Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഒടുവില്‍ ഫ്‌ളെമിങ് പടിയിറങ്ങി!!! സിഎസ്‌കെയ്ക്ക് തന്ത്രങ്ങളോതാന്‍ സൂപ്പര്‍ കോച്ച് ഇനിയില്ല

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഐതിഹാസിക കോച്ചെന്ന വിശേഷണത്തിന് ഏറ്റവുംം അനുയോജ്യനായ സ്റ്റീഫന്‍ ഫ്‌ളെമിങ് ഒടുവില്‍ നീണ്ട 17 വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. സിഎസ്‌കെയെ സംബന്ധിച്ച് ഒരു ഐക്കണ്‍ തന്നെയായിരുന്നു അദ്ദേഹം.

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

ടീമിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലുമെല്ലാം ഒരുപോലെ ഒപ്പമുണ്ടായിരുന്ന സജീവ സാന്നിധ്യം. വീണ്ടുമൊരു സീസണില്‍ കൂടി ഫ്‌ളെമിങ് തങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്നും പരസ്പര ധാരണയോടെ പിരിയാന്‍ തീരുമാനിച്ചതായും സിഎസ്‌കെ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്.

STEPHEN FLEMING

ചെന്നൈ ടീമിനെ സംബന്ധിച്ചിടത്തോളം മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ പോലെ തന്നെ ഒരു കുടുംബാംഗം തന്നെയായിരുന്നു മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ കൂടിയായ ഫ്‌ളെമിങ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ ഓപ്പണിങ് ബാറ്ററായാണ് അദ്ദേഹം സിഎസ്‌കെ ടീമിലെത്തിയത്.

അപ്പോഴേക്കും ഫ്‌ളെമിങിന്റെ കരിയര്‍ അസ്തമയത്തോടു അടുത്തിരുന്നു. ആ സീസണില്‍ (2008) മാത്രം ടീമിനായി കളിച്ച അദ്ദേഹം തൊട്ടടുത്ത വര്‍ഷം പരിശീലകന്റെ റോളിലേക്കു മാറുകയും ചെയ്തു. പിന്നീട് ഇത്രയും വര്‍ഷങ്ങള്‍ ആ കസേരയില്‍ നിന്നും ഫ്‌ളെമിങ് മാറിയിട്ടുമില്ല.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നായി സിഎസ്‌കെയെ വളര്‍ത്തിയെടുത്ത ശേഷമാണ് അദ്ദേഹം ഇപ്പോള്‍ വഴിമാറുന്നത്. അഞ്ചു ഐപിഎല്‍ കിരീടങ്ങളാണ് ടീമിനു ഫ്‌ളെമിങ് നേടിത്തന്നത്. കൂടാതെ രണ്ടു ചാംപ്യന്‍സ് ലീഗ് ട്രോഫികളും ടീമിനു സമ്മാനിക്കുകയും ചെയ്തു.

നന്ദി അറിയിച്ച് സിഎസ്‌കെ

18 വര്‍ഷമെന്നത് സ്‌പോര്‍ട്‌സില്‍ ഒരു ജീവിത കാലമാണ്. നന്ദിയോടെയാണ് ഇപ്പോള്‍ ഞാന്‍ പോവുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പം പരിശീലകനെന്ന നിലയിലുള്ള എന്റെ സമയം കോച്ചിങ് കരിയറിലെ ബഹുമതി കൂടിയാണ്. നമ്മള്‍ നേടിയിട്ടള്ള എല്ലാത്തിലും എനിക്കു അഭിമാനമുണ്ട്'- എന്നായിരുന്നു സിഎസ്‌കെ പങ്കുവച്ച വാര്‍ത്താക്കുറിപ്പില്‍ സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ വാക്കുകള്‍.

'ചൈന്ന സൂപ്പര്‍ കിങ്‌സിലെ മുഴുവന്‍ പേര്‍ക്കും വേണ്ടി അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും നേതൃത്വത്തിനും അഭിനിവേശത്തിനുമെല്ലാം അഗാധമായ നന്ദി അറിയിക്കുകയാണ്. ഒരുമിച്ചുള്ള അദ്ദേഹത്തിന്റെ യാത്ര ഫീല്‍ഡില്‍ മാത്രമേ അവസാനിക്കുന്നുള്ളൂ. തുടര്‍ന്നും അദ്ദേഹം ടീമിന്റെ പ്രധാന ഭാഗമായി തന്നെ തുടരും'- സിഎസ്‌കെ ഉടമ രൂപ ഗുരുനാഥ് വ്യക്തമാക്കി.

STEPHEN FLEMING

സിഎസ്‌കെയുടെ പതനം

2023ലായിരുന്നു സിഎസ്‌കെ ഐപിഎല്ലില്‍ അഞ്ചാമത്തെയും അവസാനത്തെയും കിരീടം സ്വന്താക്കിയത്. പക്ഷെ അതിനു ശേഷം ടീമിന്റെ പ്രകടനത്തില്‍ വലിയ ഇടിവാണുണ്ടായത്. അവസാന മൂന്നു സീസണുകളിലും ടീമിനു പ്ലേഓഫില്‍ പോലുമെത്താന്‍ കഴിഞ്ഞിട്ടില്ല. 2024ല്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമതായിരുന്നു ചെന്നൈ. 14 കളികളില്‍ ജയിക്കാനായത് ഏഴെണ്ണെം മാത്രം.

2025ലെ ഐപിഎല്ലില്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കു സിഎസ്‌കെ കൂപ്പുകുത്തി. ചരിത്രത്തില്‍ ആദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു അവര്‍ വീഴുകയായിരുന്നു. കഴിഞ്ഞ തവണയാവട്ടെ പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനം കൊണ്ടും സിഎസ്‌കെ തൃപ്തിപ്പെട്ടു.

ഇതിനു പിറകെ ഫ്‌ളെമിങിന്റെ കോച്ചിങിനെതിരേയും ചോദ്യങ്ങളുയര്‍ന്നു. ആധുനിക ടി20യിലെ മാറ്റങ്ങള്‍ക്കു അനുസരിച്ച് മാറാതെ ഇപ്പോഴും പഴയ ഗെയിം പ്ലാനില്‍ അദ്ദേഹം തുടരുന്നതാണ് ടീമിനു തിരിച്ചടിയാവുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. കൂടാതെ കഴിഞ്ഞ കുറച്ചു ലേലങ്ങളിലെ ചില മോശം തീരുമാനങ്ങളും ഫ്‌ളെമിങിനെ പ്രതിക്കൂട്ടിലാക്കി.

ഈ കാരണങ്ങളാല്‍ തന്നെ അടുത്ത സീസണിലെ ഐപിഎല്ലില്‍ അദ്ദേഹത്തെ പരിശീലക സ്ഥാനത്തു നിന്നും മാറ്റണമെന്നും ആവശ്യങ്ങളുയര്‍ന്നിരുന്നു. ഒടുവില്‍ കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ ഫ്‌ളെമിങ് തന്നെ ഇപ്പോള്‍ സ്വയം ഒഴിഞ്ഞിരിക്കുകയാണ്.

Story first published: Monday, July 13, 2026, 12:27 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+