സേവാഗിനും മാക്‌സ്‌വെലിനും തടയിടാന്‍ സഞ്ജുവും സ്മിത്തും?
പുനെ: ഐ പി എല്‍ എട്ടാം സീസണിലെ മൂന്നാം ദിവസം തീപാറുന്ന പോരാട്ടം ഉറപ്പ്. നിലവിലെ റണ്ണര്‍ അപ്പുകളായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സിനെയാണ് വെള്ളിയാഴ്ച നേരിടുന്നത്. രണ്ട് ടീമുകള്‍ക്കും പുതിയ സീസണില്‍ ആദ്യ മത്സരമാണിത്. ലോകകപ്പ് ജേതാക്കളായ ഓസീസ് ടീമില്‍ നിന്നും ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം എന്ന റെക്കോര്‍ഡ് കൂടി ഇന്നത്തെ കളിക്കുണ്ടാകും.
കളിയുടെയും കളിയോടുള്ള സമീപനത്തിലെയും കളിക്കളത്തിലെ മാന്യതയുടെയും കാര്യത്തില്‍ കട്ടയ്ക്ക് കട്ട നില്‍ക്കുന്ന ടീമുകളാണ് രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവനും. ജോര്‍ജ് ബെയ്‌ലി നയിക്കുന്ന പഞ്ചാബ് ടീമില്‍ കരുത്തരായ സേവാഗും മില്ലറും മാക്‌സ്‌വെല്ലുമുണ്ട്. ഫോക്‌നറും വാട്‌സനും സ്മിത്തുമാണ് രാജസ്ഥാന്റെ കരുത്ത്.

സേവാഗിന്റെ തുടക്കങ്ങള്‍
വീരേന്ദര്‍ സേവാഗ് നല്‍കുന്ന മികച്ച തുടക്കം ഏത് ക്യാപ്റ്റനെയും മോഹിപ്പിക്കും. കഴിഞ്ഞ സീസണ്‍ മുതല്‍ വീരു പഞ്ചാബിനൊപ്പമാണ്. പുതിയ റിക്രൂട്ട്‌മെന്റായ മുരളി വിജയ് സേവാഗിന് ഓപ്പണിംഗ് പാര്‍ട്ണറായേക്കും.

മാക്‌സ്‌വെല്ലിനെ പൂട്ടണം
പഞ്ചാബിനെതിരെ കളിക്കുന്ന ഏത് ടീമും ആത്യന്തികമായി ശ്രമിക്കുക ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ വേഗം പുറത്താക്കാനാണ്. അരമണിക്കൂര്‍ കളിച്ചാല്‍ മതി ബാക്കിയെല്ലാം മാക്‌സി ഒറ്റയ്ക്ക് നോക്കിക്കോളും.

കില്ലറാണ് മില്ലര്‍
പഞ്ചാബ് നിരയിലെ മറ്റൊരു പോപ്പുലര്‍ താരം. കളി ഫിനിഷ് ചെയ്യുന്നതിലെ മാസ്റ്റര്‍. കില്ലര്‍ മില്ലര്‍ എന്ന് ഇരട്ടപ്പേര്. മില്ലറിനൊപ്പം ക്യാപ്റ്റന്‍ ബെയ്‌ലിയും അവസാന ഓവറുകളില്‍ ക്രീസിലുണ്ടാകും.

യുവാക്കള്‍ ഇഷ്ടം പോലെ
മനന്‍ വോറ, അക്ഷര്‍ പട്ടേല്‍, കരണ്‍വീര്‍ സിംഗ്, അവാന, റിഷി ധവാന്‍, സന്ദീപ് ശര്‍മ, സാഹ എന്നിവരാണ് പഞ്ചാബിന്റെ ശരിക്കുള്ള കരുത്ത്. ബൗളിംഗ് ചുമതല മിച്ചല്‍ ജോണ്‍സന്റെ എക്‌സ്പ്രസ് വേഗതയ്ക്കാണ്.

രാജസ്ഥാന്‍ സുസജ്ജം
ദ്രാവിഡാണ് രാജസ്ഥാന്‍ ടീമിന്റെ മെന്റര്‍. വാട്‌സന്‍ ക്യാപ്റ്റന്‍. വാട്‌സന്റെ ഫോമും ചൂടന്‍ സ്വഭാവവും മാത്രമാണ് രാജസ്ഥാനെ അലട്ടുന്ന ചെറിയൊരു പ്രശ്‌നം

സ്മിത്ത് സ്വപ്‌നം പോലെ
സ്വപ്‌നം പോലെയാണ് സ്റ്റീവ് സ്മിത്ത് കളിക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും മാരക ഫോമിലാണ് സ്മിത്ത്. ഇത് ഐ പി എല്ലിലേക്കും പകര്‍ന്നാല്‍ പിന്നെ രാജസ്ഥാന്‍ പേടിക്കേണ്ട കാര്യമില്ല

സഞ്ജുവിന് നിര്‍ണായകം
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും മലയാളി താരവുമായ സഞ്ജു സാംസണ് ഈ സീസണ്‍ നിര്‍ണായകമാണ്. മറ്റൊരു മികച്ച സീസണ്‍ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെത്തിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications