Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു പോയതില്‍ ജയ്‌സ്വാള്‍ ഹാപ്പി!! വന്ന വഴി മറന്നു? ക്യാപ്റ്റനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സഞ്ജു സാംസണ്‍ ഉണ്ടാവില്ലെന്നതു ടീമിന്റെ ആരാധകരെ മാത്രമല്ല സഹതാരങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. കാരണം എല്ലാവര്‍ക്കും അത്ര മേല്‍ പ്രിയപ്പെട്ടവനാണ് അദ്ദേഹം. റോയ്ല്‍സ് കുടുംബത്തില്‍ നിന്നും സഞ്ജു പടിയിറങ്ങുമെന്നും അവര്‍ ഒട്ടും തന്നെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നില്ല.

അദ്ദേഹം ടീം വിട്ട ശേഷം റോയല്‍സിലെ ഭൂരിഭാഗം താരങ്ങളും അദ്ദേഹത്തെ കുറിച്ചു സോഷ്യല്‍ മീഡിയില്‍ പോസ്റ്റുകളുമിട്ടിരുന്നു. എന്നാല്‍ ഇതിനൊന്നും ശ്രമിക്കാതെ മൗനം പാലിച്ചിരിക്കുന്ന ഒരാള്‍ റോയല്‍സിലുണ്ട്- യശസ്വി ജയ്‌സ്വാള്‍!!. അദ്ദേഹത്തെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

SANJU JAISWAL

ജയ്‌സ്വാള്‍ വന്ന വഴി മറന്നു

സഞ്ജു സാംസണ്‍ തനിക്കു സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ പിന്തുണയാണ് കരിയറിലെ വളര്‍ച്ചയ്ക്കു പിന്നിലെന്നും മുമ്പ് ചില അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ളയാളാണ് യശസ്വി ജയ്‌സ്വാള്‍. പക്ഷെ ഇങ്ങനെയൊരാള്‍ ടീം വിട്ടിട്ടും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്തതെന്താണെന്നാണ് സോഷ്യല്‍ മീഡയയില്‍ ആരാധകര്‍ ആഞ്ഞടിക്കുന്നത്.

''യശസ്വി ജയ്‌സാളിനെ പോലെ നന്ദി കെട്ടവന്‍ വേറെ കാണുമോ? സഞ്ജു സാംസണ്‍ തന്റെ വഴി കാട്ടിയെന്നും ചേട്ടനെന്നുമെല്ലാം പല തവണ പറഞ്ഞത് വെറും കള്ളമാണെന്നു ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. അങ്ങനെ ആയിരുന്നെങ്കില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട ശേഷം എന്തികൊണ്ടൈാണ് ഒരക്ഷരം മിണ്ടാത്തത്? സഞ്ജുവിനെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റെങ്കിലും നല്‍കാമായിരുന്നില്ലേ?'

'സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പോയതില്‍ ഏറ്റവും സന്തോഷിക്കുന്നയാള്‍ യശസ്വി ജയ്‌സ്വാളാണെന്നു ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. കാരണം അദ്ദേഹത്തിന്റെ നോട്ടം റോയല്‍സിന്റെ ക്യാപ്റ്റന്‍സിയിലേക്കു മാത്രമാണ്. സഞ്ജുവില്ലെങ്കില്‍ അടുത്ത നായകസ്ഥാനം തനിക്കു ലഭിക്കുമെന്നും ജയ്‌സ്വാള്‍ വിശ്വസിക്കുന്നു. പക്ഷെ ജയ്്‌സ്വാള്‍ വന്ന വഴി മറക്കാന്‍ പാടില്ലായിരുന്നു'.

'യശസ്വി ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും ഇപ്പോള്‍ ലോക ക്രിക്കറ്റിലെ അറിയപ്പെടുന്ന താരവുമാക്കി മാറ്റിയത് സഞ്ജു സാംസണിന്റെ പിന്തുണയാണ്. രാജസ്ഥാന്‍ റോയല്‍സില്‍ വളരെ മോശം സമയത്തിലൂടെ കടന്നു പോയപ്പോഴും അദ്ദേഹത്തെ സഞ്ജു കൈവിട്ടില്ല. കഴിവ് തിരിച്ചറിഞ്ഞ് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കി. തുടക്കകാലത്തു ബാറ്റ് പോലും ഇല്ലാതിരുന്ന തനിക്കു സഞ്ജുവാണ് ബാറ്റ് നല്‍കിയതെന്നും ജയ്‌സ്വാള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. പക്ഷ ഇപ്പോള്‍ അതൊക്കെ അദ്ദേഹം മറന്നു. സഞ്ജുവിനോടുളള നന്ദി സൂചകമായി ഒരുമിച്ചുള്ള ഒരു ഫോട്ടോയെങ്കിലും ജയ്‌സ്വാളിനു പങ്കു വയ്ക്കാമായിരുന്നു'.

'സ്വന്തം സഹോദരനെപ്പോലെ പിന്തുണച്ച് സഞ്ജു സാംസണ്‍ വളര്‍ത്തിക്കൊണ്ടുവന്നയാളാണ് യശസ്വി ജയ്‌സ്വാള്‍. നിലവിലെ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ മറ്റാരേക്കാളും കടപ്പാട് അദ്ദേഹത്തിനുള്ളതും സഞ്ജുവിനോടാണ്. പക്ഷെ കടുത്ത നന്ദികേടാണ് ജയ്‌സ്വാള്‍ ഇപ്പോള്‍ കാണിച്ചത്. സഞ്ജു രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പോയതിനു ശേഷം ഒരു പോസ്റ്റ് പോലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

JUREL SANJU

ആശംസകളുമായി ടീമംഗങ്ങള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ വൈസ് ക്യാപ്റ്റനായ റിയാന്‍ പരാഗ് മുതല്‍ കഴിഞ്ഞ സീസണില്‍ മാത്രം ഒരുമിച്ച് കളിച്ച കൗമാര താരം വൈഭവ് സൂര്യവംശി വരെ സോഷ്യല്‍ മീഡിയയില്‍ സഞ്ജു സാംസണിനു ആശംസകള്‍ നേര്‍ന്ന് പോസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്.

അടുത്തിടെ യുഎഇയില്‍ വച്ച് ഏഷ്യാ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ എ ടീമിനായി കളിക്കവെ റോയല്‍സില്‍ വച്ച് സഞ്ജു സമ്മാനിച്ച ബാറ്റിനെ കുറിച്ചും വൈഭവ് ഒരു വീഡിയോയില്‍ പറഞ്ഞിരുന്നു. പരിശീലനത്തിനു കൊണ്ടു വരാറുള്ള തന്റെ കിറ്റ് ബാഗില്‍ ആ ബാറ്റ് ഇപ്പോഴുണ്ടെന്നും 14 കാരന്‍ വെളിപ്പെടുത്തിയിരുന്നു.

റോയല്‍സിലെ ബാക്കപ്പ് കീപ്പറായിരുന്ന ധ്രുവ് ജുറേലും വളരെ വേദനയോടെയാണ് സഞ്ജു ടീം വിട്ടതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പക്ഷെ യശസ്വി ജയ്‌സ്വാള്‍ മാത്രം ഒരക്ഷരം മിണ്ടാതെ മാറി നില്‍ക്കുകയാണ്.

Story first published: Thursday, November 20, 2025, 11:31 [IST]
Other articles published on Nov 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+