Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 6ല്‍ 5ഉം തോറ്റു, അക്കൗണ്ടില്‍ ഒരു പോയിന്‍റ് !! കെകെആര്‍ ഇനി പ്ലേഓഫിലെത്തുമോ? വേണ്ടതിങ്ങനെ

നാലാം കിരീടം തേടി ഈ സീസണിലെ ഐപിഎല്ലില്‍ ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നാണക്കേടില്‍ ന്ിന്നും നാണക്കേടിലേക്കു കൂപ്പുകുത്തുകയാണ്. ആറു റൗണ്ടുകള്‍ക്കു ശേഷവും ഇത്തവണ ഒരു ജയം പോലുമില്ലാത്ത ഏക ടീമും അവരനാണ്. അഞ്ചു കളിയിലും കെകെആര്‍ തോറ്റപ്പോള്‍ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട കളിയില്‍ പങ്കിട്ട ഏക പോയിന്റ് മാത്രമേ അക്കൗണ്ടിലുള്ളൂ.

ഏറ്റവും അവസാനമായി വെള്ളിയാഴ്ച രാത്രി നടന്ന മാച്ചില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനാണ് കെകെആര്‍ പരാജയം സമ്മതിച്ചത്. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അവസാന സ്ഥാനത്താണ് അജിങ്ക്യ രഹാനെയും സംഘവും. സീസണില്‍ ഇനിയൊരു തിരിച്ചുവരവ് കെകെആറിനു സാധ്യമാണോ? പ്ലേഓഫിലെത്താന്‍ ഇനിയെന്താണ് വേണ്ടത്? ഇതേ കുറിച്ചു നോക്കാം.

KKR

കെകെആറിന് ഇപ്പോഴും സാധ്യത

19ാം ഐപിഎല്‍ സീസണില്‍ ആദ്യ വിജയത്തിനായി ഇപ്പോഴും വലയുകയാണെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഇപ്പോഴും എഴുതിത്തള്ളാന്‍ ആയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. പ്ലേഓഫിലേക്കുളള വാതിലുകള്‍ ഇപ്പോഴും അവര്‍ക്കു മുന്നില്‍ തുറന്നു കിടക്കുകയാണ്.

പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫ് കളിക്കാന്‍ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും ഇനിയും സാധിക്കും. പക്ഷെ അതിനായി കെകെആറിനു അവിശ്വസനീയമായ ഒരു തിരിച്ചുവരവ് തന്നെ നടത്തേണ്ടിയും വരും.

10 ടീമുകള്‍ അണിനിരന്ന മുന്‍ ഐപിഎല്‍ സീസണുകളെടുത്താല്‍ 16 പോയിന്റാണ് പ്ലേഓഫിലേക്കുള്ള യോഗ്യതാ മാര്‍ക്കെന്നു കാണാം. ഇത്രയും പോയിന്റുണ്ടെങ്കില്‍ മറ്റു മല്‍സരങ്ങളെയോ, റണ്‍റേറ്റിനെയോ ആശ്രയിക്കാതെ തന്നെ പ്ലേഓഫ് കളിക്കാം. എന്നാല്‍ 14 പോയിന്റാണ് നേടുന്നതെങ്കില്‍ പ്ലേഓഫില്‍ സ്ഥാനം ഗ്യാരണ്ടിയില്ല. നെറ്റ് റണ്‍റേറ്റിന്റെ കൂടി അടിസ്ഥാനത്തിലാവും പ്ലേഓഫ് യോഗ്യത.

അതിനാല്‍ കെകെആര്‍ ലക്ഷ്യമിടുന്നത് 16 പോയിന്റെന്ന യോഗ്യതാ മാര്‍ക്കായിരിക്കും. സീസണില്‍ ഇനി അവര്‍ക്കു ബാക്കിയുള്ളത് എട്ടു മല്‍സരങ്ങളാണ്. ഇവയെല്ലാം ജയിക്കാനായാല്‍ ഇപ്പോള്‍ അക്കൗണ്ടിലുള്ള ഒരു പോയിന്റടക്കം അവരുടെ അക്കൗണ്ടില്‍ 17 പോയിന്റുണ്ടാവും. പ്ലേഓഫില്‍ കളിക്കാന്‍ ഇതു ധാരാളവുമാാണ്.

അതിനാല്‍ ശേഷിച്ച എട്ടു മല്‍സരങ്ങളിലും ജയിക്കുകയെന്നതു മാത്രമാണ് ഇനി കെകെആറിനു മുന്നിലുള്ള ചാലഞ്ച്. ഏതെങ്കിലുമൊന്നില്‍ പിഴച്ചാല്‍ അതു അവരുടെ പ്ലേഓഫ് സാധ്യതകളെ ബാധിക്കുകയും ചെയ്യും. എട്ടിനു പകരം ഏഴെണ്ണമാണ് ജയിക്കുന്നതെങ്കില്‍ 15 പോയിന്റാണ് കെകെആറിനുണ്ടാവുക. അങ്ങനെ വന്നാല്‍ മറ്റു മല്‍സരഫലങ്ങള്‍ കൂടി ആശ്രയിച്ചാവും കെകെആറിന്റെ ഭാവി.

ഒന്നിലേറെ ടീമുകള്‍ക്കു തുല്യ പോയിന്റ് ലഭിക്കാനിടയുള്ളതിനാല്‍ വലിയ മാര്‍ജിനുകളില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് പരമാവധി മെച്ചപ്പെടുത്താനും കെകെആര്‍ ശ്രമിക്കേണ്ടതും ആവശ്യമാണ്. നിലവില്‍ -1.149 നെറ്റ് റണ്‍റേറ്റാണ് അവര്‍ക്കുള്ളത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 15 പോയിന്റ് നേടിയിട്ടും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു പ്ലേഓഫില്‍ കടക്കാന്‍ സാധിച്ചിരുന്നില്ല. 16 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് നാലാംസ്ഥാനക്കാരായി പ്ലേഓഫില്‍ കളിക്കുകയും ചെയ്തു. അതിനാല്‍ ഏഴു ജയങ്ങളേക്കാള്‍ ശേഷിച്ച എട്ടും ജയിക്കുന്നതിലായിരിക്കും കെകെആറിന്റെ പ്രധാന പരിഗണന.

AJINKYA RAHANE

ശേഷിച്ച മല്‍സരങ്ങള്‍

നാളെ (ഞായര്‍) വൈകീട്ട് ഹോംഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ മികച്ച ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ്‌കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ അടുത്ത മല്‍സരം. ഇതില്‍ ജയിച്ച് അവര്‍ക്കു തിരിച്ചുവന്നേ തീരൂ. അതിനു ശേഷം 26ന് ലഖ്‌നൗവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് കെകെആറിന്റെ അടുത്ത എതിരാളികള്‍.

മേയ് മൂന്നിന് ഹൈദരാബാദില്‍ സണ്‍റൈസേഴ്‌സ് ഹൈദരാാദുമായി കെകെആര്‍ ഏറ്റുമുട്ടും. എട്ടിനു ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് അജിങ്ക്യ രഹാനെയെയും സംഘത്തെയും കാത്തിരിരിക്കുന്നത്. 13നു റായ്പൂരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവമായാണ് കെകെആര്‍ കൊമ്പുകോര്‍ക്കുക.

അതിനു ശേഷം തുടര്‍ച്ചയായി മൂന്നുഹോം മാച്ചുകളാണ് സീസണില്‍ അവസാനമായി കെകെആര്‍ കളിക്കുക. 16ന് ഗുജറാതത് ടൈറ്റന്‍സും 20ന് മുംബൈ ഇന്ത്യന്‍സും 24ന് ഡിസിയുമാണ് എതിരാളികള്‍. ഇതോടെ കെകെആറിന്റെ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളും പൂര്‍ത്തിയാവും.

Story first published: Saturday, April 18, 2026, 16:20 [IST]
Other articles published on Apr 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+