Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: വിഘ്‌നേഷ് അകത്തോ, പുറത്തോ? മുംബൈ നിലനിര്‍ത്തുക ഇവരെ!! 5 പേര്‍ തെറിക്കും

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള റിട്ടെന്‍ഷന്‍ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിട്ട നീക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഈ മാസം 15ആണ്. ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി എത്ര പേരെ വേണമെങ്കിലും നിലനിര്‍ത്താന് സാധിക്കും.

അതുകൊണ്ടു തന്നെ പുതിയ സീസണില്‍ തങ്ങളുടെ ഗെയിം പ്ലാനിന്റെ ഭാഗമായേക്കാവുന്ന കളിക്കാരെയൊന്നും ടീമുകള്‍ കൈവിടുകയും ചെയ്യില്ല. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ പ്ലേഓഫ് വരെയെത്തിയ ടീമാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. അവര്‍ നിലനിര്‍ത്താനിടയുള്ള കളിക്കാര്‍ ആരെക്കെയാണെന്നു നമുക്കു നോക്കാം.

MI TEAM

ആരെയെല്ലാം നിലനിര്‍ത്തും

ചെറിയ ചില വീക്ക്‌നെസുകള്‍ മാറ്റി നിര്‍ത്തിയാല്‍ 2024ലെ സീസണിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തമവും ബാലന്‍സുള്ള ടീമിനെയാണ് കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സിനു ലഭിച്ചത്. അവരുടെ ഒരേയൊരു കുറവ് സ്പിന്‍ ബൗളിങില്‍ മാത്രമായിരുന്നു. എങ്കിലും ലഭ്യമായവരെ വച്ച് ഈ അഭാവം മറികടക്കാന്‍ മുംബൈയ്ക്കു ഏറെക്കുറെ സാധിക്കുകയും ചെയ്തു.

ഡിസംബറിലെ മിനി താരലേലത്തിനു മുമ്പ് മുംബൈ സ്‌ക്വാഡില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികളൊന്നും ആവശ്യമില്ല. ചുരുക്കം ചില സ്ലോട്ടുകളിലേക്കു മാത്രമാണ് അവര്‍ക്കു പുതിയ കളിക്കാരെ ആവശ്യമുള്ളത്. 24 അംഗ സംഘത്തിലെ 19 കളിക്കാരെയും മുംബൈ നിലനിര്‍ത്തിയേക്കുമെന്നാണ് വിവരം.

വെറും അഞ്ചു പേരെ മാത്രമേ മുംബൈ കൈവിട്ടേക്കുകയുള്ളൂ, അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍, സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കോര്‍ബിന്‍ ബോഷ്, അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ സത്യനാരായണ് രാജു, ഇംഗ്ലീഷ് ഫാസ്റ്റ് ബൗള്‍ റീസ് ടോപ്പ്‌ലേ എന്നിവരാണ് മുംബൈ ടീമില്‍ ചീട്ട് കീറിയേക്കാവുന്ന താരങ്ങള്‍. ഇവരൊന്നും കഴിഞ്ഞ സീസണില്‍ യാതൊരു ഇംപാക്ടും സൃഷ്ടിച്ചവരല്ല.

വിഘ്‌നേഷിന്റെ ഭാവി

മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് അവര്‍ ഉറ്റുനോക്കുക കേരളത്തില്‍ നിന്നുള്ള യുവ സ്പിന്നറായ വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തുമോയെന്നാണ്. കഴിഞ്ഞ മെഗാ ലേലത്തിലാണ് ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറായ 24 കാരന്‍ മുംബൈ ടീമിനോടപ്പം ചേര്‍ന്നത്.

അനുഭവസമ്പത്ത് തീരെ കുറവുള്ള വിഘ്‌നേഷിനു മുംബൈ അവസരം നല്‍കിയേക്കില്ലെന്നു കരുതിയെങ്കിലും യുവതാരത്തില്‍ അവര്‍ വിശ്വാസം കാണിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയില്‍ വിഘ്‌നേഷിനെ മുംബൈ കയറൂരി വിടുകയായിരുന്നു. സര്‍പ്രൈസ് പ്രകടനത്തിലൂടെ താരം ഞെട്ടിക്കുകും ചെയ്തു.

കളിയില്‍ മുംബൈയുടെ ഏറ്റവും മികച്ച ബൗളര്‍ വിഘ്‌നേഷയിരുന്നു. മൂന്നു വമ്പന്‍ വിക്കറ്റുകളാണ് താരം പിഴുതത്. ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കിയ അദ്ദേഹം തന്റെ ക്ലാസ് തെളിയിച്ചു. അതിനു ശേഷം സമാനമായ പ്രകടനം നടത്താനായില്ലെങ്കിലും വിഘ്‌നേഷ് മോശമാക്കിയില്ല. അവസരം ലഭിച്ചപ്പോഴെല്ലം ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു.

VIGNESH PUTHUR

പക്ഷെ പരിക്ക് അപ്രതീക്ഷിത വില്ലനായതോടെ സീസണ്‍ പൂര്‍ത്തിയാവും മുമ്പ് വിഘ്‌നേഷിനു ടീം വിടേണ്ടിയുംവന്നു. അഞ്ചു മല്‍സരങ്ങളിലാണ് താരം പന്തെറിഞ്ഞത്. 18.17 ശരാശരിയില്‍ 9.08 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളെടുക്കുകയും ചെയ്തു. അവനരങ്ങള്‍ നല്‍കിയാല്‍ തീര്‍ച്ചയായും മികച്ച ബൗളറായി മാറാനുള്ള ശേഷി വിഘ്‌നേഷി നുണ്ട്. അതുകൊണ്ടു തന്നെ അടുത്ത സീസണിലും താരത്തെ മുംബൈ നിലനിര്‍ത്തിയേക്കുകയും ചെയ്യും

മുംബൈ നിലനിര്‍ത്തിയേക്കാവുന്ന താരങ്ങള്‍

ഹാര്‍ദിസ് പാണ്ഡ്യ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റയാന്‍ റിക്കെല്‍റ്റണ്‍, വില്‍ ജാക്ക്‌സ്, റോബിന്‍ മിന്‍സ്, ശ്രീജിത് കൃഷ്ണന്‍, നമാന്‍ ധിര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ് ബവ, അല്ല ഗസന്‍ഫര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, കരണ്‍ ശര്‍മ, ദീപക് ചാഹര്‍, അശ്വനി കുമാര്‍., അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, വിഘ്‌നേഷ് പുത്തൂര്‍.

Story first published: Wednesday, November 12, 2025, 7:32 [IST]
Other articles published on Nov 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+