Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ചെയ്തത് ആരും പയറ്റാത്ത തന്ത്രം!! ഞാന്‍ അതും പഠിച്ചു, തുറന്നു പറഞ്ഞ് ചഹല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഒരു ബൗളറെന്ന നിലയില്‍ തനിക്കുണ്ടായ വളര്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. മുന്‍ ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണ് തന്റെ കരിയര്‍ മാറ്റിയതെന്നും മുമ്പൊരു നായകനും അത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

മഷാബ്ള്‍ ഇന്ത്യക്ക് (Mashable India) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചഹല്‍. 2022 മുതല്‍ 24 വരെ മൂന്നു സീസണുകളിലാണ് അദ്ദേഹം സഞ്ജുവിനു കീഴില്‍ റോയല്‍സിനായി പന്തെറിഞ്ഞത്. വലിയ വിക്കറ്റ് നേട്ട നടത്തിയ ചഹല്‍ 2022ല്‍ കൂടുതല്‍ വിക്കറ്റെടുത്തയാള്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയായി മാറിയിരുന്നു.

SANJU CHAHAL

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി

സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് വലിയ മതിപ്പാണ് യുസ്വേന്ദ്ര ചഹലിനുള്ളത്. ബൗളര്‍മാര്‍ക്കു എല്ലായ്‌പ്പോഴും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന നായകനാണ് സഞ്ജുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കവെ സഞ്ജു സാംസണുമായി നല്ലൊരു സൗഹൃദമുണ്ടാക്കാന്‍ എനിക്കു സാധിച്ചിരുന്നു. വളരെ നല്ലൊരു വ്യക്തിയാണ് അദ്ദേഹം. കാരണം 2022നു ശേഷമാണ് ഐപിഎല്ലില്‍ ഞാന്‍ ഡെത്ത് ഓവര്‍ ബൗളറായി മാറിയത്. അതിനു മുമ്പെല്ലാം 16-17 ഓവറാവുമ്പോഴേക്കും എന്റെ ഓവറുകള്‍ കഴിയുമായിരുന്നു.

പക്ഷെ രാജസ്ഥാനിലെത്തിയപ്പോള്‍ ഡെത്തിലും കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യേണ്ടി വന്നേക്കുമെന്നും ഇതിനായി തയ്യാറായിരിക്കണമെന്നും സഞ്ജു എന്നോടു പറയുകയായിരുന്നു. അതിനു ശേഷം ടീമിന്റെ ക്യാംപില്‍ ഞാന്‍ അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളും നടത്തി. 2022ലെ ഐപിഎല്ലില്‍ തന്നെയാണ് ഞാന്‍ കൂടുതല്‍ വിക്കറ്റുകളെടുത്തതെന്നും തോന്നുന്നു.

എന്റെ അതുവരെയുണ്ടായിരുന്ന ക്രിക്കറ്റ് ആ സമയത്ത് എന്റെ ബൗളിങ് രണ്ടു ശതമാനത്തോളം മെച്ചെടുകയും ചെയ്തു. ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാന്‍ എനിക്കു കഴിയുമെന്നു അതിനു മുമ്പൊരിക്കലും തോന്നിയിട്ടില്ല. കാരണം സ്പിന്നര്‍മാരെ അതു വരെ അങ്ങനെയാരും ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യിച്ചിരുന്നില്ല. ഐപിഎല്ലില്‍ സ്പിന്നര്‍മാര്‍ ഡെത്ത് ഓവറുകളിലും ബൗള്‍ ചെയ്യാന്‍ ആരംഭിച്ചത് 2022ലാണെന്നു എനിക്കു തോന്നുന്നു.

ഞാന്‍ സഞ്ജുവിനെ ചിണ്ടുവെന്നാണ് വിളിക്കാറുള്ളത്. എന്റെ ചിണ്ടു ഭായിയാണ് അവന്‍. വളരെയധികം ശാന്ത പ്രകൃതമാണ് സഞ്ജുവിന്റേത്. നിങ്ങള്‍ ഇത്രയധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള ആളായതിനാല്‍ തന്നെ കൂടുതലായൊന്നും പറഞ്ഞു മനസിലാക്കേണ്ടതില്ലെന്ന് എന്നോടു പറയുമായിരുന്നു.

SANJU CHAHAL

എന്തെങ്കിലും വേണമെങ്കില്‍ ഞാന്‍ പറയാം. നിങ്ങള്‍ക്കു നാലോവറുകളാണ് ഉള്ളത്. എങ്ങനെ വേണമെങ്കിലും എറിയാം. ഫീല്‍ഡ് ഇഷ്ടമുള്ളതു പോലെ ക്രമീകരിക്കാനുള്ള സ്വാതന്ത്ര്യവും സഞ്ജു നല്‍കിയിരുന്നതായി ചഹല്‍ കൂട്ടിച്ചേര്‍ത്തു.

റോയല്‍സ് കരിയര്‍

2022ലെ ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ ലേലത്തിലാണ് യുസ്വന്ദ്ര ചഹലിനെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയത്. ഈ നീക്കം അവരെ സംബന്ധിച്ച് മാസ്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു. വളരെ വേഗത്തില്‍ തന്നെ സഞ്ജു സാംസണിന്റെ തുറുപ്പുചീട്ടായി ചഹല്‍ മാറി.

കളിയുടെ ഏതു ഘട്ടത്തിലും ക്യാപ്റ്റന് വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ സാധിക്കുന്നയാളായിരുന്നു അദ്ദേഹം. 2022ല്‍ 17 മല്‍സരങ്ങളില്‍ നിന്നും 7.75 ഇക്കോണമി റേറ്റില്‍ 27 വിക്കറ്റുകളാണ് ചഹല്‍ പിഴുതത്.

ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2013ല്‍ തുടങ്ങിയ ഐപിഎല്‍ കരിയറില്‍ മുമ്പൊരു സീസണിലും ഇത്രയധികം വിക്കറ്റുകള്‍ ചഹല്‍ വീഴ്ത്തുകയും ചെയ്തിട്ടില്ല.

അതിനു ശേഷം 2023ലെ സീസണില്‍ 21ഉം 24ല്‍ 18ഉം വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. പക്ഷെ സീസണിനു ശേഷം ചഹലിനെ റോയല്‍സ് കൈവിട്ടു. തുടര്‍ന്ന് ലേലത്തില്‍ താരത്തെ പഞ്ചാബ് കിങ്‌സ് റാഞ്ചുകയായിരുന്നു.

Story first published: Sunday, January 11, 2026, 13:23 [IST]
Other articles published on Jan 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+