Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: കോലിയുടെ ക്യാച്ച് താഴെയിട്ടു, ദുബെയെ പഴിക്കരുത്!! അബദ്ധം റുതുരാജിന്റേത്; ഈ കാരണം

ബെംഗളൂരു: ഐപിഎല്ലിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ നിരാശപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു റണ്‍മെഷീന്‍ വിരാട് കോലി. 28 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു. 18 ബോളുകള്‍ നേരിട്ട കോലി രണ്ടു ഫോറും ഒരു സിക്‌സറുമടിക്കുകയും ചെയ്തു. അഞ്ചാം ഓവറിലായിരുന്നു അദ്ദേഹം ക്രീസ് വിട്ടത്.

എന്നാല്‍ ഈ മല്‍സരത്തില്‍ വെറും ആറു റണ്‍സിനു കോലി മടങ്ങേണ്ടതായിരുന്നു. പക്ഷെ ശിവം ദുബെ അദ്ദേഹത്തിന് ആയുസ് നീട്ടി നല്‍കുകയായിരുന്നു. ദുബെയാണ് പിഴവ് വരുത്തിയതെങ്കിലും അതു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ മണ്ടത്തരമാണെന്നു പറയേണ്ടി വരും. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

KOHLI DUBE

Photocredit/Jiohotstar

കോലിയുടെ രക്ഷപ്പെടല്‍

ബെംഗളരൂവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഖലീല്‍ അഹമ്മദെറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു വിരാട് കോലിയുടെ കഷ്ടിച്ചുള്ള രക്ഷപ്പെടല്‍. ആദ്യത്തെ രണ്ടോവറില്‍ 11 റണ്‍സ് മാത്രമേ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ.

ഖലീലെറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ ബോളില്‍ ഫില്‍ സാള്‍ട്ട് സിംഗിളെടുത്തു. അടുത്തത് ഒരു ഗുഡ് ലെങ്ത്ത് ബോളായിരുന്നു. കോലി വമ്പനൊരു ഷോട്ടിനായി ആഞ്ഞു വീശിയെങ്കിലം പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. മിഡ് ഓണ്‍ ഏരിയയിലേക്കുയര്‍ന്ന ബോള്‍ ശിവം ദുബെ അല്‍പ്പം പ്ിറകിലേക്കു ഓടി ക്യാച്ച് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന്റെ രണ്ടു കൈകള്‍ക്കുമിടയിലൂടെ ബോള്‍ വഴുതി നിലത്തു വീഴുകയായിരുന്നു.

അത്ര ബുദ്ധിമുട്ടേറിയ ഒരു ക്യാച്ചായിരുന്നില്ല അത്. മാത്രമല്ല ബോളിന്റെ ദിശ മനസിലാക്കി കൃത്യമായി അതു കൈയ്ക്കുള്ളിലാക്കാനുള്ള സമയവും ദുബെയുടെ പക്കലുണ്ടായിരുന്നു. പക്ഷെ എല്ലാമുണ്ടായിട്ടും അദ്ദേഹം അതു പാഴാക്കിയെന്നതാണ് സിഎസ്‌കെയെ സംബന്ധിച്ച് നിരാശാജനകമായ കാര്യം. പക്ഷെ ആ പിഴവിന് കുറ്റക്കാരന്‍ ദുബെയല്ല, മറിച്ച് നായകന്‍ റുതുരാജ് ഗെയ്ക്വാണ്.

കാരണം കോലിയുടെ വളരെ സ്‌ട്രോങ് ഏരിയകളിലൊന്നാണ് മിഡ് ഓണെന്നത് എല്ലാവര്‍ക്കുമറിയാം. പവര്‍പ്ലേയില്‍ പലപ്പോഴും ഈ ഏരിയയിലൂടെയും മിഡ് ഓഫിലൂടെയുമെല്ലാം അദ്ദേഹം വമ്പന്‍ ഷോട്ടുകളും കളിക്കാറുണ്ട്.

അതുകൊണ്ടു തന്നെ ഏതൊരു ക്യാപ്റ്റനും തന്റെ ഏറ്റവു മികച്ച ഫീല്‍ഡര്‍മാരെയാണ് ഈ ഏരിയയില്‍ വിന്യസിക്കാറുമുള്ളത്. പക്ഷെ സിഎസ്‌കെ നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡറായിട്ടും ദുബെയെ എന്തുകൊണ്ട് ഈ ഭാഗത്ത് റുതുരാജ് നിര്‍ത്തിയെന്നതാണ് ചോദ്യം.

വളരെ സ്ലോ ഫീല്‍ഡറായ ദുബെ ക്യാച്ചുകളെടുക്കുന്ന കാര്യത്തിലും ശരാശരി മാത്രമാണ്. ഇന്ത്യന്‍ ടീമിനൊപ്പം പല ക്യാച്ചുകളും അദ്ദേഹം മുമ്പ് താഴെയിടുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്. എന്നിട്ടും ദുബെയെ മിഡ്ഓഫില്‍ നിര്‍ത്താനുള്ള റുതുരാജിന്റെ തീരുമാനത്തെ മണ്ടത്തരമെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ.

പക്ഷെ കോലിയെ നഷ്ടപ്പെടുത്തിയതിനു സിഎസ്‌കെയ്ക്കു വലിയ നല്‍കേണ്ടി വന്നില്ല. അന്‍ഷുല്‍ കംബോജെറിഞ്ഞ അഞ്ചാം ഓവറില്‍ അദ്ദേഹം പുറത്തായി. നേരത്തേ ക്യാച്ച് പാഴാക്കിയ ദുബെ തന്നെയാണ് ഇത്തവണ അതിനു പ്രായശ്ചിത്തം ചെയ്തത്.

അഞ്ചാം ഓവറിലെ മൂന്നാം ബോളിലാണ് കോലിയുടെ വമ്പന്‍ വിക്കറ്റ് സിഎസ്‌കെയ്ക്കു ലഭിച്ചത്. കംബോജിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി കോലി വമ്പന്‍ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ ടൈമിങ് പാളിയ കോലിയുടെ ഷോട്ട് മിഡ് ഓണില്‍ ദുബെ പിടികൂടുകയായിരുന്നു.

Story first published: Sunday, April 5, 2026, 21:14 [IST]
Other articles published on Apr 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+