Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാന്റ്‌നര്‍ക്ക് പരിക്കേറ്റത് തോളിന്, പകരം ശര്‍ദ്ദുലിനെ ഇറക്കി എംഐ!! ഇതെങ്ങനെ? ഈ കാരണം

മുംബൈ: ഈ സീസണിലെ ഐപിഎല്ലിലെആദ്യത്തെ എല്‍ ക്ലാസിക്കോയില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ നാണം കെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. വാംഖഡെയില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ 103 റണ്‍സിനാണ് എംഐയെ സിഎസ്‌കെ വാരിക്കളഞ്ഞത്.

ആദ്യം സഞ്ജു സാംസണിന്റെ മാസ്റ്റര്‍ ക്ലാസ് സെഞ്ച്വറിയും പിന്നാലെ ബൗളര്‍മാരുടെ മാജിക്കല്‍ പ്രകടനവും സിഎസ്‌കെയ്ക്കു ആധികാരിക വിജയം സമ്മാനിക്കുകയായിരുന്നു. അതിനിടെ ഈ മല്‍സരത്തില്‍ മുംബൈയുടെ ഒരു നീക്കം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരിക്കുകയാണ്.

MITCHELL SANTNER

ഈ കളിയില്‍ ക്യാച്ചെടുക്കവെ തോളിവു പരിക്കേറ്റ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ക്കു പകരം കണ്‍കഷന്‍ സബായി ശര്‍ദുല്‍ ടാക്കൂറിനെ ബാറ്റിങില്‍ പരീക്ഷിച്ചതാണ് വലിയ വിവാദമായിരിക്കുന്നത്.

നിയമപ്രകാരം കളിക്കളത്തില്‍ വച്ച് തലയ്‌ക്കോ, കഴുത്തിനോ പരിക്കേറ്റാല്‍ മാത്രമേ കണ്‍കഷന്‍ സബായി അതേ രീതയിലുള്ള കളിക്കാരെ ഇറക്കാന്‍ സാധിക്കുകയുള്ളൂ. എന്നിട്ടും തോളിനു പരിക്കേറ്റ സാന്റ്‌നര്‍ക്കു പകരം എന്തുകൊണ്ട് ശര്‍ദ്ദുലിനെ കളിക്കാന്‍ അനുവദിച്ചുവെന്നകാണ് ചോദ്യം. ഇതിനു പിന്നിലെ പ്രധാന കാരണമെന്താണെന്നു നോക്കാം.

എന്തുകൊണ്ട് ശര്‍ദ്ദുല്‍?

മുംബൈയിലെ വാംഖഡെയില്‍ നടന്ന മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നിങ്‌സിലെ 17ാമത്തെ ഓവറിനിടെയാണ് മുംബൈ ഇന്ത്യന്‍സ് ഇന്നിങ്‌സ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റനര്‍ക്കു പരിക്കേല്‍ക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്.

നാലു വിക്കറ്റിനു 164 റണ്‍സെന്ന നിലയിലാണ് സിഎസ്‌കെ ഈ ഓവറരാംഭിച്ചത്. 77 റണ്‍സോടെ സഞ്ജു സാംസണും 18 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയുമായിരുന്നു ക്രീസില്‍. ഓവറിലെ ആദ്യത്തെ ബോള്‍ സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റിലേക്കു കളിച്ച് സഞ്ജു സിംഗിളെടുത്തു. എന്നാല്‍ അടുത്ത മൂന്നു ബോളിലും കാര്‍ത്തികിന് റണ്ണൊന്നുമെടുക്കാനായില്ല.

അഞ്ചാമത്തേത് ഒരു ഫുള്‍ ടോസായിരുന്നു. കാര്‍ത്തിക് ആഞ്ഞു വീശിയെങ്കിലും പ്രതീക്ഷിച്ചതു പോലെ ബാറ്റില്‍ കണക്ടായില്ല. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിന് ഏറെക്കുറെ അടുത്തായി മിച്ചെല്‍ സാന്റ്‌നര്‍ അല്‍പ്പം മുന്നിലേക്കു ഡൈവ് ചെയ്ത് അതു പിടിയിലൊതുക്കുകയും ചെയ്തു.

ക്യാച്ചിങിനിടെ മിച്ചെല്‍ സാന്റ്നര്‍ക്കു പരിക്കേല്‍ക്കുന്നു. വീഡിയോ കാണാം

വളരെ മികച്ച ക്യാച്ച് തന്നെയായിരുന്നു അത്. പക്ഷെ ഈ ക്യാച്ചെടുക്കാന്‍ ഡൈവ് ചെയ്യവെ സാന്റ്‌നറുടെ തല ശക്തമായി നിലത്തടിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. കൂടാതെ തോളിനും പരിക്കേല്‍ക്കുകയായിരുന്നു. തോളിനെ കടുത്ത വേദന കാരണം അദ്ദേഹം ഉടന്‍ തന്നെ ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് എംഐ ഡ്രസിങ് റൂമില്‍ തോളില്‍ ഐസ് വച്ച് കെട്ടിയിരിക്കുന്ന സാന്റ്‌നറെയും കാണിച്ചിരുന്നു.

SHARDUL THAKUR

പിന്നീട് മുംബൈയുടെ റണ്‍ചേസില്‍ അദ്ദേഹത്തിനു പകരം കണ്‍കഷന്‍ സബായി ശര്‍ദ്ദുല്‍ ടാക്കൂറിനെ കളിപ്പിക്കുകയുമായിരുന്നു. സാന്റനറുടെ പ്രകടമായ പരിക്ക് തോളിലാണെങ്കിലും ഗ്രൗണ്ടില്‍ തലയടിച്ച് വീണത് കാരണമാണ് കണ്‍കഷന്‍ സബിനെ അനുവദിച്ചത്.

ഇതു നിയമത്തിന്റെ പരിധിയില്‍ വരുന്നത് തന്നെയാണ്. ഇതു തല കറക്കമോ, മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ സാന്റ്‌നര്‍ക്ക് ഉണ്ടാക്കുകയും ചെയ്തിരിക്കാം. അല്ലായിരുന്നെങ്കില്‍ 10 പേരെ വച്ച് തന്നെ മുംബൈയ്ക്കു ബാറ്റിങ് പൂര്‍ത്തിയാക്കേണ്ടി വന്നേനെ.

അതേസമയം, കണ്‍കഷന്‍ സബായി കളിച്ച ശര്‍ദ്ദുലിന് ബാറ്റിങില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞതുമില്ല. 12 ബോളില്‍ ഒരു ഫോര്‍ പോലുമില്ലാതെ വെറും ആറു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. അന്‍ഷുല്‍ കംബോജിന്റെ ബൗളിങില്‍ ഡെവാള്‍ഡ് ബ്രെവിസാണ് സിംപിള്‍ ക്യാച്ചിലൂടെ ശര്‍ദ്ദുലിനെ മടക്കിയത്.

Story first published: Friday, April 24, 2026, 7:31 [IST]
Other articles published on Apr 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+