വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ലേലം ഡിസംബറില്‍, ഇത്തവണ പുതിയ വേദി... നവംബര്‍ 14ന് ജാലകമടയ്ക്കും

എട്ടു ഫ്രാഞ്ചൈസികളാണ് ലേലത്തില്‍ രംഗത്തിറങ്ങുക

IPL 2020 Auction Likely To Be Held On December 19 in Kolkata | Oneindia Malayalam

ദില്ലി: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലം ഡിസംറില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 19ന് കൊല്‍ക്കത്തയാവും ലേലത്തിനു വേദിയാവുകയെന്നും സൂചനയുണ്ട്. നിലവില്‍ ഫ്രാഞ്ചൈസികള്‍ക്കു പരസ്പരം താരങ്ങളെയും വാങ്ങാനും വില്‍ക്കാനുമുള്ള സമയമാണ്. താരക്കൈമാറ്റ ജാലകം നവംബര്‍ 14നാണ് അടയക്ക്കുക.

ipl

നവംബര്‍ 14ന് ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കുമെന്ന വിവരം എട്ടു ഫ്രാഞ്ചൈസികളെയും അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സീസണിലെ ലേലത്തില്‍ 82 കോടി രൂപയുടെ ബഡ്ജറ്റാണ് ഒരു ഫ്രാഞ്ചൈസിക്ക് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വരാനിരിക്കുന്ന ലേലത്തില്‍ മൂന്നു കോടി വര്‍ധിപ്പിച്ച് ഇതു 85 കോടിയാക്കിയിട്ടുണ്ട്.

വാലുചുരുട്ടി ലങ്ക, കറാച്ചി ഏകദിനത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയംവാലുചുരുട്ടി ലങ്ക, കറാച്ചി ഏകദിനത്തില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം

കഴിഞ്ഞ സീസണിലെ ലേലത്തില്‍ പല ഫ്രാഞ്ചൈസികളും അനുവദിക്കപ്പെട്ട പണം മുഴുവനും ചെലവഴിച്ചിരുന്നില്ല. അന്നു ബാലന്‍സ് വന്ന തുക പുതിയ ലേലത്തില്‍ ചെലവിടാനും ഫ്രാഞ്ചൈസികള്‍ക്കു അനുമതി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം പണം കൈവശമുള്ളത് രാജസ്ഥാന്‍ റോയല്‍സിനാണ് (7.7 കോടി). 1.8കോടി രൂപ മാത്രമുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലിസ്റ്റില്‍ ഏറ്റവും പിന്നില്‍.

Story first published: Tuesday, October 1, 2019, 11:03 [IST]
Other articles published on Oct 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X