Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം തയ്യാറെടുപ്പുകളെങ്ങനെ? ചിലരുടെ പേര് പറഞ്ഞ് നാക്ക് ഉടക്കി!- മാഡ്‌ലി

ബെംഗളൂരു: ഐപിഎല്ലിലെ അവിഭാജ്യ ഘടകമായ താരലേലത്തിലെ സ്ഥിരം സാന്നിധ്യമാണ് റിച്ചാര്‍ഡ് മാഡ്‌ലി. 2008ലെ പ്രഥമ സീസണ്‍ മുതല്‍ തുടര്‍ച്ചയായി 10 സീസണുകളില്‍ത തുടര്‍ച്ചയായി താരലേലത്തിനു ചുക്കാന്‍ പിടിച്ചത് മാഡ്‌ലിയായിരുന്നു. തന്റെ വ്യത്യത്മായ ശൈലിയും വാക്കുകളിലെ ഗാംഭീര്യവും സോള്‍ഡ് എന്ന് ചുറ്റികയടിച്ചു കൊണ്ടുള്ള ആധികാരികമായ പ്രഖ്യാപനവുമെല്ലാം ഐപിഎല്‍ ലേലത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരുന്നു.

madley 1

2018ല്‍ ഹ്യുഗ് എഡ്‌മെയ്ഡസ് വരുന്നതിനു മുമ്പ് വരെ ഐപിഎല്‍ ലേലത്തില്‍ മാഡ്‌ലിയല്ലാതെ മറ്റൊരാളെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാന്‍ പോലുമാവുമായിരുന്നില്ല. ഐപിഎല്‍ ലേലത്തിലെ ഇതുവരെയുള്ള തന്റെ അനുഭവങ്ങളെക്കുറിച്ച് മൈഖേലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം മനസ്സ് തുറന്നു. 2008ലെ പ്രഥമ സീസണിലെ ഐപിഎല്ലിനു മുന്നോടിയായി താരലേലം നടക്കുമ്പോള്‍ തന്നെ ക്ഷണിച്ചത് മുന്‍ സുഹൃത്തായിരുന്ന ആന്‍ഡ്രുവായിരുന്നു. തന്റെ സ്‌കൂള്‍ ടീമിലെ മുന്‍ ഓപ്പണിങ് ബൗളര്‍ കൂടിയായിരുന്നു അദ്ദേഹം. ആദ്യത്തെ ലേലത്തിനു മുമ്പ് തനിക്ക് ശരിക്കും സമ്മര്‍ദ്ദമുണ്ടായിരുന്നു. മുംബൈയിലെ ഒബ്‌റോയ് ഹില്‍റ്റണില്‍ ഫെബ്രുവരി 20ന് ആദ്യ ലേലത്തിനു നേതൃത്വം നല്‍കിയത് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും മാഡ്‌ലി വെളിപ്പെടുത്തി.

പ്രഥമ സീസണിലെ ലേലത്തില്‍ വെറും 75 താരങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ പലരും സുപരിചിതരായ താരങ്ങളുമായിരുന്നു. അതുകൊണ്ടു തന്നെ ഇവരുടെ പേര് ഉച്ഛരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടില്ല. എന്നാല്‍ പിന്നീടുള്ള ലേലങ്ങളില്‍ 400ഓളം താരങ്ങളുണ്ടായിരുന്നു. ലേലത്തിന് തലേ ദിവസം വൈകീട്ട് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ടു ടീമുടമുകളുമായി സംസാരിക്കാറുണ്ടായിരുന്നു. അന്നു രാത്രി അത്രയെളുപ്പത്തില്‍ തനിക്കു ഉറക്കം വന്നിരുന്നില്ലെന്നും മാഡ്‌ലി പറഞ്ഞു.

madley 2

വെയ്ല്‍സുകാരനായതിനാല്‍ തന്നെ ഇന്ത്യന്‍ പേരുകള്‍ ഉച്ഛരിക്കുന്നതില്‍ അനുഭവസമ്പത്ത് കുറവായിരുന്നു. ചില പേരുകള്‍ എളുപ്പമായിരിക്കും. മറ്റു ചിലതാവട്ടെ ദൈര്‍ഘ്യമേറിയതും കടുപ്പമുള്ളതുമായിരിക്കും. ഇന്ത്യയുടെയും ശ്രീലങ്കയുടെയും ചില കളിക്കാരുടെ പേര് ഉച്ഛരിക്കുമ്പോള്‍ തന്റെ നാക്ക് ഉടക്കിപ്പോയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇത്തരത്തിലുള്ള പേരുകള്‍ ലേലത്തിനു മുമ്പ് പല തവണ പറഞ്ഞ് പ്രാക്ടീസ് ചെയ്യാറുണ്ട്. മാത്രമല്ല ഉച്ഛാരണം ശരിയല്ലേയെന്ന് ഉറപ്പു വരുത്താന്‍ ബിസിസിഐയിലെയും ഐഎംജിയിലെയും സുഹൃത്തുക്കളുടെയും സഹായം തേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും കാലം ലേലത്തിന്റെ ഭാഗമായെങ്കിലും ഐപിഎല്ലില്‍ തനിക്കു ഫേവറിറ്റ് ടീമോ, താരമോ ഇല്ലെന്നു മാഡ്‌ലി വെളിപ്പെടുത്തി. എല്ലാ മല്‍സരങ്ങളും താന്‍ ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story first published: Tuesday, April 21, 2020, 14:30 [IST]
Other articles published on Apr 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+