IPL 2026: ബട്‌ലറെ പുറത്താക്കിയത് കുല്‍ദീപല്ല!!! ശരിക്കും ആ വിക്കറ്റ് ഗില്ലിന്, കാരണമറിയാം
ഡല്‍ഹി: ഐപിഎല്ലിലെ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു 211 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സഹായിച്ചത് മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്. 70 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ വാഷിങ്ട്ണ്‍ സുന്ദര്‍ (55), ജോസ് ബട്‌ലര്‍ (52) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി.
ഈ മൂന്നു പേരില്‍ ഏറ്റവും ഗംഭീര ഇന്നിങ്‌സ് വണ്‍ഡൗണായി ഇറങ്ങിയ ബട്‌ലറുടേതാണെന്നു നിസംശയം പറയാം. കാരണം തുടക്കത്തില്‍ അല്‍പ്പം പരുങ്ങിയ ജിടിെ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് അദ്ദേഹമാണ്. ബട്‌ലര്‍ അത്തരമൊരു ഇന്നിങ്‌സ് കളിച്ചില്ലായിരുന്നെങ്കില്‍ ജിടി 200 റണ്‍സ് കടക്കില്ലെന്ന കാര്യമുറപ്പാണ്.

വെറും 27 ബോളിലാണ് അദ്ദേഹം 52 റണ്‍സടിച്ചത്. അഞ്ചു കൂറ്റന്‍ സിക്‌സറും മൂന്നു ഫോറുകളുമടക്കമാണിത്. 192.59 സ്‌ട്രൈക്ക് റേറ്റും ബട്‌ലര്‍ക്കുണ്ടായിരുന്നു. കുല്‍ദീപ് യാദവിന്റെ ബൗളിങില്‍ ക്ലീന്‍ ബൗള്‍ഡായാണ് അദ്ദേഹം ക്രീസ് വിട്ടതെങ്കിലും ശരിക്കും ആ വിക്കറ്റ് ഗില്ലിന്റെ പേരില്‍ കുറിക്കപ്പെടേണ്ടതാണ്. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.
വില്ലനായി ഗില്‍
ഗുജറാത്ത് ഇന്നിങ്‌സിലെ മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ സായ് സുദര്‍ശനെ (12) മുകേഷ് കുമാര്‍ ബൗള്‍ഡാക്കിയിരുന്നു. ജിടി സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ വെറും 19 റണ്‍സ് മാത്രം. തുടര്‍ന്നാണ് ജോസ് ബട്‌ലറുടെ വരവ്. നേരിട്ട നാലാമത്തെ ബോളില്‍ തന്നെ സിക്‌സര്‍ പായിച്ച് അദ്ദേഹം നയം വ്യക്തമാക്കിയിരുന്നു.
അക്ഷര്‍ പട്ടേലിന്റെ അടുത്ത ഓവറില്‍ ഓരോ ഫോറും സിക്‌സറും കൂടി നേടിയ ബട്‌ലര്‍ ടീമിന്റെ സ്‌കോറിങിനു വേഗവും കൂട്ടി. എന്നാല്‍ ക്രീസില്‍ മറുവശത്ത് നായകന്‍ ശുഭ്മന്‍ ഗില്ലാവട്ടെ ടെസ്റ്റിനെ വെല്ലുന്ന ബാറ്റിങായിരുന്നു കാഴ്ചവച്ചത്. അഗ്രസീവായ ഒരു ഷോട്ടിനു പോലും അദ്ദേഹം ശ്രമിച്ചില്ല.
ഇതോടെ ടീമിനായി അതിവേഗം റണ്‍സ് നേടുകയെന്നത് ബട്‌ലറുടെ മാത്രം ഉത്തരവാദിത്വമായി മാറുകയും ചെയ്തു. ഇതിനായി പലപ്പോഴും വലിയ റിസ്‌ക്കുകളും അദ്ദേഹത്തിനു എടുക്കേണ്ടതായി വന്നു. ഗില്ലാവട്ടെ ക്രീസിന്റെ മറുവശത്ത് വെറും കാഴ്ചക്കാരന്‍ മാത്രമായിരുന്നു.

രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- ഗില്‍ ജോടി ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തത് 60 റണ്‍സാണ് വെറും 32 ബോളുകളിലാണിത്. ഈ 60 റണ്‍സ് കൂട്ടുകെട്ടില്‍ 52ഉം നേടിയത് ബട്‌ലറാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. വെറും ഏഴു റണ്‍സാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നുവന്നത്.
ഗില്ലിന്റെ ഈ തണുപ്പന്‍ സമീപനം തന്നെയാണ് എട്ടാം ഓവറില്‍ ബട്‌ലറുടെ പുറത്താവലിവും വഴിയൊരുക്കിയത്. കുല്‍ദീപ് യാദവെറിഞ്ഞ എട്ടാം ഓവറിലെ ആദ്യ ബോളില്‍ ബട്‌ലറും അടുത്തതില്‍ ഗില്ലും ഓരോ സിംഗിളെടുത്തു. മൂന്നാമത്തെ ബോളില്‍ വലിയൊരു ഷോട്ട് കളിക്കാന്‍ ബട്‌ലര്‍ നിര്‍ബന്ധിതനായി.
അദ്ദേഹം ആഞ്ഞുവീശിയെങ്കിലും വേഗത കുറഞ്ഞ കുല്‍ദീപിന്റെ സ്ലോ ബോള്‍ നേരെ വിക്കറ്റുകളില്‍ പതിക്കുകയായിരുന്നു. ഇതോടെ ബട്‌ലര്‍ക്കു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു. ആ സമയത്തു 11 ബോളില്‍ വെറും 13 റണ്‍സാണ് ഗില്‍ നേടിയിരുന്നത്.
ഗില്‍ കുറേക്കൂടി അഗ്രസീവായി കളിച്ച് മികച്ചൊരു പിന്തുണ നല്‍കിയിരുന്നെങ്കില്‍ ബട്‌ലര്‍ക്കു കുറേക്കൂടി വലിയൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചേനെ. പക്ഷെ ഗില്ലിന്റെ സ്വാര്‍ഥതയോടെയുള്ള ബാറ്റിങ് കാരണം ബട്‌ലര്‍ക്കു കൂടുതല്‍ റിസ്‌കുകള്‍ എടുക്കേണ്ടി വരികയും ഇതു പുറത്താവലിലേക്കു നയിക്കുകയുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications