Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെ ആദ്യ 3 മാച്ച് തോറ്റപ്പോള്‍ ഞാന്‍ പറഞ്ഞത് സംഭവിച്ചു!! പ്ലേഓഫ് എത്തുമോ, പ്രവചിച്ച് റായുഡു

ഐപിഎല്ലില്‍ ഇത്തവണ തുടക്കം പാളിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ടീമുകളിലൊന്നാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സീസണിന്റെ ആദ്യ പകുതി കഴിയുമ്പോള്‍ അവരുടെ പ്ലേഓഫ് സാധ്യതകളും തുലാസിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിന്നുന്ന പ്രകടവുമായി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റുതുരാജ് ഗെയ്ക്വാദും സംഘവും.

12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ അവര്‍ ഇപ്പോള്‍ അഞ്ചാമതുമുണ്ട്. ഇനി ശേഷിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഫലമായിരിക്കും സിഎസ്‌കെയുടെ വിധി നിര്‍ണയിക്കുക. ഇത്തവണ ചെന്നൈ ടീമിന്റെ പ്ലേഓഫ് സാധ്യതകളെ കുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരം കൂടിയായ അമ്പാട്ടി റായുഡു. ഇതേക്കുറിച്ച് നോക്കാം.

AMBATI RAYUDU

പ്ലേഓഫ് കാണുമോ?

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം പ്ലേഓഫ് പ്രതീക്ഷയുടെ നൂല്‍പ്പാലത്തിലാണ് ഇപ്പോഴുള്ളതെങ്കിലും തീര്‍ച്ചയായും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുമെന്നു തന്നെയാണ് അമ്പാട്ടി റായുഡുവിന്റെ പ്രവചനം. ഈ സീസണിന്റെ തുടക്കത്തില്‍ സിഎസ്‌കെ പതറിയ സമയത്തും താന്‍ പറഞ്ഞതു പോലെ തന്നെയാണ് കാര്യങ്ങള്‍ സംഭവിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ഈ ഐപിഎല്‍ സീണിലെ ആദ്യത്തെ മൂന്നു കളികള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തോറ്റപ്പോഴും അവര്‍ക്കു തിരിച്ചുവരാനുള്ള ശേഷിയുണ്ടെന്നും അതു തന്നെ സംഭിക്കുമെന്നുമായിരുന്നു ഞാന്‍ ഉറപ്പിച്ച് പറഞ്ഞത്. അതു തന്നെയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

അവസാനമായി കളിച്ച ഏഴു മല്‍സരങ്ങളില്‍ അഞ്ചും സിഎസ്‌കെ ജയിച്ചിരിക്കുകയാണ്. ഈ സീസണ്‍ വളരെ ശക്തമായി തന്നെ അവര്‍ അവസാനിപ്പിക്കുകയും ചെയ്യും.

സിഎസ്‌കെ ടോപ്പ് ഫോറിലേക്കു യോഗ്യത നേടുമെന്ന ആത്മവിശാസം എനിക്കുണ്ട്. എനിക്ക് ഇപ്പോഴും അവരില്‍ പൂര്‍ണ വിശ്വാസവുമുണ്ട്. വളരെ ബ്രില്ല്യന്റ് ക്രിക്കറ്റാണ് ടീം ഇപ്പോള്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

ഒരുപാട് കളിക്കാരെ പരിക്കു കാരണം നഷ്ടമായിട്ടും സിഎസ്‌കെയെപ്പോലെ ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ മറ്റേത് ഐപിഎല്‍ ടീമിന് സാധിക്കും? വളരെ നിര്‍ണായക താരങ്ങളെയാണ് സിഎസ്‌കെയ്ക്കു ഈ തരത്തില്‍ നഷ്ടമായിട്ടുള്ളത് എന്ന കാര്യം കൂടി ഓര്‍ക്കണം.

സ്‌ക്വാഡിലെ യുവ താരങ്ങളെ വച്ച് ബ്രില്ല്യന്റായാണ് സിഎസ്‌കെ പോരാടുന്നത്. ഈ ഐപിഎല്ലില്‍ അവിശ്വസനീയ ക്രിക്കറ്റാണ് സിഎസ്‌കെ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അവര്‍ ടോപ്പ് ഫോറിലുണ്ടാവുമെന്നു ഞാന്‍ പൂര്‍ണമായും വിശ്വസിക്കുകയും ചെയ്യുന്നു- റായുഡു വ്യക്തമാക്കി.

പ്രതീക്ഷയില്‍ സിഎസ്‌കെ

ഈ ഐപിഎല്ലിന്റെ വിവിധ ഘട്ടങ്ങളിലായി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ എല്ലിസ്, യുവ അഗ്രസീവ് ബാറ്റര്‍ ആയുഷ് മാത്രെ, ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദ്, യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷ് എന്നിവരെയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിനു ഇതിനകം നഷ്ടമായത്.

CSK

ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി ഇത്തവണ ഒരു മല്‍സരം പോലും സിഎസ്‌കെയ്ക്കായി കളിച്ചിട്ടില്ല. പരിക്കു കാരണം തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ സൗത്താഫ്രിക്കയുടെ യുവ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെിവിസിന്റെ സേവനവും ടീമിനു ലഭിച്ചില്ല.

ഇത്രയേറെ തിരിച്ചടികളുണ്ടായിട്ടും 11 മല്‍സരങ്ങളില്‍ ആറും ജയിക്കാന്‍ റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും സാധിച്ചു. ശേഷിച്ച അഞ്ചു മാച്ചുകളിലാണ് അവര്‍ക്കു കീഴടങ്ങേണ്ടതായി വന്നത്.

ഇനി ശേഷിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചാല്‍ 18 പോയിന്റുമായി സിഎസ്‌കെയ്ക്കു പ്ലേഓഫ് ഉറപ്പാണ്. മൂന്നില്‍ രണ്ടെണ്ണം ജയിച്ചാലും അവര്‍ക്കു സാധ്യതയുണ്ട്. പക്ഷെ ചില മല്‍സരഫലങ്ങള്‍ അനുകൂലമായി വരികയും വേണം.

Story first published: Wednesday, May 13, 2026, 20:36 [IST]
Other articles published on May 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+