അടുത്ത ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെങ്കിലും രാജസ്ഥന്‍ റോയല്‍സില്‍ നിന്നും ചെന്നൈയിലേക്കുള്ള അദ്ദേഹത്തിന്റെ കൂടുമാറ്റം വ്യാഴാഴ്ച രാത്രി പൂര്‍ത്തിയായിരുന്നു.
സഞ്ജു ചെന്നൈയിലേക്കു വന്നപ്പോള്‍ തിരികെ റോയല്‍സിലേക്കു മാറിയത് രവീന്ദ്ര ജഡേജയും സാം കറെനുമാണ്. റോയല്‍സിലേതു പോലെ ചെന്നൈയിലും സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനങ്ങള്‍ തന്നെയാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകനടനത്തെ കുറിച്ച് എഐ ടൂളായ ചാറ്റ്ജിപിടി നടത്തിയിരിക്കുന്ന പ്രവചനം എന്താണെന്നറിയാം.

സാധ്യത കൂടുതല്‍
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള കന്നി സീസണല്‍ തന്നെ സഞ്ജു സാംസണ്‍ കസറാനുള്ള സാധ്യത കൂടുതലാണെന്നാണ് ചാറ്റ്ജിപിടിയുടെ പ്രവചനം. ഇതിനുള്ള കാരണങ്ങളും വിശദീകരിക്കുകയാണ്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി വേഗത കുറഞ്ഞതാണ്. പക്ഷെ അവസാനത്തെ രണ്ടു സീസണുകളെടുത്താല്‍ വളരെ ബാലന്‍സുള്ള പിച്ചാണ് ഇവിടെ കാണപ്പെട്ടത്.
ഈ തരത്തിലുള്ള പിച്ചുകളില്‍ സഞ്ജുു കിടിലന്‍ പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. സ്‌ട്രോക്ക് പ്ലേയ്ക്കായി ഇപ്പോള്‍ പിച്ചിന്റെ നിലവാരവും സിഎസ്‌കകെ ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാണ് അടുത്ത സീസണില്‍ സഞ്്ജു മിന്നിക്കാനുള്ള ആദ്യത്തെ കാരണമായി ചാറ്റ് ജിടിപി ചൂണ്ടിക്കാണിക്കുന്നത്.
്‌രണ്ടാമത്തെ കാരണം ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയുടെ സാന്നിധ്യമാണ്. സഞ്ജുവിന്റെ ആരാധനാപാത്രം കൂടിയാണ്. ഓരാ താരത്തെയും എങ്ങനെ ഏറ്റവും നന്നായി ഉപയോഗിക്കാമെന്നു ധോണിക്കും ചന്നൈക്കുമറിയായം. റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, അജിങ്ക്യ രഹാനെ തുടങ്ങി പലരുടെയും പ്രകടനങ്ങള്‍ ഇതിനു മികച്ച ഉദാഹരണങ്ങളും കൂടിയാണ്.
ബാറ്റിങില്‍ കൃത്യമായൊരു റോള്‍ തന്നെ ചെന്നൈയില്‍ സഞ്ജുവിനു ലഭിച്ചേക്കുമെന്നതാണ് അടുത്ത കാരണം. മൂന്നാം നമ്പറിലോ, നാലാമനായോ ഇറക്കിയാല്‍ അദ്ദേഹത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. 35-40 ശരാശരിയില്‍ 140 പ്ലസ് സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിനു കഴിയും.
അതേസമയം, ചില കാര്യങ്ങള്‍ സഞ്ജുവിനു ഭീഷണിയായും നില്‍ക്കുന്നുണ്ട്. ഇതിലൊന്ന് ബാറ്റിങിലെ സ്ഥിരതയാണ്. പല ഐപിഎല്‍ സീസണുകളിലും വളരെ നന്നായി, മികച്ച സ്‌കോറുകളോടെ തുടങ്ങിയ ശേഷം അദ്ദേഹത്തിന്റെ പ്രകടനം കുത്തനെ താഴേക്കു പോയിട്ടുണ്ട്. ഇതു അടുത്ത തവണയും സംഭവിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല.

സഞ്ജുവിനു തിരിച്ചടിയായേയാക്കാവുന്ന മറ്റു രണ്ടു ഘടങ്ങള്‍ ചെപ്പോക്കിലെ പിച്ചും റോളില്‍ സംഭവിച്ചേക്കാവുന്ന മാറ്റവുമാണ്. ചെപ്പോക്കിലെ പിച്ച് വീണ്ടും പഴയതു പോലെ വേഗതം കുറഞ്ഞതാക്കി മാറ്റാന്‍ ചെന്നൈ തീരുമാനിച്ചാല്‍ അതു അദ്ദേഹത്തിനു ക്ഷീണമാവും. സഞ്ജുവിന്റെ പവര്‍ഗെയിമിനെ അതു നിര്‍വീര്യവുമാക്കും. ബാറ്റിങില്‍ അദ്ദേഹത്തെ അഞ്ചും ആറും സ്ഥാനങ്ങളില്‍ ചെന്നൈ പരീക്ഷിക്കാന്‍ തുനിഞ്ഞാല്‍ അതും ബാറ്റിങിനെ ബാധിച്ചേക്കും.
പ്രവചനമറിയാം
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അടുത്ത ഐപിഎല്‍ സീസണില്‍ മൂന്ന്- നാല് നമ്പറുകളിലൊന്നില്‍ സഞ്ജു സാംസണിനെ ഇറക്കിയാല്‍ മികച്ച പ്രകടനം തന്നെ നടത്താന്‍ കഴിഞ്ഞേക്കുമെന്നാണ് ചാറ്റ് ജിപിടയുടെ പ്രവചനം.
380 മുതല്‍ 480 വരെ റണ്‍സാവു മലയാളി താരം മഞ്ഞക്കുപ്പായത്തില്‍ സ്‌കോര്‍ ചെയ്‌തേക്കുക. 135-145 സ്‌ട്രൈക്ക് റേറ്റോടയാവും ഇത്. കുറഞ്ഞത് നാലു മുതല്‍ ആറു വരെ ഇന്നിങ്‌സുകളില്‍ സഞ്ജുവിന്റെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാണാനായേക്കുമെന്നും ചാറ്റ്ജിപിടി പറയുന്നു.