Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഹാര്‍ദിക്കിനെയും മില്ലറെയും റാഞ്ചും!! ഇതു സത്യമോ? ഒടുവില്‍ പ്രതികരിച്ച് സിഎസ്‌കെ

ഐപിഎല്ലിന്റെ ആവേശമടങ്ങി കായിക പ്രേമികള്‍ ഫിഫാ ലോകകപ്പിലേക്കു നീങ്ങിയെങ്കിലും ഐപിഎല്‍ ട്രേഡില്‍ സംഭവിച്ചേക്കാവുന്ന ചില വമ്പന്‍ ട്രാന്‍സ്ഫറുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂടുപിടിക്കുകയാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റമാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ഫ്രാഞ്ചൈസികളുമായെല്ലാം ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ പേരില്‍ നിരന്തരം വാര്‍ത്തകള്‍ വരികയാണ്.

HARDIK PANDYA

കൂടാതെ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും സൗത്താഫ്രിക്കയുടെ മിന്നും താരം ഡേവിഡ് മില്ലര്‍ സിഎസ്‌കെയിലേക്കു ചേക്കേറുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴിതാ ഹാര്‍ദിക്കിനെയും മില്ലറെയും ട്രേഡ് വിന്‍ഡോയില്‍ റാഞ്ചാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളോടു സിഎസ്‌കെ മാനേജ്‌മെന്റ് പ്രതികരിച്ചിരിക്കുകയാണ്. ഇതേക്കുറിച്ചു നോക്കാം.

ട്രാന്‍സ്ഫര്‍ സംഭവിക്കുമോ?

ഹാര്‍ദിക് പാണ്ഡ്യയെയും ഡേവിഡ് മില്ലറെയു അടുത്ത ഐപിഎല്‍ സീസണിനു മുന്നോടിയായി ട്രേഡ് വിന്‍ഡോയില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളെല്ലാം ചെന്നൈ സൂപ്പര്‍ കിങ്‌സ് മാനേജ്‌മെന്റ് നിഷേധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലാണ് സിഎസ്‌കെ ഈ അഭ്യൂങ്ങളെല്ലാം തള്ളിയതായി പറഞ്ഞിരിക്കുന്നത്.

ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ വിട്ടുകൊടുത്ത് മില്ലറെ സിഎസ്‌കെ വാങ്ങിയേക്കുമെന്നായിരുന്നു പല ദേശീയ മാധ്യങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്നു കൊണ്ടിരുന്നത്. പക്ഷെ അത്തരമൊരു ചര്‍ച്ചകളൊന്നും തന്നെ നടന്നിട്ടില്ലെന്നാണ് സിഎസ്‌കെയും ഡിസിയും അറിയിച്ചിട്ടുള്ളത്.

നിലവിവെ സാഹചര്യത്തില്‍ ട്രേഡ് വിന്‍ഡോയില്‍ ടീമിലെ ഒരു താരത്തെയും റിലീസ് ചെയ്യാന്‍ സിഎസ്‌കെ ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാവുന്നത്. എങ്കിലും ഐപിഎല്‍ ട്രേഡുകളെ കുറിച്ച് നമുക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. അപ്രതീക്ഷിതമായ ട്രാന്‍സ്ഫറുകള്‍ എപ്പോഴും സംഭവിച്ചേക്കാം.

DAVID MILLER

കഴിഞ്ഞ സീസണില്‍ രവീന്ദ്ര ജഡേജയെയും സാം കറെനെയും രാജസ്ഥാന്‍ റോയല്‍സിന് വിട്ടുകൊടുത്ത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ സിഎസ്‌കെ വാങ്ങിയത് ഇതിനു നല്ലൊരി ഉദാഹരണം കൂടിയാണ്.

ഹാര്‍ദിക് റോയല്‍സിലേക്കോ?

പ്രഥമ സീസണിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍ കൂടിയായ രാജസ്ഥാന്‍ റോയല്‍സിലേക്കു ഹാര്‍ദിക് പാണ്ഡ്യ ചേക്കേറുമെന്നും പകരം യശസ്വി ജയ്‌സ്വാള്‍ അവിടെ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കു മാറുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കുറച്ചു ദിവസങ്ങളായി ശക്തമാണ്.

ഇരു ഫ്രാഞ്ചൈസികളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. പക്ഷെ ഈ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളെ കുറിച്ച് രണ്ടു ഫ്രാഞ്ചൈസികളും ഇനിയും പ്രതികരിച്ചിട്ടില്ല. ഇതു സംഭവിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.

കാരണം കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയിലും പ്രകടനത്തിലുമെല്ലാം മുംബൈ മാനേജ്‌മെന്റിനു അതൃപ്തിയുണ്ട്. കൂടാതെ ടീമംഗങ്ങള്‍ക്കിടയിലും അദ്ദേഹത്തിനു അത്ര നല്ല ബന്ധമല്ലയുള്ളത്.

ഇവയെല്ലാം ഹാര്‍ദിക്കിനെ ട്രേഡില്‍ വില്‍ക്കാന്‍ മുംബൈ മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നുണ്ട്. മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ കരിയറിന്റെ അവസാനത്തോടു അടുക്കുകയാണ്.

അദ്ദേഹത്തിന്റെ പകരക്കാരനായി ദീര്‍ഘകാലം കളിക്കാന്‍ കഴിയുന്ന മികച്ചൊരു ഇന്ത്യന്‍ യുവതാരത്തെയാണ് എംഐ തിരയുന്നത്, ഈ റോളിലേക്കു ഏറ്റവും അനുയോജ്യനാണ് ജയ്‌സ്വാള്‍.

അതുകൊണ്ടു തന്നെ ടീമിലെ 'പുകഞ്ഞ കൊള്ളിയായ' ഹാര്‍ദിക്കിനെ ഒഴിവാക്കി പകരം ജയ്‌സ്വാളിനെ കൊണ്ടു വന്നാല്‍ അതു തീര്‍ച്ചയായും വളരെ മികച്ചൊരു തീരുമാനം തന്നെയായിരിക്കും. അതിനാല്‍ ഈ ട്രേഡ് സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Story first published: Tuesday, June 23, 2026, 14:14 [IST]
Other articles published on Jun 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+