Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ ലേലം; താനത്ര മോശക്കാരനാണോയെന്ന് മനോജ് തിവാരി, വിറ്റുപോകാത്തതില്‍ അരിശം

പ്രതികരണവുമായി മനോജ് തിവാരി | Oneindia Malayalam

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇതാദ്യമായി തഴയപ്പെട്ട താരങ്ങളിലൊരാളാണ് മനോജ് തിവാരി. ഭാവി ഇന്ത്യന്‍താരമെന്ന വിശേഷണവുമായി വളര്‍ന്നുവന്ന തിവാരി നിര്‍ഭാഗ്യങ്ങളുടെ കരിയറിലൂടെയാണ് കടന്നുപോയത്. കാത്തുകാത്തിരുന്നു ഇന്ത്യന്‍ ടീമിലേക്ക് വിളിവന്നപ്പോള്‍ പരിക്കിന്റെ പിടിയിലായ തിവാരിക്ക് പിന്നീട് ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞെങ്കിലും പ്രതിഭ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഐപിഎല്‍ ലേലത്തില്‍ കപില്‍ ദേവിന് എത്ര കിട്ടും?; ഗാവസ്‌കറിന്റെ ഞെട്ടിക്കുന്ന മറുപടി
ഇക്കുറി ഐപിഎല്ലില്‍ ആരും ഗൗനിക്കാതിരുന്നതോടെ വീട്ടിലിരുന്നു കളികാണേണ്ട അവസ്ഥയിലാണ് ഈ മുപ്പത്തിമൂന്നുകാരന്‍. തന്നെ തഴഞ്ഞതിലുള്ള നിരാശ താരം മറച്ചുവെച്ചതുമില്ല. എന്തു തെറ്റുകാരണമാണ് താന്‍ പരിഗണിക്കാതെ പോയതെന്ന് തിവാരി ചോദിക്കുന്നു. രാജ്യത്തിനുവേണ്ടി സെഞ്ച്വറി നേടി മാന്‍ ഓഫ് ദി മാച്ച് വാങ്ങിയശേഷം 14 കളികളില്‍ തന്നെ പരിഗണിച്ചില്ല. 2017 ഐപിഎല്‍ സീസണില്‍ തന്റെ നേട്ടങ്ങള്‍ നോക്കൂ. എന്താണ് തെറ്റുണ്ടായതെന്നും താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചോദിച്ചു.

tiwari

അതേസമയം, ഫോമില്ലായ്മ തന്നെയാണ് തിവാരിയെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 2017ല്‍ പൂണെ ടീമില്‍ അംഗമായിരുന്ന താരം 324 റണ്‍സ് നേടി മികവു കാട്ടിയിരുന്നു. എന്നാല്‍, 2018ല്‍ കിങ്‌സ് ഇലവനില്‍ 1 കോടി രൂപയ്ക്ക് എത്തിയ തിവാരി അഞ്ചു മത്സരങ്ങളില്‍നിന്നായി ആകെ 47 റണ്‍സ് മാത്രമാണ് നേടിയത്. അതേസമയം, അടുത്തിടെ രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഡബിള്‍ സെഞ്ച്വറിയും കേരളത്തിനെതിരെ സെഞ്ച്വറിയും നേടിയിരുന്നു.

രഞ്ജിയിലെ പ്രകടനം ഐപിഎല്‍ ലേലത്തില്‍ തുണച്ചില്ലെന്നുവേണം കരുതാന്‍. ഇന്ത്യയ്ക്കായി 12 ഏകദിന മത്സരങ്ങളും 3 ടി20 മത്സരങ്ങളും തിവാരി കളിച്ചിട്ടുണ്ട്. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെ സെഞ്ച്വറി നേടി മാന്‍ ഓഫ് ദി മാച്ചും ആയി. പിന്നീട് ദീര്‍ഘകാലം ഇന്ത്യയ്ക്കായി കളിക്കാനും കഴിഞ്ഞില്ല. ഐപിഎല്ലില്‍ നിന്നും തഴയപ്പെട്ടതോടെ ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീരമായ പ്രകടനത്തോടെയല്ലാതെ ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണ്.

Story first published: Wednesday, December 19, 2018, 14:33 [IST]
Other articles published on Dec 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+