Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: മുംബൈ ക്യാപ്റ്റനായി ശ്രേയസ്!! ഹാര്‍ദിക്കും സൂര്യയും ഈ ടീമുകളെ നയിക്കും, വന്‍ ട്വിസ്റ്റ്?

അടുത്ത വര്‍ഷത്തെ ഐപിഎല്ലില്‍ വമ്പന്‍ മാറ്റങ്ങള്‍ ചില മുന്‍നിര ടീമുകളില്‍ പ്രതീക്ഷിക്കാമെന്ന അഭ്യൂഹങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. മൂന്നു ടീമുകളില്‍ പുതിയ നായകരെയും കാണാനായേക്കുമെന്നാണ് സൂചനകള്‍.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്, മൂന്നുവട്ടം ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സ്, ഇനിയും കിരീടം നേടിയിട്ടില്ലാത്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നി ടീമുകള്‍ക്കാവും പുതിയ ക്യാപ്റ്റന്‍മാര്‍ എത്തിയേക്കുക.

മുംബൈ ടീമിനെ സ്റ്റാര്‍ ബാറ്ററും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൂര്യകുമാര്‍ യാദവ് അണ്‍ഫോളോ ചെയ്തതാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം. ഇതോടെ അടുത്ത സീസണില്‍ അദ്ദേഹം എംഐയില്‍ കാണില്ലെന്ന സംശയവും ബലപ്പെടുകയാണ്. നിലവിലെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും നേരത്തേ തന്നെ തന്നെ മുംബൈയെ അണ്‍ഫോളോ ചെയ്തിരുന്നു.

SURYA HARDIK

ഹാര്‍ദിക്കും സൂര്യയും ടീം വിടും?

ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയയും വൈസ് ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവും ഇനി മുംബൈ ഇന്ത്യന്‍സിനൊപ്പം അടുത്ത ഐപിഎല്‍ സീസണില്‍ കാണില്ലെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇരുവരും എംഐയെ അണ്‍ഫോളോ ചെയ്യുന്നതിനൊപ്പം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട മുഴുവന്‍ പോസ്റ്റും നീക്കവും ചെയ്തിരുന്നു.

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

സഞ്ജുവിന്റെ നല്ല സമയം തീരുന്നു!! ആ മാസം മുതല്‍ ഫോം താഴേക്ക്, ജ്യോതിഷിയുടെ പ്രവചനം

ഇതോടെ പുതിയ ലുക്കിലുള്ള ഒരു മുംബൈ ടീമിനെ അടുത്ത സീസണില്‍ നമുക്കു പ്രതീക്ഷിക്കാം. മുംബൈ വിടുകയാണെങ്കില്‍ ഹാര്‍ദിക്കും സൂര്യയും എവിടേക്കെന്നതാണ് അടുത്ത ചോദ്യം. പുതിയ ടീമുകള്‍ക്കൊപ്പം നായകസ്ഥാനം തന്നെയാവും രണ്ടു പേരും സ്വപ്‌നം കാണുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ഹാര്‍ദിക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ സിഎസ്‌കെയില്‍ അദ്ദേഹത്തിനു നായകസ്ഥാനം ലഭിക്കാനിടയില്ല, റുതുരാജ് ഗെയ്ക്വാദിനു കീഴില്‍ ഹാര്‍ദിക്കിന് ചെന്നൈയില്‍ കളിക്കേണ്ടിയും വന്നേക്കും.

എന്നാല്‍ അദ്ദേഹത്തിനു ക്യാപ്റ്റന്‍സി ഓഫര്‍ ചെയ്യാന്‍ സാധ്യതയുള്ള ടീമുകളിലൊന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. കഴിഞ്ഞ സീസണിലെ പരിതാപകരമായ പ്രകടനത്തെ തുടര്‍ന്ന് എല്‍എസ്ജിയുടെ നായകസ്ഥാനം റിഷഭ് പന്ത് രാജിവച്ചിരുന്നു. ഇതോടെ അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെയും അവര്‍ക്കു ആവശ്യമായി വന്നിരിക്കുകയാണ്.

