Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: 93.3% സാധ്യത ഈ 2 ടീമിന്!! ചാംപ്യന്‍മാരെ ഉറപ്പിച്ചു? ചരിത്രം പറയുന്നതിങ്ങനെ

ഐപിഎല്ലിന്റെ പ്ലേഓഫ് ചിത്രം തെളിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികള്‍ ശരിക്കും ആവേശത്തിലാണ്. പത്തു ടീമുകളില്‍ ഇനി ശേഷിച്ചത് നാലു പേര്‍ മാത്രം. ഇതില്‍ ആര്‍ക്കായിരിക്കും അടുത്ത ഞായറാഴ്ച നരേന്ദ്രമോദി സ്‌റ്റേഡയത്തിലെ കലാശക്കളിയില്‍ കപ്പുയര്‍ത്താന്‍ ഭാഗ്യമുണ്ടാവുകയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

നാളെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം. സെമി ഫൈനലിനു തുല്യമാണ് ഈ മല്‍സരമെന്നു പറയാം. കാരണം ഇതില്‍ ജയിക്കുന്നവര്‍ക്കു നേരെ ഫൈനലിലേക്കു ടിക്കറ്റെടുക്കാം. പക്ഷെ തോല്‍ക്കുന്നവര്‍ പുറത്താവില്ല. അവര്‍ക്കു ഒരു അവസരം കൂടിയുണ്ട്.

CUMMINS PATIDAR PARAG GILL

ബുധനാഴ്ച നടക്കുന്ന സണ്‍റൈസേഴ്‌സ്‌ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്റര്‍ മല്‍സരത്തിലെ വിജയികളുമായി ആദ്യ ക്വാളിഫയറില്‍ തോറ്റവര്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവരായിരിക്കും ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം. അതേസമയം ചരിത്രമെടുത്താല്‍ ഇത്തവണ ഏറ്റവുമധികം കിരീട സാധ്യതയുള്ളത് ആര്‍സിബി, ജിടി ടീമുകള്‍ക്കാണെന്നു കാണാം. ഇതിന്റെ കാരണമറിയാം.

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

IPL 2026: എല്ലാത്തിനും കാരണം അര്‍ഷ്ദീപ്!! ആദ്യം പുറത്താക്കണം; പഞ്ചാബ് ഫാന്‍സ് കലിപ്പില്‍

എന്തുകൊണ്ട് ഫേവറിറ്റ്?

ഐപിഎല്ലില്‍ ഇത്തവണ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവയിലൊരു ടീം കിരീടമുയര്‍ത്താനുള്ള സാധ്യത 93.3 ശതമാനമാണ്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും കപ്പടിക്കാനുള്ള സാധ്യത വെറും 6.66 ശതമാനം മാത്രം. അതിനു പിന്നില്‍ വലിയൊരു കാരണവും കൂടിയുണ്ട്.

2011 മുതലാണ് ഐപിഎല്ലില്‍ പ്ലേഓഫ് രീതിയിലേക്കു ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റില്‍ മാറ്റം വന്നത്. അന്നു മുതല്‍ ഇതുവരെ നടന്ന 15 എഡിഷനുകളെടുത്താല്‍ 14ലും ചാംപ്യന്‍മാരായത് ആദ്യ ക്വാളിഫയറില്‍ കളിച്ച, അതായത് പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ്. ഇവരുടെ വിജയസാധ്യത 93.3 ശതമാനമാണ്.

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

സഞ്ജുവും ശ്രേയസുമില്ല!! അഭി- വൈഭവ് ഓപ്പണിങ്!! തിലക് നയിക്കും; 30 പ്ലസുകാര്‍ ഔട്ട്, ഇന്ത്യന്‍ യങ് 11

ചരിത്രമെടുത്താല്‍ പോയിന്റ് പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത ഒരു ടീം ഐപിഎല്‍ ചാംപ്യന്‍മാരായത് ഒരിക്കല്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഇതാവട്ടെ 10 വര്‍ഷങ്ങള്‍ക്ക് (2016) മുമ്പുമായിരുന്നു. അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു ചരിത്രം തിരുത്തി ജേതാക്കളായത്.

ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അവര്‍ വീഴ്ത്തിയത് ആര്‍സിബിയെയുമാണ്. ഇതു മാറ്റിയാല്‍ മറ്റൊരു സീസണിലും പോയിന്റ് പട്ടികയില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്തവര്‍ക്ക് കിരീട ഭാഗ്യമുണ്ടായിട്ടില്ല. 2016ലേതു പോലെ ഓറഞ്ച് ആര്‍മി ഇത്തവണയും പുതുചരിത്രം കുറിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്.

RCB TEAM

കഴിഞ്ഞ 15 സീസണുകളില്‍ 12 തവണയും ആദ്യ ക്വാളിഫയറില്‍ തോറ്റ ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് (2012, 2021), ഗുജറാത്ത് ലയണ്‍സ് (2026) എന്നിവര്‍ മാത്രമാണ് ആദ്യ ക്വാളിഫയറും പിന്നീട് രണ്ടാം ക്വാളിഫയറും തോറ്റ് പുറത്തായിട്ടുള്ള ടീമുകള്‍.

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

IND vs AFG: റുതു- ജയ്‌സ്വാള്‍ ഓപ്പണിങ്!! നയിക്കാന്‍ സഞ്ജു; ഒപ്പം ബുംറയും അക്ഷറും; ഇന്ത്യന്‍ ബദല്‍ 11

കൂടാതെ കഴിഞ്ഞ സീസണുകളെടുത്താല്‍ 12ലും ജേതാക്കളായത് ആദ്യ ക്വാളിഫയറില്‍ ജയിച്ച ടീമാണെന്നതാണ് കൗതുകകരമായ കാര്യം. മൂന്നു തവണ മാത്രമേ അതു സംഭവിക്കാതിരുന്നിട്ടുള്ളൂ. 2013ലും 17ലും മുംബൈ ഇന്ത്യന്‍സാണ് ഈ പതിവ് തെറ്റിച്ചത്. 2016ല്‍ എസ്ആര്‍എച്ചിനും ചരിത്രം തിരുത്തിക്കുറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

അതേസമയം, ഇത്തവണ ടോപ്പ് ത്രീയിലെ മൂന്നു ടീമുകള്‍ക്കും തുല്യ പോയിന്റാണ് ലഭിച്ചതെന്നു കാണാം. ആര്‍സിബി, ജിടി, എസ്ആര്‍എച്ച് എന്നിവരുടെയെല്ലാം അക്കൗണ്ടില്‍ 18 പോയിന്റുണ്ട്. തുല്യ മല്‍സരങ്ങളാണ് ഇവരെല്ലാം ജയിക്കുകയും തോല്‍ക്കുകയും ചെയ്തത്. നെറ്റ് റണ്‍റേറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് ടീമുകള്‍ വേര്‍തിരിക്കപ്പെട്ടത്.

Story first published: Monday, May 25, 2026, 9:33 [IST]
Other articles published on May 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+