Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹൈദരാബാദിന് തിരിച്ചടി, യുവരാജ് രണ്ടാഴ്ചത്തേക്ക് ഔട്ട്!

ഹൈദരാബാദ്: ഐ പി എല്‍ ഒമ്പതാം സീസണ് ഒരുങ്ങുന്ന ഹൈദരാബാദ് സണ്‍റൈസേഴ്‌സ് ടീമിന് തുടക്കത്തിലേ തിരിച്ചടി. മധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ പരിക്കാണ് ഐ പി എല്‍ തുടങ്ങുന്നതിന് മുമ്പേ ഹൈദരാബാദിന് തിരിച്ചടിയായിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് യുവരാജിന് കളത്തിലിറങ്ങാനാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പില്‍ ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തിനിടെയാണ് യുവരാജിന് പരിക്കേറ്റത്.

7 കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ യുവരാജ് സിംഗിനെ വാങ്ങിയത്. യുവരാജിനൊപ്പം ദീപക് ഹൂഡ, ആശിഷ് നെഹ്‌റ, ആദിത്യ താരെ എന്നീ താരങ്ങളും ഹൈദരാബാദ് ടീമിലെത്തി. യുവരാജിനെ ചുറ്റിപ്പറ്റി മധ്യനിര ഒരുക്കാനായിരുന്നു പദ്ധതി. യുവിയെപ്പോലെ ഒരു കളിക്കാരനെ നഷ്ടപ്പെടുന്നത് ഏത് ടീമിനും വിഷമകരമായിരിക്കും എന്നാണ് ഹൈദരാബാദ് മെയിന്‍ കോച്ച് ടോം മൂഡി പറയുന്നത്.

Yuvraj

ബാറ്റ് കൊണ്ട് ഒരു മാച്ച് വിന്നര്‍ ആണ് യുവരാജ്. അത് മാത്രമല്ല, പന്ത് കൊണ്ടും വളരെ ഉപകാരമുള്ള കളിക്കാരനാണ്. മധ്യനിര ശക്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് യുവരാജിനെയും ദീപക് ഹൂഡയെയും ഇത്തവണ സ്വന്തമാക്കിയത്. പക്ഷേ ലോകകപ്പിലേറ്റ പരിക്ക് തിരിച്ചടിയായി. രണ്ടാഴ്ചയെങ്കിലും യുവരാജിന് കളിക്കാന്‍ പറ്റില്ല എന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് സെമി ഫൈനല്‍ മത്സരവും യുവരാജിന് ഈ പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു.

Story first published: Thursday, April 7, 2016, 16:50 [IST]
Other articles published on Apr 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+