Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ രണ്ട് 90 പ്ലസ്, സീസണില്‍ ടോപ്‌സ്‌കോറര്‍, എന്നിട്ടും വൈഭവിന് പരാഗിന്റെ ചീത്തവിളി!! സംഭവമിങ്ങനെ

ന്യൂചണ്ഡീഗഡ്: വീണ്ടുമൊരു ഐപിഎല്‍ ഫൈനലില്‍ കളിക്കുകയെന്ന മോഹം പൊലിഞ്ഞെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വളരെ മികച്ച സീസണ്‍ തന്നെയായിരുന്നു ഇത്. കാരണം സഞ്ജു സാംസണിനെ പോലെയൊരു മികച്ച ക്യാപ്റ്റന്‍ ടീം വിട്ട ശേഷം കളിച്ച ആദ്യ സീസണില്‍ തന്നെ ഐപിഎല്ലില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ അവര്‍ക്കു സാധിച്ചിരിക്കുന്നു.

ഇത്രയും മികച്ചൊരു പ്രകടനം നടത്താന്‍ റോയല്‍സിനു സാധിച്ചതിന്റെ പ്രധാന കാരണക്കാരന്‍ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയാണ്. 700 പ്ലസ് റണ്‍സുമായി സീസണില്‍ ടീമിന്റെ നെടുംതൂണായി മാറിയത് ഈ 15 കാരനാണ്. എന്നിട്ടു ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാം ക്വാളിഫയറിനു ശേഷം വൈഭവിനെ ശകാരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. എന്താണ് സംഭവമെന്നറിയാം.

PARAG VAIBHAV

photocredit/Jiohotstar

വൈഭവിനെ കുടഞ്ഞതെന്തിന്?

ഐപിഎല്‍ പ്ലേഓഫില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മാച്ചിലും 90കളില്‍ പുറത്തായെങ്കിലും രാജസ്ഥാന്‍ റോയല്‍സിനെ 200 കടത്തിയത് വൈഭവ് സൂര്യവംശിയാണ്. നേരത്തേ എലിമിനേറ്ററില്‍ വെറും 29 ബോൡ 97 റണ്‍സ് താരം വാരിക്കൂട്ടിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാവട്ടെ 47 ബോളില്‍ 96 റംണ്‍സാണ് വഭവ് സ്‌കോര്‍ ചെയ്തത്.

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

IND vs IRE: വൈഭവടക്കം 4 പുതുമുഖങ്ങള്‍!! 36കാരനും കോള്‍? നയിക്കാന്‍ സഞ്ജു; സാധ്യതാ ടീമിങ്ങനെ

എസ്ആര്‍എച്ചുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിലേതു പോലെ ഏറെക്കുറെ അതേ രീതിയിലാണ് 15 കാരന്‍ പുറത്താവുകയും ചെയ്തത്. കാഗിസോ റബാഡയെറിഞ്ഞ 18ാം ഓവറിലായിരുന്നു ഇത്. ഓഫ്സ്റ്റംപിനു പുറത്ത് ഒരു വൈഡ്, ഷോര്‍ട്ട് ബോളായിരുന്നു റബാഡ പരീക്ഷിച്ചത്. തേര്‍ഡ് മാനിനു മുകളിലൂടെ അപ്പര്‍കട്ട് കളിക്കാനായിരുന്നു വൈഭവിന്റെ ശ്രമം.

പക്ഷെ ടൈമിങ് പാളി. പ്രതീക്ഷിച്ചതു പോലെ ബോള്‍ ദൂരം താണ്ടാതെ പോയപ്പോള്‍ തോര്‍ഡ് മാനില്‍ പ്രസിദ്ധ് കൃഷ്ണയുടെ കൈകളില്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് വളരെ ക്ഷുഭിതനും നിരാശനുമായി സ്വയം പഴിച്ചാണ് വൈഭവ് ക്രീസ് വിട്ടത്.

നേരത്തേ എസ്ആര്‍എച്ചുമായുള്ള മല്‍സരത്തിലെ പുറത്താവലിന്റെ റീപ്ലേ തന്നെയായിരുന്നു ഇതെന്നു പറയാം. അന്നും സമാനമായൊരു ഷോട്ടിനു തുനിഞ്ഞാണ് വൈഭവിന് ഏറ്റവും വേഗമേറിയ ഓള്‍ടൈം ഐപിഎല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നഷ്ടമായത്.

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

സൂര്യക്കു ശേഷം ക്യാപറ്റ്‌നാവേണ്ടത് ഗില്ലല്ല, നായകന്‍ സഞ്ജു തന്നെ!! കാരണം പറഞ്ഞ് ഗവാസ്‌കര്‍

ജിടിക്കെതിരേ പുറത്തായ ശേഷം നേരെ ഡഗൗട്ടില്‍ വന്ന് ഇരിക്കുകയയിരുന്നു വൈഭവ്. ഈ സമയത്താണ് അടുത്തേക്കു വന്ന ക്യാപ്റ്റന്‍ റിയാന് പരാഗ് നിന്നുകൊണ്ട് വൈഭവിനോടു ചൂടായത്. ദേഷ്യത്തോടെ കൗമാര താരത്തോടു അദ്ദേഹം എന്തൊക്കെയോ പറയുന്നതും ദൃശ്യങ്ങള്‍ കാണാം.

VAIBHA SOORYAVANSHI

വൈഭവിന്റെ ഷോട്ട് സെലക്ഷനില്‍ പരാഗ് വളരെയധികം ക്ഷുഭിതനും അസംതൃപ്തനുമായാണ് കാണപ്പെട്ടത്. 18 ഓവറോളം ക്രീസില്‍ നിലയുറപ്പിച്ച് കളിച്ചതിനു ശേഷം അവസാന ഘട്ടത്തില്‍ ഇങ്ങനെയൊരു അബദ്ധം കാണിച്ചതാണ് അദ്ദേഹം ചൂടാവാന്‍ കാരണമന്നാണ് സൂചനകള്‍. പരാഗ് ശകാരിക്കവെ എല്ലാം കേട്ട് നിരാശനായി വൈഭവ് മിണ്ടാതിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, ഇത്രയും ചെറിയ പ്രായത്തില്‍ തന്നെ ഒരു ടീമിനെ സീസണ്‍ മുഴുവന്‍ തോളിലേറ്റിയിട്ടും വൈഭവിനോടു പരാഗ് ദേഷ്യപ്പെട്ടത് ഒട്ടും ശരിയായില്ലെന്നാണ് ആരാധകപക്ഷം. ഭൂരിഭാഗം മല്‍സരങ്ങളിലും പെര്‍ഫോം ചെയ്യാതെ വെറും പേരിനു മാത്രം നായകസ്ഥാനത്തുള്ള പരാഗിന് ഈ തരത്തില്‍ വൈഭവിനെ ചീത്ത പറയാന്‍ എന്തു അര്‍ഹതയാണ് ഉള്ളതെന്നാണ് ആരാധകരുടെ ചോദ്യം.

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ഇപ്പോള്‍ വൈഭവിന്റെ പേരിലാണ്. 16 മല്‍സരങ്ങളില്‍ നിന്നും 237.30 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ വാരിക്കൂട്ടിയത് 776 റണ്‍സാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 72 സിക്‌സറുകളാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പറന്നത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്.

Story first published: Saturday, May 30, 2026, 9:52 [IST]
Other articles published on May 30, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+