Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ടോസ് നേടിയാല്‍ ജയമുറപ്പ്!! പിന്നെ കളി എന്തിന്? ഫലം റെഡി, ഈ കാരണം

ഐപിഎല്‍ ആവേശകരമായ രണ്ടാം റൗണ്ടിലേക്കു പ്രവേശിക്കുകയാണ്. അവസാന ഓവറുകളിലേക്കു നീണ്ട ചില ത്രില്ലിങ് പോരാട്ടങ്ങള്‍ക്കു ആദ്യ റൗണ്ട് സാക്ഷിയായിരുന്നു. ടൂര്‍ണമെന്റ് പുരോഗമിക്കവെ കൂടുതല്‍ പിരിമുറുക്കമേറിയ മല്‍സരങ്ങള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു തീര്‍ച്ചയായും പ്രതീക്ഷിക്കുകയും ചെയ്യാം.

10 ഫ്രാഞ്ചൈസികളില്‍ അഞ്ചു പേര്‍ക്കാണ് ടൂര്‍ണമെന്റില്‍ ഇതിനകം അക്കൗണ്ട് തുറക്കാനായത്. ശേഷിച്ചവര്‍ അടുത്ത റൗണ്ടില്‍ വിജയവഴിയില്‍ തിരിച്ചെത്താനുള്ള കഠിന പ്രയത്‌നത്തിലുമാണ്.

HARDIK RAHANE TOSS

അതേസമയം, ഇതിനകം കഴിഞ്ഞിട്ടുള്ള അഞ്ചു മല്‍സരങ്ങളെടുത്താല്‍ കൗതുകകരമായ ഒരു സാമ്യത നമുക്കു കാണാന്‍ സാധിക്കും. മുഴുവന്‍ മല്‍സരങ്ങളും ജയിച്ചിട്ടുുള്ളത് ടോസ് നേടിയ ടീമുകളാണ്. എന്തുകൊണ്ടായിരിക്കാം ടോസ് ഇത്രയേറെ നിര്‍ണായകമായി മാറിയതെന്ന സംശയത്തിലാണ് ക്രിക്കറ്റ് ലോകം.

നിര്‍ണാടകമാവുന്ന ടോസ്

ഐപിഎല്ലില്‍ ഇത്തവണ ടോസിനു എത്ര മാത്രം പ്രാധാന്യമുണ്ടെന്നാണ് ആദ്യ റൗണ്ടില്‍ ഇതുവരെയുള്ള അഞ്ചു മല്‍സരങ്ങള്‍ ശരിവയ്ക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരൂലും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മല്‍സരം മുതല്‍ വിജയികളെ തീരുമാനിക്കുന്നത് ടോസ്.

അന്നു ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി നായകന്‍ രജത് പാട്ടിധാര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 201 റണ്‍സെന്ന മികച്ച ടോട്ടല്‍ എസ്ആര്‍എച്ച് പടുത്തുയര്‍ത്തിയെങ്കിലും വെറും 15.4 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ആര്‍സിബി വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.

പക്ഷെ ഇതു ടൂര്‍ണമെന്റില്‍ വലിയൊരു ട്രെന്‍ഡിനു തുടക്കമിടുമെന്നു ആരും കരുതിക്കാണില്ല. അടുത്ത മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെതിരേ ടോസ് ലഭിത് മുംബൈ ഇന്ത്യന്‍സിന്. വാംഖഡെയില്‍ ബൗളിങാണ് ഹാര്‍ദിക് പാണ്ഡ്യ തിരഞ്ഞെടുത്തത്. 220 എന്ന വലിയ ടോട്ടല്‍ പോലും കെകആറിന് പ്രതിരോധിക്കാവായില്ല. അഞ്ചു ബോള്‍ ശേഷിക്കെ വെറും നാലു വിക്കറ്റിന് മുംബൈ ലക്ഷ്യം മറികടന്നു.

തുടര്‍ന്നുള്ള മൂന്നു മല്‍രങ്ങളിലം ഇതാവര്‍തിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഗുവഹത്തിയില്‍ ടോസിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ബൗളിങ് തിരഞ്ഞെടുത്തു. സിഎസ്‌കെയെ വെറും 127 റണ്‍സില്‍ എറിഞ്ഞില്ല റോയല്‍സ് 12.1 ഓവറില്‍ തന്നെ രണ്ടു വിക്കറ്റിനു ജയം റാഞ്ചിയെടുത്തു.

ന്യൂചണ്ഡീഗഡില്‍ ഗുജറാത്ത് ടൈറ്റന്‍ലിനെതിരേ ടോസ് പഞ്ചാബ് കിങ്‌സിനായിരുന്നു. ജിടിയോടു പഞ്ചാബ് നായയകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. 163 റണ്‍സെന്ന ലക്ഷ്യം പിന്തുടരവ ചെറുതായൊന്നു പതറിയെങ്കിലും അഞ്ചു ബോള്‍ ശേഷിക്കെ ഏഴു വിക്കറ്റിനു പഞ്ചാബ് ജയിച്ചുകയറി.

ISHAN RAJAT

ഏറ്റവു അവസാനം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരിലും ടോസ് ജയിച്ച് റണ്‍ചേസിനു ഇറങ്ങിയ ടീം തന്നെ ജയിക്കുകയും ചെയ്തു. ബൗളിങെടുത്ത ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ എതിരാളികളെ 141ല്‍ ഒതുക്കി. 17.1 ഓവില്‍ നാലു വിക്കറ്റിനു ഡിസി ജയവും കൈക്കലാക്കി.

ടോസിനു ശേഷം ബൗളിങെടുത്താല്‍ ജയിക്കുമെന്നത് ഐപിഎല്ലിന്റെ ആവേശവും കുറയ്ക്കുകയാണ്. വിജയലക്ഷ്യത്തെ കുറിച്ചുളള കൃത്യമായ ധാരണ ലഭിക്കുന്നതു കാരണം ചേസില്‍ ടീമുകള്‍ക്കു അതിനു അനുസരിച്ചുള്ള പ്ലാനിങ് എളുപ്പവുമാവുന്നു. പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്കു കാര്യമായൊന്നും ലഭിക്കുന്നില്ലെന്നതും റണ്‍ചേസില്‍ ടീമുകളെ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

സന്തുലിതമായ ടീമാണെങ്കില്‍ ടോസിന്റെ ആനുകൂല്യം തീര്‍ച്ചയായും മുതലാക്കാന്‍ കഴിയും. പക്ഷെ ടൂര്‍ണമെന്റ് രണ്ടാം റൗണ്ടിലും ഇതേ രീതിയില്‍ പോവണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ആദ്യം ബാറ്റ് ചെയ്ത ശേഷം ടോട്ടല്‍ പ്രതിരോധിച്ചും ജയിക്കാന്‍ കഴിയുമെന്ന് ടീമുകള്‍ തെളിയിക്കേണ്ടതുണ്ട്.

എങ്കില്‍ മാത്രമേ ഐപിഎല്‍ മല്‍സരങ്ങള്‍ കൂടുതല്‍ അപ്രവചനീയവും ആവേശകരവുമായി മാറുകയുള്ളൂ. ഏതു ടീമായിരിക്കും ഈ ടോസ് ആനുകൂല്യം ഇനി തകര്‍ക്കാന്‍ പോവുന്നതെന്നാണ് കാത്തിരുന്നു കാണേണ്ടത്.

Story first published: Thursday, April 2, 2026, 15:27 [IST]
Other articles published on Apr 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+