Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാറ്റിങും ബൗളിങുമില്ല, ക്യാച്ചിങ് വട്ടപ്പൂജ്യം!! ഇതു ദുരന്തം ദുബെ; എന്തിന് ടീമില്‍? ആരാധകരോഷം

ചെന്നൈ: ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ശിവം ദുബെ. ബാറ്റിങിലും ബൗളിങിലും വന്‍ ഫ്‌ളോപ്പായ അദ്ദേഹം ക്യാച്ചുകളുടെ കാര്യത്തിലും ദയനീയ പരാജയമാണ്. വീണ്ടുമൊരു ക്യാച്ച് കൂടി ദുബെ നഷ്ടപ്പൈടുത്തി ടീമിന്റെ വില്ലനായി മാറി.

മുംബൈ ഇന്ത്യന്‍സുമായി ചെപ്പോക്കില്‍ നടന്ന എല്‍ ക്ലാസിക്കോ പോരാട്ടത്തിലാണ് ഒരു സിംപിള്‍ ക്യാച്ച് അദ്ദേഹം താഴെിട്ടത്. ഇതു കാരണം നമന്‍ ധിര്‍ രക്ഷപ്പെടുകയും ചെയ്തു. ഈ പിഴവിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമാണ് ദുബെയ്‌ക്കെതിരേ ഉയരുന്നത്.

SHIVAM DUBE CATCH

ദുബെയുടെ വന്‍ പിഴവ്

മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സിലെ ഏഴാമത്തെ ഓവറിലായിരുന്നു നമന്‍ ധിറിന്റെ ആയുസ് നീട്ടിക്കൊടുത്ത ശിവം ദുബെയുടെ വന്‍ പിഴവ്. ചെന്നൈ സൂപ്പര്‍ കിങ്‌സിലെ സഹതാരങ്ങളും ചെപ്പോക്കിലെ സിഎസ്‌കെ ഫാന്‍സും ഒരുപോലെ സ്തബ്ധരായ നിമിഷം കൂടിയായിരുന്നു ഇത്.

ഒരു വിക്കറ്റിനു 57 റണ്‍സെന്ന നിലയിലാണ് മുംബൈ പവര്‍പ്ലേ അവസാനിപ്പിച്ചത്. റയാല്‍ റിക്കല്‍റ്റണ്‍ (21 ബോളില്‍ 36), നമന്‍ ധിര്‍ (10 ബോളില്‍ 19) എന്നിവരായിരുന്നു ക്രീസില്‍. ഏഴാം ഓവറില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ നൂര്‍ അഹമ്മദിനെ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ബൗളിങിനായി കൊണ്ടു വന്നു. ആദ്യ ബോളില്‍ റിക്കെല്‍റ്റണ്‍ സിംഗിളെടുത്തു.

അടുത്ത ബോള്‍ ബാക്ക്ഫൂട്ടിലേക്കു വന്ന് കട്ട് ചെയ്യാനാണ് ധിര്‍ ശ്രമിച്ചത്. എന്നാല്‍ ഷോര്‍ട്ട് തേര്‍ഡ് മാനില്‍ നേരെ ദുബെയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. ദുര്‍ബലമായ ആ ഷോട്ട് അനായാസം പിടിക്കാവുന്നതായിരുന്നു. പക്ഷെ ക്യാച്ച് പൂര്‍ത്തിയാവും മുമ്പ് ദുബെ കൈകള്‍ ക്ലോസ് ചെയ്തപ്പോള്‍ ബോള്‍ വഴുതി താഴെ വീഴുകയുമായിരുന്നു.

അതിനു ശേഷം ജാമി ഒവേര്‍ട്ടന്‍ എറിഞ്ഞ 12ാം ഓവറില്‍ മറ്റൊരു ക്യാച്ച് കൂടി ദുബെ താഴെയിട്ടു. ഇത്തവണ അപകടകാരിയായ തിലക് വര്‍മയാണ് പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. ഓവറിലെ ആദ്യ ബോളില്‍ തന്നെ തിലക് പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു.

നേരെ കവര്‍ ഏരിയയില്‍ ദുബെയ്ക്കു നേരെയാണ് വന്നത്. അല്‍പ്പം വൈകിയാണ് ഈ ക്യാച്ചിനായി അദ്ദേഹം മുന്നോട്ടു ഡൈവ് ചെയ്തത്. ബോള്‍ ദുബെയ്ക്കു തൊട്ടുമുന്നില്‍ ലാന്‍ഡ് ചെയ്തതോടെ ക്യാച്ചും പാഴായി.

രൂക്ഷവിമര്‍ശനം

'ഈ ഐപിഎല്ലില്‍ മല്‍സരങ്ങള്‍ തോല്‍പ്പിക്കുന്നതിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ അതു ശിവം ദുബെ തീര്‍ച്ചയായും നേടുമായിരുന്നു'.

'ശിവം ദുബെയുടെ ജോലി - അനായാസ ക്യാച്ചുകള്‍ താഴെയിടല്‍. എത്ര ദയനീയമായ ഒരു ഫീല്‍ഡര്‍. ഈ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തേണ്ടതായിരുന്നു. 2022 ലും 23 ലും എംഎസ് ധോണി ദുബെയെ ഉപയോഗിച്ചതുപോലെ സിഎസ്‌കെ എന്തുകൊണ്ട് അദ്ദേഹത്തെ ഒരു ഇംപാക്ട് പ്ലെയറാക്കി മാറ്റുന്നില്ല?'.

'ശിവം ദുബെ ഈ സീസണിലെ ആറാമത്തെ ക്യാച്ച് കൈവിട്ടു. ഇയാളെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ബെഞ്ചില്‍ ഇരുത്തതിന് ആദ്യം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിനെ ചവിട്ടി പുറത്തക്കണം'.

ശിവം ദുബെയുടെ നേര്‍ക്ക് ബോള്‍ എത്തുമ്പോള്‍ ബാറ്റ്‌സ്മാന്‍ സിംഗിള്‍ എടുക്കാന്‍ മടിക്കരുതെന്നും അയാള്‍ക്ക് സിംഗിള്‍സ് തടയാന്‍ കഴിയില്ലെന്നും, ക്യാച്ച് പോലും എടുക്കാന്‍ കഴിയില്ലെന്നും കമന്റേറ്റര്‍മാര്‍ പോലും കളിയാക്കുന്നുണ്ട്'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Saturday, May 2, 2026, 20:56 [IST]
Other articles published on May 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+