Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ബാബറും ഷഹീനും വന്നാല്‍ പൊളിക്കും! ഈ പാക് താരങ്ങള്‍ ഐപിഎല്ലില്‍ വേണം

ഐസിസി ടൂര്‍ണമെന്റുകളെപ്പോലും നിഷ്പ്രഭമാക്കുന്ന തരത്തില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് ഐപിഎല്‍. നിലവില്‍ താരസാന്നിധ്യവും മല്‍സരങ്ങളുടെ നിലവാരവുമെടുത്താല്‍ ലോകകപ്പ് പോലും ഐപിഎല്ലിനു പിറകിലാണെന്നു പറയേണ്ടി വരും. 2008ല്‍ ഐപിഎല്ലെന്ന പേരില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിനു തുടക്കമിടുമ്പോള്‍ അതു ഇത്രയും വിജയമായി മാറുമെന്ന് ബിസിസിഐ പോലും പ്രതീക്ഷിച്ചിരുന്നില്ല. നിലവില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ക്രിക്കറ്റര്‍മാരുടെ സ്വപ്‌നവേദിയായി ഐപിഎല്‍ മാറിയിരിക്കുകയാണ്.

ഐപിഎല്ലിന്റെ ഒരേയൊരു കുറവായി ക്രിക്കറ്റ് പ്രേമികള്‍ ചൂണ്ടിക്കാണിക്കുന്നത് പാകിസ്താന്‍ താരങ്ങളുടെ അഭാവമാണ്. പ്രഥമ സീസണില്‍ മാത്രമാണ് പാക് താരങ്ങളെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കാണാനായത്. പിന്നീട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ നിര്‍ത്തലാക്കുകയുമായിരുന്നു.

BABAR AZAM

കൂടാതെ ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനു പാക് കളിക്കാര്‍ക്കു ബിസിസിഐ വിലക്കുമേര്‍പ്പെടുത്തി. പാകിസ്താന്റെ ലോകോത്തര താരങ്ങളുടെ പ്രകടനം ആസ്വദിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇതോടെ നഷ്ടമായത്. ബിസിസിഐയുടെ പച്ചക്കൊടി ലഭിച്ചാല്‍ ഐപിഎല്ലില്‍ വന്‍ വിജയം കൊയ്യാന്‍ പാകിസ്താന്റെ ചില താരങ്ങള്‍ക്കു സാധിക്കും. വിലക്ക് നീങ്ങിയാല്‍ ഐപിഎല്ലില്‍ തീര്‍ച്ചയായും അവസരം ലഭിക്കാന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയാവുമെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെയാള്‍ പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഐപിഎല്‍ ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ നിരവധി ഫ്രാഞ്ചൈസികള്‍ ബാബറിനായി പിടിവലി നടത്തും. കോടികള്‍ അദ്ദേഹത്തിനു പ്രതിഫലമായി ലഭിക്കുകയും ചെയ്യും.

ഫാസ്റ്റ് ബൗളര്‍ ഹസന്‍ അലിയാണ് ഐപിഎല്ലില്‍ ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള രണ്ടാമത്ത പാക് താരം. അതിവേഗ ബൗളിങിലൂടെ ക്രീസിലുള്ള ബാറ്റര്‍മാരെ വിറപ്പിക്കാന്‍ ശേഷിയുള്ള ബൗളറാണ് അലി. പാകിസ്താനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്താന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലേക്കു നറുക്കുവീണാല്‍ തീര്‍ച്ചയായും അലിക്കു തന്റെ സാന്നിധ്യമറിയിക്കാന്‍ സാധിക്കും.

നിലവില്‍ പാകിസ്താന്‍ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ തീര്‍ച്ചയായും അവസരം ലഭിക്കാനിടയുള്ള താരമാണ് മുന്‍ സ്പീഡ് സ്റ്റാര്‍ മുഹമ്മദ് ആമിര്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ അദ്ദേഹത്തിനു എത്ര മികച്ച മികച്ച ബാറ്ററെയും വീഴ്ത്താനുള്ള പ്രഹരശേഷിയുണ്ട്.

ബോള്‍ ഇരുവശങ്ങളിലേക്കും മനോഹരമായി സ്വിങ് ചെയ്യിക്കാനുള്ള മിടുക്കാണ് ആമിറിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നത്. കരിയറില്‍ ഉയരങ്ങളിലേക്കു കുതിക്കവെയാണ് 2010ല്‍ അദ്ദേഹം ഒത്തുകളിയില്‍ കുരുക്കിലായത്. തുടര്‍ന്നു അഞ്ചു വര്‍ഷം വിലക്ക് നേരിട്ട ആമിര്‍ പിന്നീട് മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയായിരുന്നു.

SHAHEEN AFRIDI

സ്പിന്‍ ബൗളിങ് ഓള്‍റണ്ടര്‍ ഷദാബ് ഖാനാണ് ഐപിഎല്ലില്‍ ഉറപ്പായും അവസരം ലഭിക്കാനിടയള്ള മറ്റൊരു പാകിസ്താന്‍ താരം. നിലവല്‍ പാക് ടീമിലെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറിയിരിക്കുകയാണ്. സ്പിന്‍ ബൗളിങാണ് ഷദാബിന്റെ ഏറ്റവും വലിയ കരുത്ത്. ലെഗ് സ്പിന്നര്‍ കൂടിയായ അദ്ദേഹത്തിന്റെ ബോളുകള്‍ ബാറ്റര്‍മാര്‍ക്കു കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ബൗളിങിലെ വേരിയേഷനും ഷദാബിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നു.

ഇടംകൈയന്‍ സ്പീഡ് സ്റ്റാര്‍ ഷഹീന്‍ അഫ്രീഡിയാണ് ഐപിഎല്ലില്‍ കസറാന്‍ സാധ്യതയുള്ള മറ്റൊരു പാക് താരം. നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളാണ് അദ്ദേഹം. പേസും സ്വിങും കൊണ്ട് ഏതു ബാറ്ററുടെയും ഉറക്കം കെടുത്താന്‍ ഷഹീന് സാധിക്കും. കളിയുടെ തുടക്കത്തില്‍ തന്നെ വിക്കറ്റുകളെടുക്കാനും മിടുക്കനാണ് അദ്ദേഹം. പവര്‍പ്ലേയിലാണ് ഷഹീന്‍ ഏറ്റവുമധികം അപകടം വിതയ്ക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റില്‍ ആദ്യ ഓവറില്‍ നാലു വിക്കറ്റുകളെടുത്ത് അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു.

അതിവേഗ ബൗളര്‍ ഹാരിസ് റൗഫാണ് ഐപിഎല്ലില്‍ തീപ്പൊരി പാറിക്കാന്‍ ശേഷിയുള്ള അടുത്ത പാകിസ്താന്‍ ബൗളര്‍. വേഗതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം. തുടര്‍ച്ചയായി 150 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ റൗഫിനു കഴിയും. ഡെത്ത് ഓവറുകളില്‍ കിടിലന്‍ യോര്‍ക്കറുകളെറിയാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്.

മുന്‍ ലോക ഒന്നാം നമ്പറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനും ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്താന്‍ കഴിയും. ഇന്നിങ്‌സ് പടുത്തുയര്‍ത്താനുള്ള കഴിവാണ് അദ്ദേഹത്തെ മികച്ച താരമാക്കി മാറ്റിയെടുക്കുന്നത്. പിഎസ്എല്ലിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലീഗുകളില്‍ റിസ്വാന്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

Story first published: Monday, July 3, 2023, 9:22 [IST]
Other articles published on Jul 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+