IPL: ഫൈനല്‍ ഓവറിലെ സിക്‌സര്‍ വീരന്‍മാര്‍- റസ്സലാണ് കിങ്, ഇന്ത്യയുടെ മൂന്നു പേര്‍
ഐപിഎല്ലില്‍ ഒരു മല്‍സരത്തിന്റെ വിധി തീരുമാനിക്കപ്പെടുന്നത് പലപ്പോഴും അവസാന ഓവറുകളിലാണ്. ഡെത്ത് ഓവറുകളെന്നു പറയപ്പെടുന്ന അവസാന ഓവറുകളില്‍ തോല്‍വിയുറപ്പിച്ച മല്‍സരങ്ങള്‍ ജയിക്കാനും ജയിക്കാമായിരുന്ന കളി തോല്‍ക്കാനും ഫ്രാഞ്ചൈസികള്‍ക്കു സാധിക്കും. ഡെത്ത് ഓവറുകളില്‍ ആഞ്ഞടിച്ച് റണ്‍സ് വാരിക്കൂട്ടാന്‍ ശേഷിയുള്ള ബാറ്റര്‍മാര്‍ ഏതൊരു ടീമിന്റെയും അവിഭാജ്യഘടകമാണ്.
ഇത്തരത്തിലുള്ള അവസാന ഓവറുകളിലെ വമ്പനടിക്കാരായ ബാറ്റര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒര മല്‍സരത്തിലെ അവസാനത്തെ ഓവറുകളില്‍ അഞ്ചോ അതില്‍ക്കൂടുതലോ സിക്‌സറുകള്‍ പായിച്ചിട്ടുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ആധിപത്യമാണ് ഈ ലിസ്റ്റിന്റെ തുടക്കത്തില്‍ നമുക്ക് കാണാന്‍ സാധിക്കുക. ആദ്യത്തെ രണ്ടു പേരും വിന്‍ഡീസ് താരങ്ങളാണെന്നതാണ് ശ്രദ്ധേയായ കാര്യം. രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. അഞ്ചു തവണയാണ് അദ്ദേഹം ഒരു കളിയിലെ അവസാനത്തെ ഓനവറില്‍ അഞ്ചോ, അതില്‍ അധികമോ സിക്‌സറുകള്‍ അടിച്ചെടുത്തിട്ടുള്ളത്.
റസ്സലിനു തൊട്ടു പിറകിലായി നാട്ടുകാരനും മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറുമായ കരെണ്‍ പൊള്ളാര്‍ഡുണ്ട്. നാലു തവണയാണ് അദ്ദേഹം അഞ്ചില്‍ക്കൂടുതല്‍ സിക്‌സറുകള്‍ അവസാന ഓവറുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സീസണിനു ശേഷം വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും റോയല്‍ ചാലഞ്ചഴ്‌സ് ബാഗ്ലൂരിന്റെ മിന്നും താരവുമായിരുന്ന എബി ഡിവില്ലിയേഴ്‌സാണ് മൂന്നാമത്. മിസ്റ്റര്‍ 360യെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന എബിഡി മൂന്നു തവണയാണ് ഐപിഎല്ലിലെ അവസാനത്തെ ഓവറുകളില്‍ അഞ്ചോ, അതില്‍ക്കൂടുതലോ സിക്‌സറുകള്‍ പറത്തിയിട്ടുള്ളത്. ആര്‍സിബിയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. പല തവണ തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ ഇന്നിങ്‌സുകളിലൂടെ എബിഡി ആര്‍സിബിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിട്ടുണ്ട്.

എബിഡി കഴിഞ്ഞാല്‍ ഫൈനല്‍ ഓവറുകളിലെ സിക്‌സര്‍ വീരന്‍മാരില്‍ അഞ്ചു പേരാണ് ഒരേ നമ്പറുമായി ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്. ഇതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഇപ്പോള്‍ മല്‍സരംഗത്തുള്ളവരാണ്. മാത്രമല്ല അഞ്ചു പേരില്‍ മൂന്നു പേര്‍ ഇന്ത്യന്‍ കളിക്കാരുമാണ്.
മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ചെന്നൈ സൂപ്പര്‍ കിങ്‌സ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ഗുജറാത്ത് ടൈറ്റന്‍സിന്റെ സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ എന്നിവരാണ് ഈ അഞ്ചു പേര്‍. ഇവരെല്ലാം രണ്ടു തവണയാണ് നേട്ടം കൈവരിച്ചിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications