Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനെ ചതിച്ചത് ജയ്‌സ്വാള്‍!! കൈവിടുകയല്ലാതെ റോയല്‍സിന് വേറെ വഴിയില്ല? വന്‍ ട്വിസ്റ്റ്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ നായകന്‍ സഞ്ജു സംസണിനെ വീണ്ടുമൊരു സീസണില്‍ നമ്മള്‍ കണ്ടേക്കില്ല. റോയല്‍സിനായി അദ്ദേഹം കളിച്ച അവസാന സീസണാണ് ഇത്തവണത്തേതെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. അടുത്ത വര്‍ഷം പുതിയൊരു ജഴ്‌സിയിലാവും സഞ്ജു കളിക്കാന്‍ ഇറങ്ങിയേക്കുക.

അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മൂന്നു തവണ കിരീടമുയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സ് എന്നീ ടീമുകളുമായെല്ലം ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെക്കുറിച്ച് പോസ്റ്റുകളും വന്നു കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ അടുത്ത ട്രേഡ് വിന്‍ഡോയില്‍ സഞ്ജു റോയല്‍സ് വിടുമെന്നു തന്നെയാണ് ഇപ്പോഴുള്ള അഭ്യൂഹങ്ങള്‍.

അതിനിടെ അദ്ദേഹത്തെ ടീം വിടാന്‍ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകം എന്താണെന്നു ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. സഞ്ജുവിനെ റോയല്‍സ് വിടാന്‍ പ്രേരിപ്പിക്കുന്നതിനു പിന്നിലെ പ്രധാന കാരണക്കാരന്‍ സഹോദരതുല്യനായി അദ്ദേഹം കണ്ടിരുന്ന യുവതാരം യശസ്വി ജയ്‌സാളാണ്. എന്താണ് ഇതിന്റെ കാരണമെന്നറിയാം.

SANJU JAISWAL

വില്ലനായി ജയ്‌സ്വാള്‍

സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ നിര്‍ബന്ധിതനാക്കി മാറ്റിയത് യശസ്വി ജയസ്വാളാണെന്നാണ് രാജീവെന്ന യൂസര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ പോവുകയാണ്.

ആര്‍ആറില്‍ ഇപ്പോള്‍ ശ്രേയസും പന്തും തന്മിലുണ്ടായതു പോലെയുള്ള ഒരു സാഹചര്യം ഉയര്‍ന്നു വന്നിരിക്കുകയാണ്. യശസ്വി ജയ്‌സ്വാള്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഈ ആവശ്യം അംഗീകരിക്കുകയല്ലാതെ ആര്‍ആറിനു ഇപ്പോള്‍ വേറെ ഓപ്ഷുകളില്ലെന്നും ഈ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ പോസ്റ്റില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യം വ്യക്തമല്ല.

പക്ഷെ സമീപകാലത്തെ ജയ്‌സ്വാളിന്റെ ചില തീരുമാനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ കഴമ്പുണ്ടെന്നു സംശയിക്കേണ്ടി വരും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിട്ട് ഗോവയിലേക്കു മാറാനുള്ള ഒരു സര്‍പ്രൈസ് തീരുമാനം അദ്ദേഹമെടുത്തിരുന്നു. ക്യാപ്റ്റന്‍സി കൂടി ഗോവ ഓഫര്‍ ചെയ്തതോടെയാണ് ജയ്‌സ്വാള്‍ സമ്മതം മൂളിയത്.

പക്ഷെ പിന്നീട് ജയ്‌സ്വാളിനു മനംമാറ്റമുണ്ടായെന്നും മുംബൈയില്‍ തുടരാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിലവിലെ റോയല്‍സ് ടീമില്‍ സഞ്ജു കഴിഞ്ഞാല്‍ ഏറ്റവും സീനിയറായ താരം ജയ്‌സ്വാള്‍ തന്നെയാണ്. അതുകൊണ്ടു തന്നെ നായകസ്ഥാനവും ഭാവിയില്‍ അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ടാവും.

പക്ഷെ സഞ്ജു വഴിമാറിയാല്‍ മാത്രമേ ഈ റോള്‍ ജയ്‌സ്വാളിനെ തേടിയെത്തുകയുള്ളൂ. ഇതു തന്നെയാവാം ഇപ്പോള്‍ റോയല്‍സിനോടു ക്യാപ്റ്റന്‍സി അദ്ദേഹം ആവശ്യപ്പെടാനുള്ള കാരണമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ നേരത്തേയുണ്ടായതും സമാനമായ സംഭവ വികാസങ്ങളാണ്. 2020ലെ ഐപിഎല്ലില്‍ ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ചത് ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയായിരുന്നു. പക്ഷെ പരിക്കു കാരണം അടുത്ത സീസണിന്റെ പകുതിയോളം മല്‍സരങ്ങളില്‍ അദ്ദേഹത്തിനു കളിക്കാനായില്ല. തുടര്‍ന്നു റിഷഭ് പന്തിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കുകയായിരുന്നു.

SANJU JAISWAL

റിഷഭിനു കീഴില്‍ ഭേദപ്പെട്ട പ്രകടനം ടീം കാഴ്ച വയ്ക്കുകയും ചെയ്തു. പിന്നീട് ശ്രേയസ് പരിക്കില്‍ നിന്നും മോചിതനായി വന്നെങ്കിലും ക്യാപ്റ്റന്‍സി തിരികെ നല്‍കാന്‍ ഡിസി തയ്യാറായില്ല. റിഷഭിനെ നായകസ്ഥാനത്തു അവര്‍ നിലനിര്‍ത്തുകയും ചെയ്തു.

ഇതാണ് ശ്രേയസിനെ പിണക്കിയത്. തനിക്കു ക്യാപ്റ്റന്‍സി വീണ്ടും നല്‍കാന്‍ ഡിസിക്കു പ്ലാനില്ലെന്നു ബോധ്യമായതോടെ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലേക്കു ചേക്കറുകയായിരുന്നു.

ഇപ്പോള്‍ റോയല്‍സിലും ക്യാപ്റ്റന്‍സിക്കു വേണ്ടിയുള്ള ഈ പിടിവലി തന്നെയാണ് സഞ്ജുവും ടീം വിട്ടേക്കാനുള്ള കാരണമായി ഉയര്‍ന്നു വരുന്നതത്. ക്യാപ്റ്റന്‍സി മികവ് പരിഗണിക്കുമ്പോള്‍ അടുത്ത സീസണില്‍ പുതിയൊരു ടീമിന്റെ നായകസ്ഥാനത്തു നമുക്കു തീര്‍ച്ചയായും സഞ്ജുവിനെ കാണാമെന്നതും ഉറപ്പാണ്.

Story first published: Tuesday, June 10, 2025, 13:45 [IST]
Other articles published on Jun 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+