Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സെഞ്ച്വറിയില്‍ ശാസ്ത്രിക്കെന്ത് കാര്യം? പക്ഷെ നന്ദി പറഞ്ഞ് സഞ്ജു!! കാരണം കേട്ടോ

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ആരാധകര്‍ മുഴുവന്‍ കാണാന്‍ ആഗ്രഹിച്ച സഞ്ജു സാംസണ്‍ ഇതാ ചെപ്പോക്കില്‍ ഉദിച്ചിരിക്കുകയാണ്. 6, 7, 9 എന്നിങ്ങനെ തുടര്‍ച്ചയായ മൂന്നു സ്‌കോറുകള്‍ക്കു സെഞ്ച്വറിയോടെയാണ് അദ്ദേഹം പ്രാശ്ചിത്തം ചെയ്തിരിക്കുന്നത്.

ഡല്‍ഹ ക്യാപ്പിറ്റല്‍സുമായി ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ പുറത്താവാതെ 115 റണ്‍സാണി സഞ്ജു അടിച്ചെടുത്തത്. 15 ഫോറുകളും നാലു സിക്‌സറുമടക്കമായിരുന്നു ഇത്. സെഞ്ച്വറി തികയ്ക്കാന്‍ അദ്ദേഹത്തിനു വെറും 52 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

SANJU SAMSON

ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് സഞ്ജു സ്വന്തം പേരിലാക്കിയിരിക്കുന്നത്. ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹം നന്ദി പറഞ്ഞത് കമന്ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായ രവി ശാസ്ത്രിയോടായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ വാക്കുകളെന്നറിയാം.

സഞ്ജു പറഞ്ഞതെന്ത്?

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ ഇന്നിങ്‌സിനു ശേഷമുള്ള ബ്രേക്കിലായിരുന്നു സെഞ്ച്വറി നേട്ടത്തെക്കുറിച്ച് സഞ്ജു സാംസണ്‍ മനസ്സ് തുറന്നത്. കമന്ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്ത്രിയായിരുന്നു മലയാളി താരത്തോടു സംസാരിച്ചത്. ശാസ്ത്രിയോടു നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

'സെഞ്ച്വറു നേടാനായില്‍ വളരെയധികം സന്തോഷമുണ്ട്, സര്‍, നിങ്ങള്‍ക്കു നന്ദി. എല്ലാ മല്‍സരത്തിനു നിങ്ങളെ കാണുന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ദയവു ചെയ്ത് നിങ്ങള്‍ എല്ലാ മല്‍സരങ്ങളിലും വരണം. ഈ കളിയിലെ പ്രകടനത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്.

നിങ്ങള്‍ എത്ര തന്നെ ഫോമില്‍ ആണെങ്കിലും, രാജ്യത്തെ എത്ര തന്നെ മല്‍സരങ്ങളില്‍ ജയിപ്പിച്ചാലും കുറച്ചു മോശം സ്‌കോറുകള്‍ തീര്‍ച്ചയായും നിങ്ങളുടെ മനസില്‍ സംശയങ്ങളുണ്ടാക്കും. പക്ഷെ ഞാന്‍ തിരിച്ചുപോയി അടിസ്ഥാന കാര്യങ്ങള്‍ ചെയ്യുന്നതിനൊപ്പം സ്വയം വിശ്വസിക്കുകയും എന്റെ സ്‌കോറിങ് പാറ്റേണുകളില്‍ തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്തു.

എന്റെ മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്നുപോയിരുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കണോ, അതോ ഗെയിം പ്ലാനില്‍ മാറ്റം വരുത്തണോയെന്നും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ നേരത്തേ എനിക്കു ബാറ്റിങില്‍ വര്‍ക്കായ ശൈസലിയില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിച്ചു. ഇന്നു ഭാഗ്യവശാല്‍ കാര്യങ്ങള്‍ മനോഹരമായി തന്നെ വരികയും ചെയ്തുവെന്നും സഞ്ജു വിശദമാക്കി.

SANJU SAMSON

ഈ മല്‍സരത്തിനായി മികച്ച വിക്കറ്റ് തന്നെയാണ് ഒരുക്കിയത്. ഇത്രയും നല്ലൊരു വിക്കറ്റ് തയ്യാറാക്കിയ ക്യുറേറ്റര്‍ക്കു നന്ദി. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബോള്‍ അല്‍പ്പം ഹോള്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ പിന്നീട് ബോള്‍ പഴയതായി മാറിയതോടെ ബാറ്റിങ് വളരെ എളുപ്പമായി മാറുകയും ചെയ്തു. ബാറ്റിങിലെ അടിസ്ഥാന കാര്യങ്ങളില്‍ തന്നെയാണ് ഞങ്ങള്‍ ഉറച്ചുനിന്നത്.

ആയുഷ് നന്നായി ബാറ്റ് ചെയ്തു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാനും സാധിച്ചു. അവന്‍ വളരെ കഴിവുറ്റ യുവതാരമാണ്. അവനേടൊപ്പമുള്ള ബാറ്റിങ് ഞാന്‍ ആസ്വദിക്കുകയും ചെയ്തിരുന്നുവെന്നും സഞ്ജു പറഞ്ഞു.

Story first published: Sunday, April 12, 2026, 0:22 [IST]
Other articles published on Apr 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+