Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 6, 7, 9; സഞ്ജുവിന്റെ അടുത്ത മാച്ചിലെ സ്‌കോറെത്ര? ഇതാ ഉത്തരം!! പ്രവചിച്ച് എഐ

ചെന്നൈ: ഒരിടവേളയ്ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ശനിയാഴ്ച നാലാമങ്കത്തിനു ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും വീണ്ടും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിലേക്കാണ്. കാരണം ബാറ്റിങില്‍ ഹാട്രിക് ഫ്‌ളോപ്പ് ഷോയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ വരവ്. കിടിലനൊരു ഇന്നിങ്‌സുമായി സഞ്ജു ശക്തമായി തിരിച്ചെത്തണമെന്നാണ് ആരാധരകര്‍ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത്.

ഹോംഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സിഎസ്‌കെയുടെ എതിരാളികള്‍. ഡിസിക്കെ തിരേ സഞ്ജു എത്ര റണ്‍സായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐം ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ചറിയാം.

SANJU SAMSON

സഞ്ജു ഇതുവരെ

ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും സഞ്ജു സാംസണ്‍ ഒറ്റയക്ക സ്‌കോറുകള്‍ക്കു പുറത്തായിരുന്നു. മാത്രമല്ല, പവര്‍പ്ലേയ്ക്കപ്പുറം അതിജീവിക്കാനും അദ്ദേഹത്തിനായില്ല. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സിഎസ്‌കെയ്ക്കായി സഞ്ജു അരങ്ങേറിയത്. പക്ഷെ നേടാനായത് വെറും ആറു റണ്‍സ് മാത്രം. നാന്ദ്രെ ബര്‍ഗറുടെ ബൗളിങില്‍ കുറ്റി തെറിച്ചായിരുന്നു മടക്കം.

പഞ്ചാബ് കിങ്‌സുമായുള്ള ചെപ്പോക്കിലെ രണ്ടാമങ്കത്തില്‍ അദ്ദേഹം തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഏഴു റണ്‍സ് മാത്രമെടുത്ത ശേഷം സാവിയര്‍ ബാര്‍നറ്റിന്റെ ബൗളിങില്‍ എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങിനു അനാസായ ക്യാച്ച് സമ്മാനിച്ചു.

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മൂന്നാമത്തെ മാച്ചിലും സഞ്ജുവിനു ആയുസ്സുണ്ടായില്ല. ഒമ്പത് റണ്‍സെടുത്ത അദ്ദേഹത്തെ ജേക്കബ് ഡഫി സ്ലിപ്പില്‍ ദേവ്ദത്ത് പടിക്കലിന്റെ കൈകളിലെത്തിക്കുകയായിരുന്നു,

ഡിസിക്കെതിരേ എത്ര റണ്ണെടുക്കും?

ആദ്യത്തെ മുന്നു മല്‍സരങ്ങളെ അപേക്ഷിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ സഞ്ജു സാംസണ്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ചരിത്രവും ഫോമുമെല്ലാ പരിശോധിച്ച ശേഷമുള്ള എഐ പ്രവചനം.

SANJU SAMSON

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി 35-45 റണ്‍സ് മലയാളി താര നേടുമെന്നാണ് ഗ്രോക്കിന്റെ പ്രവചനം. 40നടുത്ത് റണ്‍സെടുക്കാണ് ഏറ്റവുമധികം സാധ്യതയെന്നും പ്രവചനത്തില്‍ പറയുന്നു, വളരെ അഗ്രസീവായി തുടങ്ങിയ ശേഷം മധ്യ ഓവറുകളില്‍ അദ്ദേഹം പുറത്താവുകയും ചെയ്യും. ഇതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നുണ്ട്.

ഇതില്‍ പ്രധാനപ്പെട്ട ഒന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേയുള്ള സഞ്ജുവിന്റെ മികച്ച റെക്കോര്‍ഡ് തന്നെയാണ്. അവര്‍ക്കെതിരേ 18 മല്‍സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സിനായി അദ്ദേഹം കളിച്ചത്. 27.64 ശരാശരിയില്‍ 143.33 സ്‌ട്രൈക്ക് റേറ്റില്‍ 387 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 86 റണ്‍സുമാണ്.

ചെപ്പോക്കിലെ പിച്ച് സാധാരണയായി ബാറ്റിങിനു മികച്ചതാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ബാറ്റര്‍ക്കു സാധിക്കും. ഇവിടെ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ച അനുഭവ സമ്പത്ത് സഞ്ജുവിനുണ്ട്. ചെപ്പോക്കിലെ റെക്കോര്‍ഡ് മോശമാണെങ്കിലും കാണികളിടെ മികച്ച പിന്തുണ ഏറ്റവം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിനു പ്രചോദനമാവും.

Story first published: Friday, April 10, 2026, 7:27 [IST]
Other articles published on Apr 10, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+