ചെന്നൈ ജഴ്‌സിയില്‍ സഞ്ജു വിറയ്ക്കുന്നു!! കാരണമെന്ത്? കട്ടക്കലിപ്പില്‍ ശ്രീകാന്ത്, പറഞ്ഞതിങ്ങനെ
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വന്‍ ഫ്‌ളോപ്പായി മാറിയ സഞ്ജു സാംസണിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്. പഞ്ചാബ് കിങ്‌സുമായുള്ള കളിയില്‍ വെറും ഏഴു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാന്‍ കഴിഞ്ഞുള്ളൂ.
മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യ കളിയില്‍ ആറു റണ്‍സിനു പുറത്തായ ശേഷമാണ് ഇപ്പോള്‍ പഞ്ചാബിനെതിരേയും സഞ്ജു ദുരന്തമായത്. ഈ മല്‍സരത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയായിരുന്നു അദ്ദേഹത്തിനെതിരേ ശ്രീകാന്ത് ആഞ്ഞടിച്ചത്.

എന്താണ് ഇത്ര ഭയം?
ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കവെ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ഇത്ര പരിഭ്രമിച്ച് ബാറ്റ് ചെയ്യുന്നതെന്നാണ് കെ ശ്രീകാന്തിന്റെ ചോദ്യം. നേരത്തേ ആദ്യ കളിയില്‍ സഞ്ജു ഫ്‌ളോപ്പായപ്പോഴും സമാനമായ അഭിപ്രായ പ്രകടനം തന്നെയാണ് അദ്ദേഹം നടത്തിയത്.
'സഞ്ജു സാംസണിനു എന്തു പറ്റിയെന്നു മനസ്സിലാവുന്നില്ല. ഇപ്പോഴും വളരെയധികം പരിഭ്രമിച്ചാണ് അദ്ദേഹം കാണപ്പെടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജഴ്‌സി ധരിച്ചതു കൊണ്ടുള്ള സമ്മര്‍ദ്ദം കൊണ്ടാണോ എന്നൊന്നും അറിയില്ല.
കാരണം എന്തു തന്നെയായാലും വളരെയധികം പരിഭ്രമം സഞ്ജുവില്‍ ഇത്തവണയും കണ്ടു. അക്കാര്യം വളരെ ക്ലിയറാണ്. അവസാന മല്‍സരത്തിലും ഇങ്ങനെ തന്നെ ആയിരുന്നു'- ശ്രീകാന്ത് തുറന്നടിക്കുകയും ചെയ്തു.
നേരത്തേ രാജസ്ഥാന്‍ റോയല്‍സുമായുള്ള കളിയില്‍ വെറും ആറു റണ്‍സിനു ക്രീസ് വിട്ടപ്പോഴും സഞ്ജുവിനു അദ്ദേഹത്തില്‍ നിന്നും വിമര്‍ശനം നേരിട്ടിരുന്നു. ബാാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ കൈകളും കാലുകളുമെല്ലാം ബന്ധിക്കപ്പെട്ട അവസ്ഥയിലായിരുന്നു സഞ്ജു സാംസണ്‍.
ഒരുപാട് ചിന്തകളുമായാണ് അദ്ദേഹം ഇറങ്ങിയതെന്നു തോന്നുന്നു. മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആദ്യമായി കളിക്കാനിറങ്ങിയതു കൊണ്ടായിരിക്കാം. ബാറ്റിങിലൂടനീളം പരിഭ്രമിച്ചാണ് സഞ്ജു കാണപ്പെട്ടത്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ അദ്ദേഹത്തെ ഇങ്ങനെയല്ല നമ്മള്‍ കണ്ടത്. ഇതുപോലെ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നും ആദ്യ മല്‍സരശേഷം ശ്രീകാന്ത് കുറപ്പെടുത്തിയിരുന്നു.
റുതുരാജിനു പ്രശംസ
പഞ്ചാബ് കിങ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി വളരെ സ്ലോ ബാറ്റിങ് കാഴ്ചവച്ച ക്യാപ്റ്റനും ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദിന്റെ ഇന്നിങ്‌സിനെ കെ ശ്രീകാന്ത് പ്രശംസിക്കുകയും ചെയ്തു.

22 ബോളില്‍ രണ്ടു ഫോറുകളടക്കം 127 സ്‌ട്രൈക്ക്‌റേറ്റില്‍ 28 റണ്‍സാണ് റുതുരാജിനു നേടാനായത്. രണ്ടാം വിക്കറ്റില്‍ ആയുഷ് മാത്രെയ്‌ക്കൊപ്പം 96 റണ്‍സും അദ്ദേഹം ടീം സ്‌കേറിലേക്കു ചേര്‍ത്തു. 55 ബോളുകളിലാണിത്. ഇതില്‍ 67 റണ്‍സും മാത്രെയുടെ ബാറ്റില്‍ നിന്നായിരുന്നു. റുതു സ്‌കോര്‍ ചെയ്തത് 22 റണ്‍സ് മാത്രമായിരുന്നു.
'പഞ്ചാബിനെതിരേ റുതുരാജ് അവന്റെ ജോലി നന്നായി തന്നെ ചെയ്തിട്ടുണ്ട്. ആയുഷ് മാത്രെയ്ക്കു പിന്തുണ നല്‍കി ആങ്കര്‍ റോളില്‍ കളിക്കുകയായിരുന്നു റുതുരാജിന്റെ റോള്‍.
എങ്കിലും ഏതെങ്കിലും ഒരു ബാറ്റര്‍ കൂടി അഗ്രസീവായി കളിച്ചിരുന്നെങ്കില്‍ സിഎസ്‌കെയ്ക്കു 225 റണ്‍സെങ്കിലും കുറിക്കാമായിരുന്നു. കാര്‍ത്തിക് ശര്‍മയ്ക്കു അതിനു സാധിച്ചേനെ. അങ്ങനെയൊരു സ്‌കോര്‍ നേടിയാല്‍ അതു ടീമിനു മാനസികമായ മുന്‍തൂക്കവും നല്‍കുമായിരുന്നെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications