Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഹാര്‍ദിക് ചെന്നൈയില്‍ വേണമെന്ന് ധോണി!! സഞ്ജു പെട്ടു, ആ മോഹം നടക്കില്ല?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയെ റാഞ്ചാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരക്കിട്ട നീക്കങ്ങളിലെന്നു റിപ്പോര്‍ട്ട്. ഹാര്‍ദിക് ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ വേണമെന്നു ടീം മാനേജ്‌മെന്റിനോടു ആവശ്യപ്പെട്ടത് സാക്ഷാല്‍ എംഎസ് ധോണിയാണെന്നും ക്രിക്ക്‌ബ്ലോഗറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പകുതിയാവുമ്പോഴേക്കും തന്നെ ഹാര്‍ദിക് മുംബൈ വിട്ട് ട്രേഡില്‍ സിഎസ്‌കെയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇതാദ്യമായാണ് ഇതിനു പിന്നില്‍ മുന്‍ ഇതിഹാസ നായകന്‍ കൂടിയായ ധോണിയുടെ പ്രത്യേക താല്‍പ്പര്യം കൂടിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്.

DHONI HARDIK

ഹാര്‍ദിക്കിന്റെ ട്രേഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ട്രേഡിന്റെ കാര്യത്തില്‍ ധാരണയിലെത്തുമോയെന്നാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്. മുഴുവന്‍ ക്യാഷ് ഡീല്‍ നടക്കാന്‍ സാധ്യതയില്ല. ഹാര്‍ദിക്കിനു പകരം ഒന്നോ, രണ്ടോ താരങ്ങളെ പകരം കൈമാറിയുള്ള ട്രേഡിനായിരിക്കും സിഎസ്‌കെ ശ്രമിക്കുക.

കാരണം ഹാര്‍ദിക്കിനെ എംഐ റിലീസ് ചെയ്താല്‍ അടുത്ത മിനി ലേലത്തില്‍ വാങ്ങുകയെന്നത് സിഎസ്‌കെയ്ക്കു ദുഷ്‌കരമായിരിക്കും. ഇതിനായി വലിയൊരു തുക ചില താരങ്ങളെ റിലീസ് ചെയ്ത് പഴ്‌സില്‍ അവര്‍ക്കു സൂക്ഷിക്കേണ്ടി വരും. എന്നാല്‍ തുക മാറ്റി വ്ച്ചാലും ഹാര്‍ദിക്കിനെ സ്വന്തമാക്കാന്‍ കഴിയുമോയെന്നതില്‍ ഉറപ്പുമില്ല.

സിഎസ്‌കെയെ കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് തുടങ്ങിവരെല്ലാം അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ തിരയുന്നവരാണ്. അതിനാല്‍ അഅവരുടെയെല്ലാം നോട്ടപ്പുള്ളിയായി ഹാര്‍ദിക്കുണ്ടാവും. ഇതു അദ്ദേഹത്തിന്റെ മൂല്യം കുത്തനെ ഉയരാന്‍ വഴിയൊരുക്കുകയും ചെന്നൈക്കു വാങ്ങാന്‍ സാധിക്കാതെയും വന്നേക്കും.

അതുകൊണ്ടാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ഒരു ട്രേഡിനായി സിഎസ്‌കെ ശ്രമിക്കുന്നത്. ഹാര്‍ദിക്കിനെ കൈമാറാന്‍ മുംബൈയും തയ്യാറാണെങ്കിലും പകരം സിഎസ്‌കെയില്‍ നിന്നും രണ്ടു താരങ്ങളെ മുംബൈ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രണ്ടു ഓപ്ഷനുകളാണ് ചെന്നൈക്കു എംഐ നല്‍കിയത്.

ഇതിലൊന്ന് ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ എല്ലിസാണ്. മറ്റൊന്ന് ദുബെയ്‌ക്കൊപ്പം യുവബാറ്റിങ് സെന്‍സേഷന്‍ ആയുഷ് മാത്രെയുമാണ്. ദുബെയെ കൈമാറാന്‍, സിഎസ്‌കെ ഒരുക്കമാണെങ്കിലും മാത്രെയെ കൈമാറാന്‍ ഒരു പ്ലാനുമില്ലെന്ന നിലപാടാണ് സിഎസ്‌കെ മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ മുംബൈയില്‍ നിന്നുള്ള മാത്രെയെ അടുത്ത ക്യാപ്റ്റനും രോഹിത് ശര്‍മയുടെ പകരക്കാരനുമായാണ് എംഐ കാണുന്നത്്. പക്ഷെ മാത്രെയെ വിടാന്‍ സിഎസ്‌കെയ്ക്കും താല്‍പ്പര്യമില്ല. അവര്‍ക്കും ഭാവി ക്യാപ്റ്റനാക്കാവുന്നയാളാണ് യുവതാരം.

AYUSH MHATRE

മാത്രെയെ നല്‍കില്ലെന്നും ദുബെയ്‌ക്കൊപ്പം ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദിനെ നല്‍കാന്‍ തയ്യാറാണെന്നു സിഎസ്‌കെ അറിയിച്ചെങ്കിലും എംഐയ്ക്കു ഈ ഡീലിന് താല്‍പ്പര്യമില്ല. മാത്രെയെ തന്നെ വിട്ടു നല്‍കണമെന്ന ആവശ്യത്തില്‍ എംഐയും ഉറച്ചു നില്‍ക്കുകയാണ്.

ഹാര്‍ദിക്കുമായി കളത്തിനു പുറത്ത് വളരെ നല്ല സൗഹൃദം പുലര്‍ത്തന്നയാളാണ് അദ്ദേഹം. നേര്‌ത്തേ ചില സ്വകാര്യ ചടങ്ങുകളില്‍ രണ്ടു പേരും കുടുംബത്തൊടൊപ്പം ഒരുമിച്ച്് പങ്കെടുക്കുകയെല്ലാം ചെയ്തിരുന്നു. മാത്രമല്ല ധോണിയുടെ ജാര്‍ഖണ്ഡിലെ വീട്ടില്‍ ഇടയ്ക്കു സന്ദര്‍ശകനായെല്ലാം ഹാര്‍ദിക് എത്തുകയും ചെയ്തിട്ടുണ്ട്.

മുംബൈയില്‍ നിന്നും ട്രേഡില്‍ ഹാര്‍ദിക്കിനെ കൊണ്ടു വന്നാല്‍ സിഎസ്‌കെയുടം നായകസ്ഥാനത്തേക്കും ഹാര്‍ദിക്കിനെ ധോണി നിര്‍ദേശിച്ചേക്കും. ഇതോടെം അടുത്ത നായകസ്ഥാനത്തേക്കു വരാനുള്ള മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകളും ഏറെക്കുറെ അസ്തമിക്കുകയും ചെയ്യും.

Story first published: Friday, June 12, 2026, 21:54 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+