IPL 2027: ഹാര്‍ദിക്കും സഞ്ജുവും ഇനി ഒറ്റ ടീമില്‍!! എംഐയിലേക്ക് മാത്രെ? വൈറലായി 2 തെളിവ്
ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പര്‍ സിങ്‌സിന്റെ മഞ്ഞ ജഴ്‌സിയില്‍ കണ്ടേക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന്റെ കൂടുമാറ്റം സംബന്ധച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക് വരാനിടയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ സിഎസ്‌കെ പുറത്തുവിട്ട പുതിയ വീഡിയോയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ ഹാര്‍ദിക്കിന്റെ വരവിനെ കുറിച്ചുള്ള രണ്ടു നിര്‍ണായക സൂചനകള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.

photocredit/CSK
ഇതോടെ ചെന്നൈ ടീമിന്റെ ആരാധകരും വലിയ ആവേശത്തിലായിരിക്കുകയാണ്. സിഎസ്‌കെ ടീമിനെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സിഎസ്‌കെയുടെ പോസ്റ്റ്
ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഭാഗ്യചിഹ്നമായ ലിയോയെന്ന സിംഹത്തിന്റെ വീഡിയോ പങ്കുവച്ചാണ് ഐപിഎല്‍ ട്രേഡുമായി ബന്ധപ്പെട്ട് ഉടന്‍ സംഭവിക്കാരിരിക്കുന്ന കരാറിനെ കുറിച്ച് സൂചന നല്‍കിയത്. കറങ്ങുന്ന കസേരയില്‍ ലിയോ ഫോണില്‍ നോക്കിയിരിക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്.
ഈ ഫോണില്‍ ലിയോ നോക്കുന്നതാവട്ടെ കഴിഞ്ഞ മാസം സംഭവിച്ച ഒരു ട്രോഡ് ഡീലിന്റെ ചിത്രവുമാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും റിഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തിരികെ വാങ്ങിയിരുന്നു. പകരം കുല്‍ദീപ് യാദവിനെ എല്‍എസ്ജിക്കു കൈമാറുകയും ചെയ്തിരുന്നു. ഇതാണ് ഫോണിന്ററെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കുക.
പിന്നാല കസേരയില്‍ നിന്നു ലിയോ തിരിഞ്ഞ് മുന്നിലേക്കു വരുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത്. പിറകെ ലിയോ ഹോട്ട്‌ലൈന്‍- ട്രേഡ് ടോക്ക്‌സ് ഓപ്പണ്‍ എന്ന് അവസാനം എഴുതിക്കാണിക്കുകയും ചെയ്യുന്നു. പക്ഷെ സിഎസ്‌കെ ട്രേഡില്‍ കൊണ്ടു വരാന്‍ ഉദ്ദേശിക്കുന്ന താരത്തെക്കുറിച്ചുള്ള നിര്‍ണായക സൂചന ഇതിലുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം.
എന്തുകൊണ്ട് ഹാര്‍ദിക്ക്?
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഷെയര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോയില്‍ ട്രേഡ് ചെയ്യാന്‍ പോവുന്ന താരം ഹാര്‍ദിക് പാണ്ഡ്യയയാണെന്നു വ്യക്തമായി മനസ്സിലാവുന്ന രണ്ടു കാര്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്.
ഇതില്‍ ആദ്യത്തേത് ഈ ഈ വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന പരുന്തിന്റെ ശബ്ദമാണ്. നേരത്തേ നെറ്റ്‌സില്‍ തനിച്ച് ബാറ്റിങ് പരിശീലനം നടത്തുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഹാര്‍ദിക് പങ്കുവച്ചിരുന്നു.

ഈ വീഡിയോയിലുടനീളം മുകളിലായി രണ്ട് പരുന്തുകളുടെ ഇമോജിയും കാണാം. ഇപ്പോള്‍ സിഎസ്‌കെ പങ്കുവച്ച വീഡിയോയില്‍ പരുന്തിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കവെ അതു ഹാര്‍ദിക്കിനെ ഉദ്ദേശിച്ചാണെന്നു ഉറപ്പിക്കാം.
ഇനി സിഎസ്‌കെയുടെ വീഡിയോയിലെ രണ്ടാമത്തെ സൂചനയിലേക്കു വരാം. ഭാഗ്യ ചിഹ്നമായ ലിയോ ഇരിക്കുന്ന കസേരയ്ക്കു മുന്നിലായുള്ള ടേബിളില്‍ ഒമ്പതു ഫോണുകള്‍ നിരത്തി വച്ചിട്ടുണ്ടെന്നു കാണാം. ഹാര്‍ദിക്കിന്റെ ജഴ്‌സി നമ്പര്‍ 33 ആണ്. അതായത് ഈ രണ്ടു സംഘ്യകള്‍ തമ്മില്‍ ഗുണിച്ചാല്‍ ലഭിക്കുക ഒമ്പത്. ടേബിളിലുള്ളതും ഒമ്പതു ഫോണുകള്‍ തന്നെ.
വിട്ടു കൊടുക്കുക ആരെ?
മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഹാര്‍ദിക് പാണ്ഡ്യയെ ട്രേഡില്‍ വാങ്ങുകയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പകരം കൈമാറുക ആരെയാവുമെന്നതാണ് അടുത്ത പ്രധാനപ്പെട്ട ചോദ്യം. ശിവം ദുബെ, ഖലീല്‍ അഹമ്മദ് എന്നിവരെയാവും എംഐയ്ക്കു സിഎസ്‌കെ നല്‍കിയേക്കുകയെന്നു നേരത്തേ അഭ്യൂഹങ്ങള്‍ വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ വരുന്ന സൂചനകള്‍ പ്രകാരം യുവ അഗ്രസീവ് ബാറ്റര്‍ ആയുഷ് മാത്രെ മുംബൈയിലേക്കു ട്രേഡില്‍ പോയേക്കുമെന്നു അഭ്യൂഹങ്ങളുണ്ട്. രോഹിത് ശര്‍മയുടെ പകരക്കാരനായി അദ്ദേഹത്തെയാണ് മുംബൈ കണ്ടുവച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

