Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 3ല്‍ രണ്ടും കടുപ്പം, 2 മാച്ച് തോറ്റാല്‍ സിഎസ്‌കെ പ്ലേഓഫ് കാണുമോ? ഇതാ ഉത്തരം!!

ഐപിഎല്ലിന്റെ 19ാം സീസണില്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഇതു പിരിമുറുക്കങ്ങളുടെ ദിവസങ്ങളാണ്. കാരണം പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോഴുള്ളത്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും ഏറെക്കുറെ പ്ലേഓഫ് ഉറപ്പാക്കിയിരിക്കുകയാണ്.

എന്നാല്‍ ലോകമെമ്പാടുമള്ള മലയാളികളടക്കം എല്ലാവരും ഉറ്റുനോക്കുന്നത് സൂപ്പര്‍ താരം സഞ്ജു സാംംസണുള്‍പ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫില്‍ എത്തുമോയെന്നതാണ്. അഞ്ചു തവണ ചാംപ്യന്‍മാരായ സിഎസ്‌കെയുടെ ഭാവി ഇപ്പോഴും തുലാസില്‍ തന്നെയാണ്. ചെന്നൈയുടെ സാധ്യതകളെപ്പറ്റി നമുക്കു പരിശോധിക്കാം.

SANJU RUTURAJ

ചെന്നൈ പ്ലേഓഫ് കാണുമോ?

ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാംസ്ഥാനത്താണ് റുതുരാജ് ഗെയ്ക്വാദിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സുള്ളത്. 11 മല്‍സരങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. 12 പോയിന്റ് ഇപ്പോള്‍ സിഎസ്‌കെയുടെ പക്കലുണ്ട്. ആറു മല്‍സങ്ങളില്‍ ജയിച്ച അവര്‍ ശേഷിച്ച അഞ്ചിലും തോല്‍ക്കുകയും ചെയ്തു.

ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ മാറ്റുരയ്ക്കാന്‍ തുടങ്ങിയതു മുതലുള്ള കണക്കുകളെടുത്താല്‍ 16 പോയിന്റെന്നത് പ്ലേഓഫിലേക്കു മിനിമം ഗ്യാരണ്ടിയാണെന്നു കാണാം. കാരണം ഈ നമ്പറിലെത്തിയ ഒരു ടീമിനുമ നേരത്തേ പ്ലേഓഫ് ടിക്കറ്റ് ലഭിക്കാതെപോയിട്ടില്ല.

ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 16 പോയിന്റ് വീതമുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും പ്ലേഓഫ് ടിക്കറ്റെടുത്തു കഴിഞ്ഞു. അപ്പോള്‍ ഇനി രണ്ടു ടീമുകള്‍ക്കു കൂടി മാത്രമേ ടിക്കറ്റ് ബാക്കിയുള്ളൂ.

ഇതിനായി സിഎസ്‌കെയെ കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (14 പോയിന്റ്), പഞ്ചാബ് കിങ്‌സ് (13), രാജസ്ഥാന്‍ റോയല്‍സ് (12) എന്നിവരെല്ലാം മല്‍സരരംഗത്തുണ്ട്. ഇതില്‍ എസ്ആര്‍എച്ചിന് പ്ലേഓഫ് ഏറെക്കുറെ ഉറപ്പാണ്. അടുത്ത രണ്ടു മാച്ചുകളില്‍ ഒന്നില്‍ ജയിച്ചാല്‍ അവര്‍ മുന്നേറും.

സിഎസ്‌കെയുടെ കാര്യത്തിലേക്കു വരാം. അവര്‍ക്കു ഇനി ശേഷിച്ചത് മൂന്നു മാച്ചുകളാണ്. ഇതില്‍ ഒന്ന് എളുപ്പമാണെങ്കില്‍ ബാക്കിയുള്ള രണ്ടും ഏറെ കടുപ്പം തന്നെയായിരിക്കും.

