For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: യുവിയുടെ ശിഷ്യനാവൂ!! ഒപ്പം മറ്റൊരു മാറ്റം കൂടി, റിഷഭിന് അശ്വിന്റെ ഉപദേശം

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ നിന്നും അപ്രത്യക്ഷനായ മുന്‍ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റിഷഭ് പന്തിനു ശക്തമായ തിരിച്ചുവരവിനായി ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കരിയര്‍ തിരിച്ചുപിടിക്കാനും ബാറ്റിങിലെ മാജിക്കല്‍ ടച്ച് തിരിച്ചുപിടിക്കാനും പ്രധാനമായും രണ്ട് ഉപദേശങ്ങളാണ് അദ്ദേഹം നല്‍കിയത്.

അടിയോടടി, സഞ്ജുവും ബ്രെവിസുമല്ല, ചെന്നൈയുടെ തുറുപ്പുചീട്ട് സര്‍ഫറാസ്!! വീഡിയോഅടിയോടടി, സഞ്ജുവും ബ്രെവിസുമല്ല, ചെന്നൈയുടെ തുറുപ്പുചീട്ട് സര്‍ഫറാസ്!! വീഡിയോ

ടി20 ടീമുകളില്‍ നിന്നും റിഷഭ് ഇപ്പോള്‍ പൂര്‍ണമായും പുറത്താണ്. ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനു സാധ്യമാണോയെന്നതും സംശയമാണ്. ഏകദിനത്തിലാവട്ടെ ബാക്കപ്പ് കീപ്പറുമാണ് റിഷഭ്. ഈ റോളും എപ്പോള്‍ തെറിക്കുമെന്ന് ഉറപ്പില്ല. ടെസ്റ്റില്‍ മാത്രമേ അദ്ദേഹത്തെ ടീമിന് നിലവില്‍ ആവശ്യവുമുള്ളൂ.

YUVRAJ SINGH

വരാനിരിക്കുന്ന ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി മിന്നിക്കാനായാല്‍ റിഷഭിനു വൈറ്റ് ബോള്‍ കരിയര്‍ തിരികെ പിടിക്കാനായേ്ക്കും. പക്ഷെ അതിനായി അസാധാരണ പ്രകടനം തന്നെ അദ്ദേഹത്തിന് ആവശ്യമായും വന്നേക്കും. എല്‍എസ്ജിയെ നയിക്കുന്നതും റിഷഭാണ്.

യുവിയെ സമീപിക്കൂ

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും രണ്ടു തവണ ലോകകപ്പ് വിന്നറുമാ യുവരാജ് സിങിന് റിഷഭ് പന്തിനെ സഹായിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ആര്‍ അശ്വിന്റെ അഭിപ്രായം. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2026: ആരടിക്കും കൂടുതല്‍ റണ്‍സ്? ഓറഞ്ച് ക്യാപ്പ് ഇതിലൊരാള്‍ക്ക്!! സഞ്ജുവില്ലIPL 2026: ആരടിക്കും കൂടുതല്‍ റണ്‍സ്? ഓറഞ്ച് ക്യാപ്പ് ഇതിലൊരാള്‍ക്ക്!! സഞ്ജുവില്ല

യുവരാജ് സിങിനോടൊപ്പം പരിശീലനം നടത്തുകയാണെങ്കില്‍ റിഷഭ് പന്തിന് ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. റിഷഭിനു ആവശ്യമായ മാന്ത്രിക ടച്ചും അതാണ്.

പക്ഷെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ സീസണില്‍ റിഷഭിനെ നന്നായി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓപ്പണറായോ, മൂന്നാം നമ്പറിലോ കളിക്കണം. അതിലും താഴെ റിഷഭ് ബാറ്റ് ചെയ്യാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായമെന്നും അശ്വിന്‍ വിശദമാക്കി.

കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിലാണ് ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്ക് റിഷഭിനെ എല്‍എസ്ജി വാങ്ങിയത്. 27 കോടിയെന്ന അവിശ്വസനീയ തുക അദ്ദേഹത്തിനായി അവര്‍ വാരിയെറിഞ്ഞു.

സഞ്ജുവിനെന്ത് മുരളി? സിഎസ്‌കെയില്‍ കന്നി സിക്‌സ്!! ധോണിയുടെ പ്രതികരണം വൈറല്‍, വീഡിയോസഞ്ജുവിനെന്ത് മുരളി? സിഎസ്‌കെയില്‍ കന്നി സിക്‌സ്!! ധോണിയുടെ പ്രതികരണം വൈറല്‍, വീഡിയോ

ടീമിലെത്തിച്ച റിഷഭിനു നായകസ്ഥാനവും നല്‍കി. പക്ഷെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും ഇത്രയും ഉയര്‍ന്നൊരു തുകയോടു നീതി പുലര്‍ത്താന്‍ റിഷഭിനായില്ല.

RISHABH PANT

ഇതോടെ ഇത്തവണ ടീമുടമയായ സഞ്ജീവ് ഗോയെങ്ക അദ്ദേഹത്തെ റിലീസ് ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ ഈ സീസണില്‍ റിഷഭിന് ഒരവസരം കൂടി നല്‍കിയരിക്കുകയാണ്. ഇത്തവണയും ദുരന്തമായാല്‍ അടുത്ത തവണ അദ്ദേഹത്തെ ടീമില്‍ പോലും കണ്ടേക്കില്ല.

കഴിഞ്ഞ വര്‍ഷം വെറും 296 റണ്‍സ് മാത്രമേ എല്‍എസ്ജിക്കായി റിഷഭ് സ്‌കോര്‍ ചെയ്തിരുന്നുള്ളൂ. ഇത്രയെങ്കിലും നേടാന്‍ അദ്ദേഹത്തെ സഹായിച്ചത് സീസണിലെ അവസാന കളിയില്‍ നേടിയ സെഞ്ച്വറിയായിരുന്നു.

2016ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ ശേഷം റിഷഭിന്റെ ഏറ്റവും മോശം രണ്ടാമത്തെ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്. 2016ല്‍ 10 ഇന്നിങ്‌സുകളില്‍ നിന്നും വെറും 198 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Monday, March 23, 2026, 18:40 [IST]
Other articles published on Mar 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+