IPL 2027: ഹാര്‍ദിക്കിന് ഡിസി!! രാഹുലിന് കെകെആര്‍? കിടിലന്‍ ട്രേഡുകള്‍ ചൂണ്ടിക്കാട്ടി ചോപ്ര
ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ സംഭവിക്കാനിടയുള്ള ചില പ്രധാനപ്പെട്ട താരക്കൈമാറ്റങ്ങള്‍ ഏതൊക്കെയാവാമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
ഇതിനക തന്നെ ഒരു ട്രേഡ് പൂര്‍ത്തിയായിക്കഴിഞ്ഞു. റിഷഭ് പന്തിനെ തിരികെ കൊണ്ടുവന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് പകരം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു നല്‍കിയത് കുല്‍ദീപ് യാദവിനെയാണ്.

ഇനി സംഭവിക്കാനിടയുള്ള ട്രേഡുകള്‍ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടേതാണ്. സ്വന്തം യൂടുൂബ് ചാനലില്‍ സംസാരിക്കവെയാണ് ചില മികച്ച ട്രേഡ് സാധ്യതകളെ കുറിച്ച് ചോപ്ര നിരീക്ഷണം നടത്തിയത്. ഇവയില്‍ ഏതാണ് ഇനി യാഥാര്‍ഥമായേക്കുക എന്നാണ് ഇനി നമുക്ക് അറിയാനുള്ളത്.
ട്രേഡ് സാധ്യതകളിങ്ങനെ
ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും സ്റ്റാര്‍ ബാറ്റും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സ് ട്രേഡില്‍ വാങ്ങുന്നതിനെ കുറിച്ചാണ് ആകാശ് ചോപ്ര ആദ്യം സംസാരിച്ചത്.
'വരുണ്‍ ചക്രവര്‍ത്തിയെയും ഹര്‍ഷിത് റാണയെയും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഓഫര്‍ ചെയ്ത് പകരം കെഎഎല്‍ രാഹുലിനെ അവര്‍ വാങ്ങുന്നത് ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ. രാഹുലിനെ ലഭിച്ചാല്‍ കെകെആറിന് അദ്ദേഹത്തെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമെല്ലാം ആക്കാവുന്നതാണ്. എല്ലാ പ്രശ്‌നങ്ങളും ഒരൊറ്റയാള്‍ തന്നെ പരിഹരിക്കുകയും ചെയ്യും.
കുല്‍ദീപ് യാദവിനെ എല്‍എസ്ജിക്കു കൈമാറിയ സാഹചര്യത്തില്‍ ഡിസിക്കു ഈ റോളിലേക്കു പകരമൊരു സ്പിന്നറെയും ആവശ്യമുണ്ട്. വരുണ്‍ ചക്രവര്‍ത്തി വളരെ നല്ലൊരു ഓപ്ഷനാണ്. ഹര്‍ഷിത് റാണയും മോശക്കാരനൊന്നുമല്ല. ഡല്‍ഹിക്കാരനാണ്, കൂടാതെ മീഡിയം പേസ് ഓള്‍റൗണ്ടറുമാണ്. ഒരു പാട് മൂല്യമുള്ള പ്ലെയറാണ് അദ്ദേഹം.
ഇനി മറ്റൊരു ട്രേഡ് സാധ്യതയെന്നത് മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി സംസാരിക്കുകയെന്നതാണ്. കെഎല്‍ രാഹുലിനെ നിങ്ങള്‍ എടുത്തോളൂ, പകരം ഹാര്‍ദിക് പാണ്ഡ്യയെ തരൂയെന്നു ആവശ്യപ്പെടാം. കാരണം ഹാര്‍ദിക് പാണ്ഡ്യയും മുംബൈ വിട്ട് ഏതെങ്കിലുമൊക്കെ ടീമിലേക്കു മാറാനിരിക്കുകയാണ്. എന്തുകൊണ്ട് അദ്ദേഹം ഡല്‍ഹിയിലേക്കു വന്നു കൂടാ?
ഡല്‍ഹിയുടെ മധ്യനിരയിലേക്കു ഹാര്‍ദിക് വന്നാല്‍ അതു അവര്‍ക്കു കരുത്താവും. കൂടാതെ ബൗളിങ് ഓപ്ഷനും കൂടിയാണ് അദ്ദേഹം. ഡല്‍ഹിയിലെ ചെറിയ ഗ്രൗണ്ടില്‍ ഹാര്‍ദിക്കിനെ പോലെയൊരു മികവുറ്റ ഓള്‍റൗണ്ടര്‍ക്കു വലിയ ഇംപാക്ടുണ്ടാക്കാനും കഴിയും.
കൂടാതെ മുംബൈയ്ക്കു ഓപ്പണിങില്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയെയും ആവശ്യമാണ്. ഈ റോളിലേക്കു കെഎല്‍ രാഹുല്‍ പെര്‍ഫെക്ടായിരിക്കും. മുംബൈയില്‍ രാഹുല്‍ ഒരു ബീസ്റ്റ് (beast) തന്നെയായിരിക്കും. ഈ ട്രേഡ് നടന്നാല്‍ എങ്ങനെയിരിക്കും?
ഇനി മുംബൈയ്ക്കു മറ്റൊരു ട്രേഡിനെ കുറിച്ചും ആലോചിക്കാവുന്നതാണ്. എന്തുകൊണ്ട് രാജസ്ഥാന്‍ റോയല്‍സുമായി ട്രേഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിക്കൂടായെന്നു മുംബൈ ചിന്തിക്കും.

നിങ്ങള്‍ ഞങ്ങള്‍ക്കു യശസ്വി ജയ്‌സ്വാളിനെ നല്‍കൂ. ഇടംകൈ- വലംകൈ ഓപ്പണിങ് കോമ്പിനേഷന്‍ തങ്ങള്‍ക്കു വളരെ നല്ലതായിരിക്കുമെന്നു മുംബൈക്കറിയാം.
യശസ്വി മുംബൈ ബോയിയാണ്, അവന് ഈ ഗ്രൗണ്ടും ഏറെ ഇഷ്ടമാണ്. യശസ്വിക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ നല്‍കാമെന്ന് രാജസ്ഥാനോടു മുംബൈയ്ക്കു പറയാം. ആര്‍ആറിനും മധ്യനിര ബാറ്റിങില്‍ പ്രശ്‌നങ്ങളുണ്ട്.
ഇനി മറ്റൊരു ട്രേഡെന്നത് കെകആറുമായി രാജസ്ഥാന്‍ സംസാരിക്കുകയാണ്. നിങ്ങള്‍ യശസ്വി ജയ്‌സ്വാളിനെ എടുത്തോളൂ. പകരം റിങ്കു നിങിലെ തിരികെ നല്‍കൂയെന്നു കൊല്‍ക്കത്തയ്ക്കു ആവശ്യപ്പെടാം.
യശസ്വിയെ ഓപ്പണിങിലേക്കു മാത്രമല്ല വേണമെങ്കില്‍ പുതിയ ക്യാപ്റ്റന്റെ റോളിലേക്കും കെകെആറിനു പരിഗണിക്കാം. റിങ്കുവിനെ കിട്ടിയാല്‍ മധ്യനിരയിലെ കുറവ് നികത്താന്‍ കഴിയുമെന്നു രാജസ്ഥാന് അറിയാം. ഈ ട്രേഡുകളില്‍ ഏതാവും സംഭിക്കുക? ഐഡിയ അത്ര മോശമൊന്നുമല്ല''- ചോപ്ര വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