നാളെ (വെള്ളി) ലഖ്‌നൗ സൂപ്പര്‍ ജയന്റുമായുള്ള മല്‍സരമാണ് ഇക്കൂട്ടത്തില്‍ എളുപ്പമെന്നു പറയാവുന്നത്. അതിനു ശേഷം എസ്ആര്‍എച്ച് (മേയ് 18), ജിടി (21) എന്നിവര്‍ക്കതിരേയുള്ള കളികള്‍ ശരിക്കും ദുഷ്‌കരമായിരിക്കും.

പ്ലേഓഫിലേക്കു സിഎസ്‌കെയ്ക്കു മുന്നിലുള്ള ഏറ്റവും സിംപിള്‍ വഴിയെന്നത് അടുത്ത മൂന്നു മാച്ചും എങ്ങനെയെങ്കിലും ജയിക്കുകയാണ്. അതു സാധിച്ചാല്‍ മറ്റു മല്‍സരഫലങ്ങളോ, നെറ്റ് റണ്‍റേറ്റോയൊന്നും ആശ്രയിക്കാതെ 18 പോയിന്റുമായി ചെന്നൈക്കു പ്ലേഓഫില്‍ കളിക്കാം. പക്ഷെ ഈ വഴി ഏറെ കഠിനമായതിനാല്‍ അതിനു സാധിക്കുമോയെന്നതു സംശയമാണ്.

ശേഷിച്ച മൂന്നില്‍ രണ്ടെണ്ണം ജയിക്കുകയും ഒന്ന് തോല്‍ക്കുകയും ചെയ്താല്‍ സിഎസ്‌കെയ്ക്കു 16 പോയിന്റുണ്ടാവും. ഇതു സേഫ് സോണാണെങ്കിലും നെറ്റ് റണ്‍റേറ്റ് ചിലപ്പോള്‍ പണിയായേക്കും. നിലവില്‍ +0.185 ആണ് നെറ്റ് റണ്‍റേറ്റ്. നെറ്റ് റേറ്റ് ഇനിയുള്ള മല്‍സരങ്ങളില്‍ കുറേക്കൂടി മെച്ചപ്പെടുത്തിയാല്‍ 16 പോയിന്റുണ്ടെങ്കിലും സിഎസ്‌കെ പ്ലേഓഫില്‍ കാണും.

CSK

എന്നാല്‍ ഇനി മൂന്നാമത്തെ കണ്ടീഷന്‍ നോക്കാം. എല്‍എസ്ജിക്കെതിരായ അടുത്ത മല്‍സരം സിഎസ്‌കെ ജയിക്കുകയും തുടര്‍ന്നുള്ള കളികളില്‍ എസ്ആര്‍എച്ച്, ജിടി എന്നിവരോടു തോറ്റെന്നും കരുതുക.

അങ്ങനെ വന്നാല്‍ 14 പോയിന്റാണ് കൈവശമുണ്ടാവുക. ഇതു സംഭവിച്ചാല്‍ പഞ്ചാബ്, രാജസ്ഥാന്‍ എന്നിവര്‍ പരമാവധി പോയിന്റ് നഷ്ടപ്പെടുത്തണമെന്ന് സിഎസ്‌കെ പ്രാര്‍ഥിക്കണം. പഞ്ചാബ് ഇനിയുള്ള മൂന്നു മാച്ചുകളിലും തോല്‍ക്കണം. അല്ലെങ്കില്‍ രണ്ടെണ്ണം വലിയ മാര്‍ജിനില്‍ തോല്‍ക്കുകയും ഒന്ന് മഴ കാരണം ഉപേക്ഷിക്കുകയും വേണം.

റോയല്‍സാവട്ടെ ശേഷിച്ച മൂന്നു മാച്ചുകളില്‍ രണ്ടെണ്ണമെങ്കിലും വലിയ മാര്‍ജിനി തോല്‍ക്കണം. അപ്പോള്‍ സിഎസ്‌കെ, പഞ്ചാബ്, റോയല്‍സ് എന്നിവര്‍ക്കെല്ലാം 14 പോയിന്റുണ്ടാവും. മികച്ച നെറ്റ് റണ്‍റേറ്റുണ്ടെങ്കില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സിഎസ്‌കെ പ്ലേഓഫിലും കടക്കും.

Story first published: Thursday, May 14, 2026, 14:40 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+