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

ഓപ്പണിങില്‍ ഗില്‍- ജയ്‌സ്വാള്‍!! സൂര്യ തന്നെ നയിക്കും, ഇതാ തഴയപ്പെട്ടവരുടെ ബെസ്റ്റ് ഇന്ത്യന്‍ ടീം

എല്‍എസ്ജിക്കു പുതിയ നായകനെ മാത്രമല്ല സീം ബൗളിങ് ഓള്‍റൗണ്ടറെയും വേണം. ഈ രണ്ടു റോളുകളും ഏറ്റെടുക്കാന്‍ സാധിക്കുന്നയാളാണ് ഹാര്‍ദിക്. പക്ഷെ അദ്ദേഹത്തെ ട്രേഡില്‍ വിട്ടുനല്‍കണമെങ്കില്‍ എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പൂരന്‍ എന്നിവരിലൊരാള്‍ക്കൊപ്പം ഒരു ബൗളറെയു മുംബൈ പകരം ആവശ്യപ്പെട്ടേക്കും.

സൂര്യയുടെ കാര്യമെടുത്താല്‍ കരിയറിന്റെ അവസാനത്തോടു അടുക്കുന്ന അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ കന്നി ഐപിഎല്‍ ട്രോഫിയുമായി കളി നിര്‍ത്താന്‍ ആഗ്രഹിച്ചേക്കുകയും ചെയ്യും. പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ട്രേഡില്‍ സൂര്യ ചേക്കേറാന്‍ സാധ്യത കൂടുതലാണ്.

മുംബൈയിലെത്തിയ ശേഷം സൂപ്പര്‍ താരമാവും മുമ്പ് അദ്ദേഹം കെകെആറിന്റെ ഭാഗമായിരുന്നു. അതിനാല്‍ തന്നെ കളി തുടങ്ങിയ ഇടത്തു തന്നെ നിര്‍ത്താനും സ്‌കൈ ആഗ്രഹിച്ചേക്കുകയും ചെയ്യും. അജിങ്ക്യ രഹാനെയ്ക്കു പകരം പുതിയൊരു നായകനെ കെകെആറിനു ആവശ്യമാണ്.

അതിനാല്‍ മുംബൈ വിടാനൊരുങ്ങുന്ന സൂര്യക്കായി കെകെആര്‍ സമീപിച്ചേ്ക്കുകയും ചെയ്യും. പക്ഷെ പകരം ഓസ്‌ട്രേലിയന്‍ സീം ബൗളിങ് ഓള്‍റണ്ടര്‍ കാമറൂണ് ഗ്രീനിനെ മുംബൈ ചോദിക്കാനിടയുണ്ട്. ഹാര്‍ദിക്ക് ടീം വിട്ടാല്‍ ഈ അഭാവം നികത്താനും ഗ്രീനിന്റെ വരവ് സഹായിക്കുകയും ചെയ്യും.

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11

ശ്രേയസ് മുംബൈയിലേക്ക്

ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും റിലീസ് ചെയ്യപ്പെട്ടാല്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിനു നായകസ്ഥാനത്തേക്കു ടീമില്‍ മികച്ച ഓപ്ഷനുകളില്ല. അതിനാല്‍ പുതിയ ഇന്ത്യന്‍ ടി20 ക്യാപ്റ്റനായി നിയമിക്കപ്പെട്ട മുംബൈക്കാരന്‍ കൂടിയായ ശ്രേയസ് അയ്യരെ എംഐ ഈ റോളിലേക്കു എത്തിച്ചേക്കും.

SHREYAS IYER

നിലവില്‍ പഞ്ചാബ് കിങ്‌സിനെ ഐപിഎല്ലില്‍ നയിക്കുകയാണ് അദ്ദേഹം. 2025ല്‍ ടീമിനെ ഫൈനല്‍ വരെയെത്തിക്കാനും ശ്രേയസിനായിരുന്നു. പക്ഷെ ഇത്തവണ പ്ലേഓഫ് പോലും കാണാതെ ടീം പുറത്താവുകയും ചെയ്തു.

ടീമിലെ ചില താരങ്ങളുടെ മോശം പ്രകടനത്തില്‍ ശ്രേയസിനു കടുത്ത അതൃപ്തിയുണ്ടെന്നും ഇതു കാരണം പഞ്ചാബ് വിടുന്നതിനെ പറ്റി ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്.

ഈ അവസരം മുതലാക്കി പഞ്ചാബില്‍ നിന്നും ശ്രേയസിനെ ട്രേഡ് ചെയ്യാന്‍ മുംബൈ ശ്രമിച്ചേക്കുകയും ചെയ്യു. ഇതു നടന്നാല്‍ എംഐയുടെ പുതിയ ക്യാപ്റ്റന്റെ റോളില്‍ അദ്ദേഹത്തെ നമുക്ക് ഉറപ്പിക്കാം.

Story first published: Monday, June 8, 2026, 11:58 [IST]
Other articles published on Jun 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+