് 77 ബൗണ്ടറികളാണ്.
നേരത്തേ ദേശീയ ടീമിലെ അംഗമായിരുന്ന മോഹിത് ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നു പോലും അപ്രത്യക്ഷമായിരിക്കുകയാണ്. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹം ഒരു സീസണിന്റെയും ഭാഗമല്ല. എങ്കിലും ഗുജറാത്ത് ടൈറ്റന്‍സ് തങ്ങളുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ മോഹിത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3

മോഹിത് ശര്‍മയ്ക്കു ശേഷം മൂന്നും നാലും സ്ഥാനങ്ങളില്‍ ഒരാള്‍ തന്നെയാണ്. ഇന്ത്യയുയെ മുന്‍ ലെഗ് സ്പിന്നര്‍ പിയൂഷ് ചൗളയാണ് രണ്ടു വ്യത്യസ്ത ടീമുകള്‍ക്കെതിരേ കൂടുതല്‍ ബൗണ്ടറികള്‍ വഴങ്ങിയിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സാണ് ചൗളയെ കശാപ്പ് ചെയ്തിട്ടുള്ള ഒരു ടീമെങ്കില്‍ മറ്റൊന്ന് ഡല്‍ബി ക്യാപ്പിറ്റല്‍സാണ്. മുംബൈയ്‌ക്കെതിരേ 76 ബൗണ്ടറികളും ഡിസിക്കെതിരേ 75 ബൗണ്ടറികളും അദ്ദേഹം വഴങ്ങിയിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ചൗള ഏറെക്കാലമായി ദേശീയ ടീമിന്റെ ഭാഗമല്ല. ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ അദ്ദേഹം കളിക്കുന്നില്ല. ലേലത്തില്‍ ചൗളയെ ആരും വാങ്ങാതെ പോയതാണ് കാരണം. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അദ്ദേഹം. പക്ഷെ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ.

4

കൂടുതല്‍ ബൗണ്ടറികള്‍ ഏതെങ്കിലുമൊരു ടീമിനെതിരേ വഴങ്ങിയ ബൗളര്‍മാരില്‍ അഞ്ചാംസ്ഥാനത്തുള്ളത് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഉമേഷിനെ നന്നായി കൈകാര്യം ചെയ്തിട്ടുള്ള ഫ്രാഞ്ചൈസി. അവര്‍ക്കെതിരേ 74 ബൗണ്ടറികള്‍ വിവിധ ടീമുകള്‍ക്കായി കളിക്കവെ പേസര്‍ വഴങ്ങിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമിന്റെ ഭാഗമല്ല അദ്ദേഹം. എങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഉമേഷ് ടീമിലേക്കു പരിഗണിക്കപ്പെടാറുണ്ട്. ഐപിഎല്ലിന്റെ പുതിയ സീസണീല്‍ കൊല്‍ത്തത്ത നൈറ്റ്‌റൈഡഴ്‌സ് ടീമിനോടൊപ്പമാണ് അദ്ദേഹം.

5

ആറാംസ്ഥാനത്ത് വീണ്ടും പിയൂഷ് ചൗളയെ കാണാം. നേരത്തേ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പറ്റിറ്റല്‍സ് ടീമുകള്‍ തല്ലിച്ചതച്ചിട്ടുള്ള സ്പിന്നറെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സും അടിച്ചുപറത്തിയിട്ടുണ്ട്. 72 ബൗണ്ടറികളാണ് അദ്ദേഹം സിഎസ്‌കെയ്‌ക്കെതിരേ വിട്ടുകൊടുത്തത്.
ചൗളയ്ക്കു ശേഷം ഉമേഷ് യാദവ് ഒരിക്കല്‍ക്കൂടി ഈ ബൗളര്‍മാരുടെ ലിസ്റ്റിലുണ്ട്. പഞ്ചാബ് കിങ്‌സിനെതിരേ 72 ബൗണ്ടറികളാണ് അദ്ദേഹം വഴങ്ങിയത്.

Story first published: Sunday, March 20, 2022, 16:16 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+