സാംപയുടെ 6 വിക്കറ്റ് വെറുതെ; ഹൈദരാബാദിനോട് 4 റണ്‍സിന് തോറ്റ് പുനെ ഐപിഎല്ലിന് പുറത്തായി!
വിശാഖപട്ടണം: രണ്ട് തവണ ഐ പി എല്ലും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗും ജയിച്ച എം എസ് ധോണി ഐ പി എല്‍ ഒമ്പതാം സീസണില്‍ നിന്നും പുറത്താകുന്ന ആദ്യത്തെ ക്യാപ്റ്റനായി. പതിനൊന്ന് കളികളില്‍ എട്ടാമത്തെ തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് ധോണിയും പുതിയ ടീമായ റൈസിങ് പുനെ സൂപ്പര്‍ജയന്റ്‌സും ഐ പി എല്ലിന് പുറത്തായത്. ആവേശകരമായ കളിയില്‍ വെറും 4 റണ്‍സിനായിരുന്നു ധോണിയും സംഘവും ഹൈദരാബാദിനോട് തോറ്റത്.
ബൗളര്‍മാരുടെ ആധിപത്യമായിരുന്നു വിശാഖപട്ടണത്ത് നടന്ന കളിയില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വെറും 137 റണ്‍സില്‍ ഒതുങ്ങി. എന്നാല്‍ അനായാസ ജയം മുന്നില്‍ക്കണ്ട് ഇറങ്ങിയ പുനെയെ ഞെട്ടിപ്പിക്കുന്ന ബൗളിംഗായിരുന്നു സണ്‍റൈസേഴ്‌സ് പുറത്തെടുത്തത്. പ്രത്യേകിച്ചും ഭുവനേശ്വര്‍ കുമാറും നെഹ്‌റയും മുസ്താഫിസുറും. ധോണിയും പെരേരയും ക്രീസില്‍ നില്‍ക്കേ അവസാന രണ്ടോവറില്‍ പുനെയ്ക്ക് 22 റണ്‍സ് മതിയായിരുന്നു.. പക്ഷേ ഇരുവരും ഔട്ടായി. കളിയും തോറ്റു. പുനെ ഐ പി എല്ലിന് പുറത്താകുന്നതിന്റെ ചിത്രങ്ങള്‍...

സാംപ എന്തൈാരു ബൗളിംഗ്
ഓസ്‌ട്രേലിയയുടെ യുവ സ്പിന്നര്‍ ആദം സാംപ 19 റണ്‍സ് വഴങ്ങി വീഴ്ത്തിയത് ആറ് വിക്കറ്റുകള്‍. കളി തോറ്റെങ്കിലും സാംപ മാന്‍ ഓഫ് ദ മാച്ചായി. ഐ പി എല്‍ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ബൗളിംഗ് പ്രകടനമാണിത്.

ധവാന്‍ ടോപ് സ്‌കോറര്‍
27 പന്തില്‍ 33 റണ്‍സുമായി ശിഖര്‍ ധവാന്‍ വീണ്ടും ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. വാര്‍ണര്‍ 11ഉം യുവരാജ് 23ഉം വില്യംസണ്‍ 32ഉം റണ്‍സെടുത്തു.

ധോണിയുടെ പരാജയം
അശ്വിനെയും തിവാരിയെയും തനിക്ക് മുന്നില്‍ വിട്ട് എം എസ് ധോണി നടത്തിയ കാത്തിരിപ്പാണ് പുനെയ്ക്ക് കളി നഷ്ടമാക്കിയത്. രണ്ട് പന്തില്‍ ജയിക്കാന്‍ ആറ് റണ്‍സ് എന്ന നിലയിലാണ് ധോണി പുറത്തായത്. ഐ പി എല്ലില്‍ ഉടനീളം ധോണിയുടെ പരീക്ഷണങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

നെഹ്‌റയെ സമ്മതിക്കണം
നാലോവറില്‍ 29 റണ്‍സിന് 3 വിക്കറ്റ്. അവസാന ഓവറില്‍ ധോണിയും പെരേരയും ക്രീസില്‍ നില്‍ക്കേ 14 റണ്‍സായിരുന്നു നെഹ്‌റയ്ക്ക് പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നത്. ധോണി അടിച്ച ഒരു സിക്‌സ് മാത്രമേ പുനെയ്ക്ക് ഓര്‍ക്കാനുള്ളു. രണ്ട് വിക്കറ്റ് നെഹ്‌റ വീഴ്ത്തി. ഒരാള്‍ റണ്ണൗട്ടായി. കളി 4 റണ്‍സിന് ഹൈദരാബാദിന്റെ കയ്യില്‍.

ഭുവിയെയും പറയണം
ആദ്യ ഓവര്‍ മെയ്ഡന്‍ എറിഞ്ഞ് രഹാനെയെ മടക്കിയ ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന്റെ തിരിച്ചടിക്ക് നേതൃത്വം നല്‍കിയത്. മുസ്താഫിസുര്‍ റഹ്മാന്‍ പത്തൊമ്പതാം ഓവറില്‍ വിട്ടുനല്‍കിയത് വെറും 8 റണ്‍സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications