Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാര്‍ദിക്കിനൊപ്പമുണ്ട് കപ്പടിക്കുന്ന ക്യാപ്റ്റന്‍!! ആ മൂന്നും കിറുകൃത്യം, ഇത്തവണ ആരെന്നറിയാം

ഐപിഎല്ലിന്റെ 19ാം സീസണ്‍ ആവേശകരമായ അവസാനത്തെ രണ്ടു മല്‍സരങ്ങളിലേക്കു കടന്നിരിക്കുകയാണ്. ഇനി ബാക്കിയുള്ളത് വെറും മൂന്നു ടീമുകള്‍ മാത്രം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂ ഫൈനലില്‍ എത്തിനില്‍ക്കുമ്പോള്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുകയാണ്.

നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രിയാണ് പുതിയ രാജാക്കന്‍മാരുടെ പട്ടാഭിഷേകം. ആര്‍സിബി കിരീടം നിലനിര്‍ത്തുമോ, അല്ലെങ്കില്‍ ജിടി, ആര്‍ആര്‍ ഇവരിലൊരു ടീമാവുമോ കപ്പുയര്‍ത്തുകയെന്നാണ് അറിനായുള്ളത്.

IPL CAPTAINS

ഇതിനിടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമായി ബന്ധപ്പെട്ട വളരെ കൗതുകകരമായ ഒരു കാര്യമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. ഐപിഎല്‍ ജേതാക്കളുമായി ബന്ധപ്പെട്ട് നിര്‍ണായത സൂചന ഇതു നല്‍കുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. എന്താണ് സംഭവമെന്നറിയാം.

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഗില്ലിന്റെ പേരില്‍ 'പൊരിഞ്ഞ അടി'!! 2 അഭിപ്രായം, സഞ്ജുവിന് ഒരാളുടെ പിന്തുണ, സംഭവമിങ്ങനെ

ഹാര്‍ദിക്കും ഭാഗ്യവും

ഓരോ ഐപിഎല്‍ സീസണിനും തൊട്ടു മുമ്പ് മുഴുവന്‍ ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാരെ അണിനിരത്തിയുള്ള പ്രത്യേക പരിപാടിയും ഫോട്ടോ ഷൂട്ടുമെല്ലാം സംഘടിപ്പിക്കാറുണ്ട്. ഈ സീ സീസണിലും അതുല്‍ മാറ്റമുണ്ടായിരുന്നില്ല. 2023 ലെ സീസണ്‍ മുതലുള്ള നായകരുടെ ഗ്രൂപ്പ് ഫോട്ടോ പരിശോധിച്ചാല്‍ ഒരു കാര്യം വളരെ വ്യക്തമാവും.

മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു തൊട്ടരികെ ഇടതോ, വലതോ ഭാഗത്തു നിന്നിട്ടുള്ള ക്യാപ്റ്റനാണ് ഐപിഎല്‍ ട്രോഫി സ്വന്തമാക്കിയിട്ടുള്ളത്. ഇതു വളരെ അതിശയിപ്പിക്കുന്ന ഒരു കാര്യവും കൂടിയാണ്.

2023ലെ സീസണിനു മുന്നോടിയായുള്ള ഗ്രൂപ്പ് ഫോട്ടോയില്‍ ഹാര്‍ദിക്കിന്റെ വലതു വശത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയും ഇടതു ഭാഗത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണുമാണ്. ആ സീസണില്‍ കപ്പുയര്‍ത്തിയതാവട്ടെ ധോണിയുടെ സിഎസ്‌കെയാണ്. ഫൈനലില്‍ ജിടിയെ വീഴ്ത്തുകയും ചെയ്തു.

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

IPL 2026: സഞ്ജു ഔട്ട്!! രാഹുലും പ്രഭ്‌സിമ്രനും ഓപ്പണിങ്, ശ്രേയസ് നയിക്കും; പുറത്തായവരുടെ സൂപ്പര്‍ 11

ഇനി 2024ലേക്കു വന്നാല്‍ അവിടെയും സംഭവിച്ചത് അതു തന്നെയാണ്. അന്നു ഗ്രൂപ്പ് ഫോട്ടോയില്‍ ഹാര്‍ദക്കിന് തൊട്ടരികെ ഉണ്ടായിരുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരുന്നു. ഫൈനലില്‍ പാറ്റ് കമ്മിന്‍സിന്റെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് ശ്രേസിന്റെ കെകെആര്‍ കപ്പുര്‍ത്തി.

ഏറ്റവും അവസാനമായി 2025ലെ ഐപിഎല്ലിലും ഇതു തന്നെ ആവര്‍ത്തിക്കുകയായിരു്ന്നു. സീസണിനു മുന്നോടിയായി പത്തു നായകരും ഫോട്ടോഷൂട്ടിന് അണിനിരന്നപ്പോള്‍ ഹാര്‍ദിക്കിന്റെ ഇടതും വലതും നിന്ന ക്യാപ്റ്റന്‍മാര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ രജത് പാട്ടിദാറും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ അക്ഷര്‍ പട്ടേലുലാണ്.

IPL CAPTAINS

കഴിഞ്ഞ സീസണിന് മുന്നോടിയായുള്ള ഫോട്ടോ

പതിവു തെറ്റിയില്ല. പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി ചരിത്രത്തില്‍ ആദ്യമായി ആര്‍സിബി ട്രോഫിയില്‍ മുത്തിടുകയും ചെയ്തു. ഇനി ഈ സീസണിലേക്കു വന്നാല്‍ ക്യാപ്റ്റന്‍മാരുടെ ഗ്രൂപ്പ് ഫോട്ടോയില്‍ ഹാര്‍ദിക്കിന്റെ വലതു വശത്ത് പഞ്ചാബ് നായകന്‍ ശ്രയസും ഇടതു ഭാഗത്ത് ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലുമാണ്.

കഴിഞ്ഞ എഡിഷനിലെ റണ്ണറപ്പായ പഞ്ചാബ് ഈ സീസണില്‍ പ്ലേഓഫ് പോലുമെത്താതെ പുറത്തായിരിക്കുകയാണ്. എന്നാല്‍ ഗില്ലിന്റെയും ജിടിയുടെയും പ്രതീക്ഷള്‍ ഇനിയും അസ്തമിച്ചിട്ടില്ല. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടു തോറ്റെങ്കിലും ഇനി രണ്ടാം ക്വാളിഫയറില്‍ റോയല്‍സിനെ വീഴ്ത്തിയാല്‍ അവക്കു ഫൈനലില്‍ എത്താം.

നേരത്തേ ആര്‍സിബിക്കു മുന്നില്‍ ആദ്യ ക്വാളിഫയറില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഫൈനലില്‍ ഇരുടീമും വീണ്ടും മുഖാമുഖം വന്നാല്‍ ജിടി ജയിച്ചേക്കും. കാരണം അതിശക്തയമായ ടീം തന്നെയാണ് ജിടിക്കുള്ളത്.

ബാറ്റിങിലും ബൗളിങിലും വളരെ സന്തുലിതമാണ് അവരുടെ ടീം. ഹാര്‍ദിക്കിന് അരികെ ഫോട്ടോ ഷൂട്ടിലുള്ളത് ഗില്ലിനും ഭാഗ്യം കൊണ്ടു വരുമോയെന്നു കാത്തിരുന്നു കാണാം.

Story first published: Friday, May 29, 2026, 12:32 [IST]
Other articles published on May 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+