Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: 2 കെകെആര്‍ താരങ്ങളെ 'കാണാനില്ല'!! ഇനി അറിയേണ്ടത് ഒറ്റക്കാര്യം, പകരമെത്തുക എംഐയുടെ ആര്

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി ഒരു വമ്പന്‍ താരക്കൈമാറ്റം ഉടന്‍ ഉണ്ടാവുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനകം തന്നെ ഒരു കൂടുമാറ്റം ഔദ്യോഗികമായി സംഭവിച്ചു കഴിഞ്ഞു.

മുന്‍ ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സ് തിരികെ വാങ്ങുകയായിരു്ന്നു. പകരം കുല്‍ദീപ് യാദവിനെ എല്‍എസ്ജിക്കു വിട്ടുകൊടുക്കുകയും ചെയ്തു.

HARDIK SURYA

ഇതിനു ശേഷമാണ് അടുത്ത വലിയൊരു ട്രേഡ് ഉടന്‍ സംഭവിക്കാനിരിക്കുന്നത്. ഇതു ശരി വയ്ക്കുന്ന ചില തെളിവുകളും ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സംഭവിക്കാനിടയുള്ള വലിയൊരു താരക്കൈമാറ്റം ഏതായിരിക്കുമെന്നു നമുക്കു നോക്കാം.

കെകെആര്‍ ഒരുങ്ങിത്തന്നെ

മുംബൈ ഇന്ത്യന്‍സില്‍ നിന്നും ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിസ് പാണ്ഡ്യ, വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ മുന്‍ ടി20 ലോകകപ്പ് വിന്നിങ് നായകനുമായ സൂര്യകുമാര്‍ ഇവരിരൊലരാള്‍ക്കായി കൊല്‍ക്കത്ത നൈറ്ററൈഡഴ്‌സ് നീക്കം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്.

സൂര്യയേക്കാള്‍ ഹാര്‍ദിക്കുമായി ബന്ധപ്പെടുത്തിയാണ് കെകെആറിനെ കുറിച്ച് നിരന്തരം കൂടുമാറ്റ അഭ്യൂഹങ്ങള്‍ വന്നിട്ടുള്ളത്. അജിങ്ക്യ രഹാനെയുടെ പകരക്കാരനായി പുതിയ ക്യാപ്റ്റന്റെ റോളിലേക്കാണ് കെകെആര്‍ നോട്ടമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ ഹാര്‍ദിക്കിനു പകരം കാമറൂണ്‍ ഗ്രീന്‍, റിങ്കു സിങ് എന്നിവരെയാണ് മുംബൈ ആവശ്യപ്പെട്ടതെന്നും പക്ഷെ കെകെആര്‍ ഇതു തള്ളിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ കെകെആര്‍ വിട്ടുകൊടുക്കേണ്ട രണ്ടു കളിക്കാര്‍ ആരൊക്കെയാണെന്നു തീരുമാനിച്ചു കഴിഞ്ഞെന്നാണ് വ്യക്തമാവുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളും ഹാര്‍ദിക്കിനെ സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെകെആറിലേക്കു മാറാനാണ് അദ്ദേഹത്തിനു താല്‍പ്പര്യമെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ വരുന്ന സൂചനകള്‍ നോക്കിയാല്‍ കാര്യങ്ങളുടെ പോക്ക് അതിലേക്കാണെന്നു തന്നെ ഉറപ്പിക്കാം.

രണ്ടു താരങ്ങളെ 'കാണാനില്ല'

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവരുടെ ടീം സ്‌ക്വാഡിലുണ്ടായിരുന്ന രണ്ടു കളിക്കാര്‍ ഇപ്പോള്‍ അപ്രത്യക്ഷമായെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതെങ്ങനെ സംഭവിച്ചുവെന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് േ്രപമികള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്ന ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണ, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറും ഭാവി വാഗ്ദാനങ്ങളിലൊരാളുമായ ആംഗ്രിഷ് രഘുവംശിയുമാണ് കെകെആറിന്റെ ടീം സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന കളിക്കാര്‍.

HARSHIT RANA

ഇതോടെ മുംബൈയുമായി ട്രേഡ് സംബന്ധിച്ച് കെകെആര്‍ അന്തിമ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നു തന്നെ ഉറപ്പിക്കാം. വരും മണിക്കൂറുകളില്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവും വരാനിടയുണ്ട്. പക്ഷെ മുംബൈയില്‍ നിന്നും ഹാര്‍ദിക്കിനെ ത്‌ന്നെയാണോ കെകെആര്‍ റാഞ്ചുകയെന്ന് ഇനിയും ഉറപ്പായിട്ടില്ല. ചിലപ്പോള്‍ അതു സൂര്യയുമായിരിക്കാം.

കാരണം കെകെആറിലൂടെ ഐപിഎല്‍ കരിയറാരംഭിച്ച താരമാണ് അദ്ദേഹം. താരപദവിയിലേക്കുയരും മുമ്പ് കെകെആറിനു വേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങളും സ്‌കൈ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹവും കെകെആറിന്റെ പുതിയ നായകസ്ഥാനത്തേക്കു പെര്‍ഫെക്ട് ചോയ്‌സാണ്.

മുംബൈ വിടാന്‍ സൂര്യയും ആഗ്രഹിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്‍ക്കത്തയിലക്കു വന്നാല്‍ അദ്ദേഹത്തിനു അവിടെ നായകസ്ഥാനവും ഉറപ്പായും ലഭിക്കും. മാത്രമല്ല, കളി തുടങ്ങിയ ഇടത്തു തന്നെ വിരമിക്കാനും സൂര്യ ആഗ്രഹിക്കുന്നുണ്ടാവും.

Story first published: Tuesday, June 30, 2026, 15:36 [IST]
Other articles published on Jun 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+