For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

4 ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ ഒത്തുകളിച്ചു!

ബെംഗളൂരു: ഐ പി എല്‍ ക്രിക്കറ്റിലെ കോഴ വിവാദത്തെപ്പറ്റി വീണ്ടും ലളിത് മോദിയുടെ ട്വീറ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നാല് കളിക്കാര്‍ക്കെങ്കിലും ഒത്തുകളിയില്‍ പങ്കുണ്ട് എന്നാണ് മോദി പറയുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് മുന്‍ ഐ പി എല്‍ കമ്മീഷണറായ മോദി ഇക്കാര്യം പറഞ്ഞത്.

ബഹുമാന്യ സുപ്രീം കോടതി ഒത്തുകളിക്കാരുടെ പേര് പുറത്ത് വിട്ടിരുന്നെങ്കില്‍ അതില്‍ നാല് പേര്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കാരായിരിക്കും എന്നാണ് മോദി പറഞ്ഞത്. ഇന്ത്യക്കാരും അന്താരാഷ്ട്ര താരങ്ങളും ഒത്തുകളിക്കാരുടെ കൂട്ടത്തിലുണ്ട് എന്നും മോദി ട്വീറ്റ് ചെയ്തു. ഇത് മഞ്ഞ് മലയുടെ ഒരു അറ്റം മാത്രമാണ്.

csk

ഐ പി എല്ലിലെ ഓരോ കളിയിലും വാതുവെപ്പ് നടക്കുന്നത് 9000 കോടി മുതല്‍ 1000- കോടി വരെയാണ് എന്നും ലളിത് മോദി ട്വീറ്റ് ചെയ്യുന്നു. ഇത് പറഞ്ഞുകൊണ്ട് 5 ട്വീറ്റുകളാണ് മോദി തുടര്‍ച്ചയായി ഇട്ടത്. ഐ പി എല്ലില്‍ സാമ്പത്തിക തിരിമറികള്‍ നടത്തിയതിനെ തുടര്‍ന്നാണ് ലളിത് മോദിക്ക് സ്ഥാനങ്ങള്‍ നഷ്ടമായത്. എന്‍ ശ്രീനിവാസന്റൈയും ബി സി സി ഐയുടെയും കടുത്ത വിമര്‍ശകനാണ് മോദി.

നേരത്തെ ഐ പി എല്‍ ഒത്തുകളി കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കളിക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഈ പട്ടികയില്‍ പെട്ട കളിക്കാരുടെ പേരുകള്‍ ഇത് വരെ പുറത്തുവന്നിട്ടില്ല.

Story first published: Monday, May 11, 2015, 15:53 [IST]
Other articles published on May 11, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+