Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈയില്‍ 28, ലഖ്‌നൗവില്‍ സഞ്ജുവിന്റെ റണ്ണെത്ര? കളി എല്‍എസ്ജി ജയിക്കും!! എഐ പ്രവചനം

ലഖ്‌നൗ: ഐപിഎല്ലില്‍ വീണ്ടുമൊരു ഡു ഓര്‍ പോരാട്ടത്തിന് കച്ചമുറുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. വെള്ളിയാഴ്ച രാത്രി എകാന സ്റ്റേഡിയത്തില്‍ റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്.

നേരത്തേ ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ എല്‍എസ്ജിയെ അഞ്ചു വിക്കറ്റിനു കീഴടക്കാന്‍ സിഎസ്‌കെക്കായിരുന്നു. ഈ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് റുതുരാജ് ഗെയ്ക്വാദും സംഘവും ലഖ്‌നൗവില്‍ എത്തിയിരിക്കുന്നത്.

CSK LSG MATCH

ഈ മല്‍സരമുള്‍പ്പെടെ ശേഷിച്ച മൂന്നു കളികളും പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്കു ഏറെ നിര്‍ണായകമാണ്. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ ലക്ഷ്യമിടുകയും ചെയ്യുന്നില്ല. മറുഭാഗത്ത് പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ച എല്‍എസ്ജിക്കു ഇനിയൊന്നും നഷ്ടപ്പെടാനില്ല. ശേഷിച്ച മല്‍സരങ്ങളില്‍ ജയിച്ച് സീസണ്‍ അവസാനിപ്പിക്കുകയാവും അവരുടെ ലക്ഷ്യം.

ലഖ്‌നൗവിലെ എല്‍എസ്ജി - സിഎസ്‌കെ പോരില്‍ ആരു ജയിക്കും? മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സ്‌കോര്‍ എത്രയാവും? ഇതേക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക് (Grok). ഇതേക്കുറിച്ചു നോക്കാം.

ഫേവറിറ്റാര്?

ചെന്നൈയിലെ ആദ്യ പാദത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വീഴ്ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായെങ്കിലും രണ്ടാംപാദത്തില്‍ എല്‍എസ്ജിയാണ് ഫേവറിറ്റെന്നാണ് ഗ്രോക്കിന്റെ പ്രവചനം. ഈ മല്‍സരത്തില്‍ എല്‍എസ്ജിയെ എളുപ്പം തോല്‍പ്പിക്കാമെന്ന് സിഎസ്‌കെ പ്രതീക്ഷിക്കേണ്ട. ആദ്യ പാദത്തിലെ മാച്ചിനേക്കാള്‍ കടുപ്പമായിരിക്കും ഈ മല്‍സരം.

ഹോംഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം എല്‍എസ്ജിക്കു ലഭിക്കും. പ്രത്യേകിച്ചും ഇവിടുത്തെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതാണ്, കൂടാതെ അല്‍പ്പം ബൗണ്‍സും ലഭിക്കും. ഓവറോള്‍ നോക്കിയാല്‍ സിഎസ്‌കെയാണ് മെച്ചപ്പെട്ട ടീമെങ്കിലും എവേ ഗെയിമുകള്‍ എല്ലായ്‌പ്പോഴും കടുപ്പമായിരിക്കും.

ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. 50-55 വിജയസാധ്യത എല്‍എസ്ജിക്കാണ്. സിഎസ്‌കെയുടെ വിജയസാധ്യതയാവട്ടെ 45-50 ശതമാനവുമാണ്.

SANJU SAMSON

സഞ്ജു മിന്നിക്കുമോ?

ചെപ്പോക്കിലെ ആദ്യപാദത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഭേദപ്പെട്ട പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. നല്ല രീതിയില്‍ തുടങ്ങിയെങ്കിലും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ പക്ഷെ അദ്ദേഹത്തിനായില്ല. 14 ബോളില്‍ 28 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. മൂന്നു ഫോറുകളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടും.

രണ്ടാംപാദത്തിലും സഞ്ജു മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് എഐ പ്രവചിച്ചിരിക്കുന്നത്. 35 മുതല്‍ 55 റണ്‍സ് വരെ കളിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്യുമെന്നാണ് പ്രവചനം.

ഈ സീസണില്‍ സിഎസ്‌കെ ബാറ്റിങിലെ നെടുംതൂണായി സഞ്ജു മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും അദ്ദേഹത്തെ ട്രേഡില്‍ കൊണ്ടുവന്ന സിഎസ്‌കെയുടെ തീരുമാനം മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയിരിക്കുകയാണ്. 400നു മുകളില്‍ റണ്‍സുമായി സിഎസ്‌കെയെ സഞ്ജു മുന്നില്‍ നിന്നും നയിക്കുകയാണെന്നു നിസംശയം പറയാം.

രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറും ഇതിലുള്‍പ്പെടും. ഇത്തവണ രണ്ടു സെഞ്ച്വറികളടിച്ച ഏക താരവും സഞ്ജുവാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. രണ്ടിലും താരം നോട്ടൗട്ടുമായിരുന്നു. 115, 101 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

Story first published: Thursday, May 14, 2026, 16:32 [IST]
Other articles published on May 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+