IPL 2026: സഞ്ജു ഔട്ടായപ്പോള്‍ കോലിക്കു ദുഖം!! പ്രതികരണമിങ്ങനെ, കോലിയും ഫാനായോ? വീഡിയോ
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നത് ലോകമെമ്പാടുമുള്ള ആരാധകരെ തീര്‍ത്തും നിരാഷപ്പെടുത്തിയിരിക്കുകയാണ്. പുതിയ തട്ടകമായ സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ തുടക്കം ഇത്ര മാത്രം പരിതാപകരമായിരിക്കുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതുമല്ല.
ഇതിനകം കളിച്ച മൂന്നിങ്‌സുകളിലെ സമ്പാദ്യം വെറും 22 റണ്‍സ് മാത്രം. ഇവയിലെല്ലാം ഒറ്റയക്ക സ്‌കോറിനു പുറത്താവുകയും ചെയ്തു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗറൂരുവുമായുള്ള അവസാന മാച്ചില്‍ ഒമ്പതു റണ്‍സാണ് സഞ്ജുവിനു കുറിക്കാനായത്. സിഎസ്‌കെയില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതാണ്.
അതിനിടെ ആര്‍സിബിയുമായുള്ള കളിയില്‍ സഞ്ജു ഔട്ടായ ശേഷം ഗ്രൗണ്ടില്‍ വച്ച് അവരുടെ ഇതിഹാസ ബാറ്ററും റണ്‍മെഷീനുമായ വിരാട് കോലിയുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണയായി ഈ തരത്തില്‍ കാണപ്പെടാറില്ലാ്ത്ത കോലിക്കു എന്തു പറ്റിയെന്നാണ് ആരാധകരുടെയും ചോദ്യം.

Photocredit/Jiohotstar
സഞ്ജുവിന്റെ പുറത്താവല്‍
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന വമ്പന്‍മാരുടെ പോരാട്ടത്തില്‍ 251 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടരവെ മൂന്നാമനായിട്ടാണ് സഞ്ജു സാംസണ്‍ പുറത്തായത്. ന്യൂസിലാന്‍ഡ് പേസര്‍ ജേക്കബ് ഡഫിയെറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു സംഭവം.
ഈ ഓവറിലെ നാലാമത്തെ ബോളില്‍ കിടിലനൊരു പുള്‍ ഷോട്ടിലൂടെ സഞ്ജു സിക്‌സര്‍ പായിച്ചിരുന്നു. ലോങ് ലെഗിലൂടെയായിരുന്നു ബോളിന്റെ വേഗത കൂടി മുതലാക്കി അദ്ദേഹം കണ്ണഞ്ചിക്കുന്ന ഷോട്ട് പായിച്ചത്.
എന്നാല്‍ ഈ ആവേശമടങ്ങും മുമ്പ് അടുത്ത ബോളില്‍ തന്നെ സഞ്ജു പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റിംപിനു പുറത്തേക്കു ആംഗിള്‍ ചെയത ബോളിനെതിരേ യാതൊരു ഫൂട്ട് മൂവ്മെന്റുമില്ലാതെ അദ്ദേഹം അശ്രദ്ധമായി ഡ്രൈവിനു ശ്രമിക്കുകയായിരുന്നു.
സഞ്ജു പുറത്തായ ശേഷം കോലിയുടെ പ്രതികരണം, വീഡിയോ കാണാം
പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ സ്ലിപ്പിലേക്ക്. നെഞ്ചിന്റ ഉയരത്തില്‍ വ്ന്ന ബോള്‍ ദേവ്ദത്ത് പടിക്കല്‍ ഒറ്റക്കാലിലൂന്നി മികച്ചൊരു ക്യാച്ചിലൂടെ വരുതിയിലാക്കി. അല്‍പ്പമൊന്നു പാളിയിരുന്നെങ്കില്‍ അതു ബൗണ്ടറിയിലേത്തിയേനെ. കാരണം വളരെ വേഗത്തിലായിരുന്നു ബോള്‍ സ്ലിപ്പ് ഏരിയയിലേക്കു നീങ്ങിയത്.
ദേവ്ദത്ത് ക്യാച്ചെടുത്ത ശേഷം സഞ്ജു നിരാശനായി തലതാഴ്ത്തി ക്രീസില്‍ നിന്നും മടങ്ങവെയാണ് പിറകില്‍ നിന്നും നോക്കുന്ന കോലിയെ കണ്ടത്. സാധാരണയായി എതിരാളികളുടെ വിക്കറ്റുകള്‍ വീണാല്‍ ആക്രോശിച്ച് ആഹ്ലാദ പ്രകടനം നടത്താറുള്ളയാളാണ് അദ്ദേഹം. പ്രത്യേകിച്ചും സഞ്ജുവിനെ പോലെ തനിച്ചു കൡജയിപ്പിക്കാന്‍ കഴിയുന്ന ബാറ്ററുടെ വിക്കറ്റ് എത്ര മാത്രം പ്രധാനമാണെന്നും കോലിക്കറിയാം.

എന്നാല്‍ മലയാളി താരം മടങ്ങവെ അദ്ദേഹത്തിന്റെ മുഖത്ത് സാധാരണത്തേതു പോലെയുള്ള ആഹ്ലാദ പ്രകടനങ്ങളൊന്നും കണ്ടില്ല. പകരം സഞ്ജു ഔട്ടായല്ലോയെന്ന നിരാശയും ദുഖവുമാണ് പ്രകടമായത്. ഒട്ടും സന്തോഷമില്ലാതെ ഒരു വിളറിയ ചിരി മാത്രമേ കോലിയില്‍ കണ്ടുള്ളൂ. സ്വന്തം ടീമിലെ ഒരു ബാറ്റര്‍ ഔട്ടായതു പോലെയായിരുന്നു അദ്ദേഹത്തിന്റെ മുഖഭാവം.
സഞ്ജു ഈ തരത്തില്‍ ചെറിയ സ്‌കോറിനു തുടരെ ഔട്ടാവുന്നതില്‍ കോലിക്കും നിരാശയുണ്ടൈന്നു ഈ പ്രതികരണത്തില്‍ നിന്നും ഊഹിക്കേണ്ടി വരും. സഞ്ജുവുമായി നല്ല സൗഹൃദമാണ് കോലിക്കുള്ളത്.
നേരത്തേ ടി20 ലോകകപ്പില്‍ മാച്ച് വിന്നിങ് പ്രകടനങ്ങളുമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സഞ്ജു തിരഞ്ഞെടുക്കപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അഭിനന്ദിച്ചയാളാണ് കോലി. ചേട്ടായെന്നു വിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications