Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ സഞ്ജുവല്ല ഇപ്പോഴത്തേത്!! 2-3 വര്‍ഷത്തിനിടെ വന്നത് ഈ മാറ്റം, ഹീറോ ആയതിനെപ്പറ്റി സഹീര്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഹീറോ ആയതിനു ശേഷം ഇപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായും മിന്നിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സഞ്ജുവിന്റെ ബാറ്റിങ് സമീപനത്തില്‍ വലിയൊരു മാറ്റം സംഭവിച്ചതായും ഇതാണ് ഇപ്പോഴത്തെ വിജയരഹസ്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

സിഎസ്‌കെയ്‌ക്കൊപ്പം ആദ്യത്തെ മൂന്നു മാച്ചിലും വന്‍ ഫ്‌ളോപ്പായെങ്കിലും നാലാമങ്കത്തില്‍ സെഞ്ച്വറിയുമായി (115*) സഞ്ജു ഗംഭീരമായി തിരിച്ചുവന്നു. അതിനു ശേഷം അവസാനത്തെ മാച്ചില്‍ 48 റണ്‍സ് കുറിക്കാനും അദ്ദേഹത്തിനായിരുന്നു.

SANJU SAMSON

ശനിയാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന അടുത്ത മല്‍സരത്തിനായി ഒരുങ്ങവെയാണ് സഞ്ജുവിന്റെ ബാറ്റിങിനെ കുറിച്ച് സഹീര്‍ നിരീക്ഷണം നടത്തിയത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജു ആളാകെ മാറി

സഞ്ജു സാംസണ്‍ മുമ്പ് ബാറ്റിങില്‍ സ്ഥിരത പുലര്‍ത്താന്‍ ഏറെ പാടുപെടുകയും പലപ്പോഴും ചെറിയ സ്‌കോറുകള്‍ക്കു പുറത്താവുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുറേക്കുടി സ്ഥിരതയാര്‍ന്ന പ്രകനങ്ങള്‍ കാഴ്ചവയ്ക്കാനും സാധിക്കുന്നുണ്ട്. ഇതിനു പിന്നിലെ രഹസ്യം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സഹീര്‍ ഖാന്‍.

'കഴിഞ്ഞ രണ്ട്- മൂന്നു വര്‍ഷങ്ങള്‍ക്കും മുമ്പ് വരെ സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ നിങ്ങള്‍ക്കു ഒരു കാര്യം മനസ്സിലാവും. അന്നൊക്കെ അദ്ദേഗം കൂടുല്‍ സിക്‌സറുകളടിക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. പക്ഷെ ഇപ്പോള്‍ കുറച്ചു സിക്‌സറുകളടിച്ച ശേഷം കൂടുതല്‍ ഫോറുകളടിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്.

റിസ്‌ക്ക് കുറഞ്ഞ ഒരു ബാറ്റിങ് സമീപനത്തിലേക്കു സഞ്ജു മാറിയെന്നാണ് ഇതു കാണിച്ചുതരുന്നത്. എന്നിട്ടും 200 പ്ലസ് സ്‌ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യുന്നു. നിയന്ത്രിതമായ അഗ്രഷനോടെ ദൈര്‍ധഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കുന്നതിലാണ് സഞ്ജു കൂടുതല്‍ ശ്രദ്ധിക്കുന്നത്.

ഇതു ടീമില്‍ വിശ്വാസമുണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നതിനൊപ്പം കൂടുതല്‍ ആശ്രയിക്കാവുന്ന താരവുമാക്കി മാറ്റിയെടുത്തിരിക്കുകയാണ്. ബാറ്റിങ് സമീപനത്തില്‍ സഞ്ജു മാറ്റിയ പരിവര്‍ത്തനമാണ് ഇതു വ്യക്തമായി കാണിച്ചു തരുന്നതെന്നും സഹീര്‍ വിശദമാക്കി.

SANJU SAMSON

ആദ്യ പത്തില്‍

ഈ ഐപിഎല്‍ സീസണിലെ റണ്‍വേട്ടക്കാരുടെ ലിസ്റ്റെടുത്താല്‍ ആദ്യ പത്തിലും സഞ്ജു സാംസണിനെ നമുക്കു കാണാന്‍ സാധിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ടോപ്‌സോറര്‍ കൂടിയായ അദ്ദേഹം ഇപ്പോള്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒമ്പതാമതുമുണ്ട്.

അഞ്ചിന്നിങ്‌സുകളില്‍ നിന്നും 67.66 ശരാശരിയില്‍ 172.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു 186 റണ്‍സ് നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയുള്‍പ്പെടെയാണിത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മൂന്നാം റൗണ്ട് പോരിലാണ് അദ്ദേഹം പുറത്താവാതെ 115 റണ്‍സോടെ ഹീറോയായി മാറിത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയും ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്.

ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും സഞ്ജുവിനു ഒറ്റയക്ക സ്‌കോറുകള്‍ക്കു ക്രീസ് വിടേണ്ടി വന്നിരുന്നു. 6, 7, 9 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതോടെ സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനെതിരേയും ചോദ്യങ്ങളുയര്‍ന്നു. എന്നാല്‍ സെഞ്ച്വറിയോടെ സഞ്ജു വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുകയായിരുന്നു.

Story first published: Friday, April 17, 2026, 21:00 [IST]
Other articles published on Apr 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+