Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സങ്കക്കാര മണ്ടന്‍!! ആ 2 'ദുരന്തങ്ങളെ' നിലനിര്‍ത്തിയതെന്ത്? ആരാധകരോഷം

ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള രാജസ്ഥന്‍ റോയല്‍സിന്റെ റീട്ടെന്‍ഷന്‍ ലിസ്റ്റ് കണ്ട് ശരിക്കും ഞെട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആരാധകര്‍. കാരണം അര്‍ഹതയില്ലാത്ത ചില കളിക്കാര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ കോച്ചായി തിരിച്ചെത്തുന്ന കുമാര്‍ സങ്കക്കാരയെയാണ് ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.

ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ ട്രേഡ് വിന്‍ഡോയില്‍ വിറ്റ റോയല്‍സ് ഏഴു പേരെ ഒഴിവാക്കുകയും ചെയ്തു. റിലീസ് ചെയ്ത കളിക്കാരുടെ റോയല്‍സിന്റെ പേഴ്‌സിലെത്തിയതാവട്ടെ 16.05 കോടി രൂപയുമാണ്.

TUSHAR DESHPANDE

കഴിഞ്ഞ സീസണില്‍ തങ്ങളോടൊപ്പമുണ്ടായിരുന്ന 13 കളിക്കാരെ അടുത്ത തവണത്തേക്കും റോയല്‍സ് നിലനിര്‍ത്തി. രവീന്ദ്ര ജഡേജ, സാം കറെന്‍, ഡൊണോവന്‍ ഫെരേര എന്നീ മൂന്നു കളിക്കാരെ ട്രേഡ് വിന്‍ഡോയില്‍ അവര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയയും ഷിംറോണ്‍ ഹെറ്റ്‌മെയറെയും നിലനിര്‍ത്തിയ തീരുമാനത്തിനെതിരേയാണ് ആരാധകരോഷം.

ആഞ്ഞടിച്ച് ആരാധകര്‍

രാജസ്ഥാന്‍ റോയല്‍സിനായി ഭാവിയില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള ഫാസ്റ്റ് ബൗളര്‍ ആകാശ് മധ്വാളും ഒഴിവാക്കപ്പെട്ടവരുടെ ലിസ്റ്റിലുണ്ട്. മധ്വാളിനെ പോലെയൊരു മികച്ച പേസറെ ഒഴിവാക്കി എന്തിനാണ് തുഷാര്‍ ദേശ്പാണ്ഡെയെ നിലനിര്‍ത്തിയതനെന്നാണ് ആരാധകരുടെ ചോദ്യം. ഷിംറോണ്‍ ഹെറ്റ്മെയറും ഉറപ്പായും ടീമിനു പുറത്തു പോവേണ്ടയാളാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

'കുമാര്‍ സങ്കക്കാരയ്ക്കു ഇതെന്തു പറ്റി? സാധാരണ ഇതു പോലെയുള്ള മണ്ടത്തരങ്ങള്‍ അദ്ദേഹം കാണിക്കാറില്ല. തുഷാര്‍ ദേശ്പാണ്ഡെയെ പോലെയൊരു ഫ്രോഡ് ഫാസ്റ്റ് ബൗളര്‍ മറ്റൊരു ടീമിലും കാണില്ല. അദ്ദേഹത്തിന്റെ റെക്കോര്‍ഡൊന്നും സങ്കക്കാര കണ്ടില്ലേ? തുഷാറിനെ ടീമില്‍ നിലനിര്‍ത്താന്‍ ഒരു കാരണം പോലും കാണുന്നില്ല'.

'തുഷാര്‍ ദേശ്പാണ്ഡെ കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചത് 10 മല്‍സരം. 10നടുത്ത് ഇക്കോണമി റേറ്റില്‍ നേടിയതാവട്ടെ വെറും ഒമ്പതു വിക്കറ്റ്. ഇതെങ്ങനെ മികച്ചൊരു ബൗളിങ് പ്രകടനമായി കണക്കാക്കും? ആകാശ് മധ്വാളിന്‍െ കഴിഞ്ഞ തവണത്തെ പ്രകടനം അത്ര മികച്ചതല്ലെന്നതു ശരിതന്നെ. പക്ഷെ അദ്ദേഹത്തെ ശരിയായി റോയല്‍സ് ഉപയോഗിച്ചില്ലെന്നതാണ് സത്യം. വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ താരത്തെ കളിപ്പിച്ചുള്ളൂ. മുംബൈ ഇന്ത്യന്‍സിനായി ഫൈറടക്കം നേടിയ താരമാണ് മധ്വാള്‍. തുഷാറിനു പകരം റോയല്‍സ് നിലനിര്‍ത്തേണ്ടതും അദ്ദേഹത്തെയായിരുന്നു'.

SHIMRON HETMYER

'ഷിംറോണ്‍ ഹെറ്റ്‌മെയറെ വീണ്ടും രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷിങ് റോള്‍ ഏല്‍പ്പിക്കാനാണോ കുമാര്‍ സങ്കക്കാരയുടെ പ്ലാന്‍? കഴിഞ്ഞ സീസണിലെ വീഴ്ചയി്ല്‍ നിന്നും റോയല്‍സ് പാഠം പഠിച്ചില്ലെന്നു ഇപ്പോള്‍ വ്യക്തം. ജയിക്കേണ്ടിയിരുന്ന മൂന്നോ, നാലോ കളികളെങ്കിലും ഹെറ്റ്‌മെയറുടെ ഫിനിഷിങ് കഴിവില്ലായ്മ കാരണം റോയല്‍സ് തോറ്റിട്ടുണ്ട്. അവ ജയിച്ചിരുന്നെങ്കില്‍ റോയല്‍സ് ചിലപ്പോള്‍ ടോപ്പ് ഫൈവില്‍ പോലും ഫിനിഷ് ചെയ്‌തേനെ'.

'ഇതു വലിയ സര്‍പ്രൈസ് തന്നെയാണ്. രാജസ്ഥാന്‍ റോയല്‍സ് ഷിംറോണ്‍ ഹെറ്റ്‌മെയറെയും തുഷാര്‍ ദേശ്പാണ്ഡെയെയും നിലനിര്‍ത്തിയ ശേഷം ആകാശ് മധ്വാളിനെ പുറത്താക്കിയിരിക്കുന്നു. ടീമിന്റെ ഇന്ത്യന്‍ പേസ് വിഭാഗം ഇപ്പോള്‍ തന്നെ പരിതാപകരമാണ്. അപ്പോഴാണ് റണ്‍മെഷീന്‍ ബൗളറായ തുഷാറിനു ഇനിയും അവസരം നല്‍കാന്‍ റോയല്‍സ് തീരുമാനിച്ചിരിക്കുുന്നത്'-ഇങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

നിലനിര്‍ത്തിയ താരങ്ങള്‍

യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ശുഭം ദുബെ, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ, യുധ്വീര്‍ സിങ്, ക്വെന മഫാക്ക, നാന്ദ്രെ ബര്‍ഗര്‍.

Story first published: Saturday, November 15, 2025, 19:50 [IST]
Other articles published on Nov 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+